വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
ദില്ലി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് നാലരയ്ക്ക് ദില്ലിയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഫീസില്‍ വെച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സുനില്‍ അറോറ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ തീയതികള്‍ പ്രഖ്യാപിക്കും.
സുരക്ഷാ പ്രശ്നങ്ങളുള്ളതിനാല്‍ ഒന്നിലധികം ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താനായിരിക്കും സാധ്യത. അതേസമയം ദില്ലിയിലെ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കില്ല. ദില്ലിയില്‍ ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്‍ ആലോചിക്കുന്നത്.

2020 ജനുവരി 5 നാണ് ജാര്‍ഖണ്ഡ് നിയമസഭയുടെ കാലാവധി കഴിയുന്നത്. ആകെ 81 സീറ്റുകളാണ് സംസ്ഥാന നിയമസഭയില്‍ ഉള്ളത്. ഭരണക്ഷിയായ ബിജെപിക്ക് 49 അംഗങ്ങളും സംഖ്യകക്ഷിയായ എജെഎസ് യുവിന് 3 അംങ്ങളുമാണ് സഭയിലുള്ളത്.
പ്രതിപക്ഷത്ത് 17 സീറ്റുകളുള്ള ജാര്‍ഖണ്ഡ മുക്തിമോര്‍ച്ചയാണ് എറ്റവും വലിയ കക്ഷി. കോണ്‍ഗ്രസിന് 5 സീറ്റുണ്ട്. മറ്റുള്ളവര്‍ക്കെല്ലാമായി 5 സീറ്റുമുണ്ട്. രണ്ടി സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്.












Click it and Unblock the Notifications