കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷയുടെ അച്ഛൻ പാപ്പുവിന്റെ സമ്പാദ്യം ലക്ഷങ്ങൾ.. പണത്തിന് വേണ്ടി തല്ലുകൂടി രാജേശ്വരിയും മകളും?

Google Oneindia Malayalam News

പെരുമ്പാവൂര്‍: എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയെ കേരളം മറക്കാറിയിട്ടില്ല. ജിഷ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത് അമ്മ രാജേശ്വരിയുടെ പേരിലാണ്.

ജിഷ കൊല്ലപ്പെട്ടതിന് ശേഷം സര്‍ക്കാരില്‍ നിന്നടക്കം ലഭിച്ച പണം ധൂര്‍ത്തടിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയ വഴിയും ചില മാധ്യമങ്ങള്‍ വഴിയും വാര്‍ത്തകള്‍ പ്രചരിച്ചത്. രാജേശ്വരി ഇക്കാര്യം നിഷേധിച്ച് രംഗത്ത് വരികയുമുണ്ടായി. അതിനിടെ അച്ഛന്‍ പാപ്പുവിന്റെ അക്കൗണ്ടിലുള്ള പണത്തിന്റെ പേരില്‍ രാജേശ്വരിയും മകളായ ദീപയും തമ്മില്‍ത്തല്ലുകയാണ് എന്ന വാര്‍ത്ത മംഗളം പുറത്ത് വിട്ടിരിക്കുന്നു.

പാപ്പുവിന്റെ മരണം

പാപ്പുവിന്റെ മരണം

നിയമവിദ്യാര്‍ത്ഥിനിയായിരുന്ന ജിഷ കൊല്ലപ്പെടുമ്പോള്‍ അമ്മയ്‌ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഭര്‍ത്താവ് പാപ്പുവുമായി രാജേശ്വരി അകന്ന് കഴിയുകയായിരുന്നു. സര്‍ക്കാരില്‍ നിന്നും കെപിസിസിയില്‍ നിന്നുമടക്കം ലക്ഷങ്ങളുടെ ധനസഹായം രാജേശ്വരിക്ക് ലഭിച്ചിരുന്നു. ഈ പണത്തില്‍ നിന്നും പാപ്പുവിന് ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഇതാവശ്യപ്പെട്ട് പാപ്പു കോടതിയെ സമീപിച്ചിരുന്നു. അതിനിടെ പാപ്പു മരണപ്പെടുകയും ചെയ്തു.

ബാങ്കിൽ ലക്ഷങ്ങൾ

ബാങ്കിൽ ലക്ഷങ്ങൾ

പെരുമ്പാവൂര്‍ കുറുപ്പുംപടിയിലെ റോഡരികില്‍ മരിച്ച നിലയില്‍ പാപ്പുവിനെ കണ്ടെത്തുകയായിരുന്നു. മരിക്കുന്ന സമയത്ത് പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടില്‍ 4, 32,000 രൂപയാണ് ഉണ്ടായിരുന്നത്. ഈ പണത്തിന്റെ അവകാശത്തര്‍ക്കമാണ് രാജേശ്വരിയും ദീപയും തമ്മിലെന്നാണ് മംഗളം വാര്‍ത്ത നല്‍കിയിരിക്കുന്നത്. വാഹനാപകടത്തില്‍ പരിക്കേറ്റ് നടക്കാന്‍ പോലും സാധിക്കാതെയും പല രോഗങ്ങളാല്‍ അവശനായുമാണ് പാപ്പു റോഡരികില്‍ വീണു മരിച്ചത്.

പണത്തിന് വേണ്ടി കടിപിടി

പണത്തിന് വേണ്ടി കടിപിടി

ജിഷയുടെ വീടുമായി അകല്‍ച്ചയിലായിരുന്ന പാപ്പുവിനോ നോക്കാന്‍ ഭാര്യയായ രാജേശ്വരിയെ മൂത്ത മകളായ ദീപയോ ഉണ്ടായിരുന്നില്ല. എന്നാല്‍ മരണശേഷം പണത്തിനാണ് ആവശ്യക്കാര്‍ ഉണ്ടായിരിക്കുന്നത്. പാപ്പുവിന്റെ അയല്‍വാസിയും മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ സരോജിനിയമ്മയെ ആണ് പാപ്പു ബാങ്കിലെ പണത്തിന് നോമിനിയാക്കി വെച്ചിരിക്കുന്നത്. എന്നാലീ പണം തങ്ങള്‍ക്ക് ലഭിക്കേണ്ടതാണ് എന്നാണ് രാജേശ്വരിയുടേയും മകളുടേയും വാദം.

രാജേശ്വരി മറ്റൊരു വീട്ടിൽ

രാജേശ്വരി മറ്റൊരു വീട്ടിൽ

സര്‍ക്കാര്‍ പണിത് നല്‍കിയ പുതിയ വീട്ടിലായിരുന്നു രാജേശ്വരിയും ദീപയും താമസിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാരില്‍ നിന്നും ലഭിച്ച പണത്തെച്ചൊല്ലി അമ്മയും മകളും വീട്ടിലെന്നും വഴക്ക് പതിവായിരുന്നു. ഇതേത്തുടര്‍ന്ന് രാജേശ്വരി ഈ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. ഇപ്പോള്‍ മറ്റൊരു വീട്ടിലാണ് താമസമെന്നും മംഗളം വാര്‍ത്തയില്‍ പറയുന്നു. പിന്നീടാണ് പാപ്പുവിന്റെ പണത്തിന് വേണ്ടിയും അമ്മയും മകളും തമ്മില്‍ തര്‍ക്കം തുടങ്ങിയതത്രേ.

മകൾക്കെതിരെ പരാതി

മകൾക്കെതിരെ പരാതി

പാപ്പുവിന്റെ അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ ദീപ ശ്രമിച്ചത് മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പാപ്പുവിന്റെ മരണസര്‍ട്ടിഫിക്കറ്റ് ദീപ വാങ്ങിയിരുന്നു. ഇതുമായി ഓടക്കാലിയിലെ എസ്ബിഐ ബാങ്കില്‍ ചെന്ന് പണം പിന്‍വലിക്കാനുള്ള അപേക്ഷയും നല്‍കി. ഇതറിഞ്ഞ രാജേശ്വരി ദീപയ്‌ക്കെതിരെ പോലീസില്‍ പരാതിയും നല്‍കി. പെരുമ്പാവൂര്‍ ഡിവൈഎസ്പിക്കാണ് രാജേശ്വരി പരാതി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവിന്റെ സ്വത്തിന് അവകാശി താനെന്നാണ് രാജേശ്വരിയുടെ വാദം.

പാപ്പുവിന് കിട്ടിയ സഹായം

പാപ്പുവിന് കിട്ടിയ സഹായം

പാപ്പുവിന്റെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍ ഉള്ള വിവരം മരണം വരെ രാജേശ്വരിക്കോ മറ്റാര്‍ക്കുമെങ്കിലോ അറിയുമായിരുന്നില്ല. പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്നതിനിടെയാണ് അക്കൗണ്ടില്‍ പണമുള്ള വിവരം അറിഞ്ഞത്. ബാങ്കിന്റെ പാസ്സ്ബുക്ക് ലഭിച്ചപ്പോഴാണിത്. അംബേദ്കര്‍ ഫൗണ്ടേഷനാണ് 5 ലക്ഷം രൂപ ധനസഹായമായി പാപ്പുവിന് നല്‍കിയത്. ഇതില്‍ നിന്നും പല തവണയായി പാപ്പു തന്നെ പണം പിന്‍വലിച്ചിട്ടുമുണ്ട്.

സോഷ്യൽ മീഡിയ ആക്രമണം

സോഷ്യൽ മീഡിയ ആക്രമണം

ഒരു സ്വകാര്യ സ്ഥാപനത്തില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയാണ് രാജേശ്വരിയിപ്പോള്‍. നല്ല വേഷത്തിലുള്ള ഒരു ചിത്രം പുറത്ത് വന്നാല്‍ മകളുടെ പേരില്‍ ലഭിച്ച പണം ധൂര്‍ത്തടിക്കുന്നു എന്ന് രാജേശ്വരിയെ ആക്ഷേപിക്കുക പതിവാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയും നാട്ടുകാരും. രാജേശ്വരി ഒരു ലക്ഷം രൂപയ്ക്ക് ഷോപ്പിംഗ് നടത്തിയെന്നും ആറായിരും രൂപയുടെ വാച്ച് വാങ്ങിയെന്നതുമടക്കം പലതരം കഥകളിറങ്ങി. രാജേശ്വരി ഹോട്ടലിലെ വെയിറ്റര്‍ക്ക് 500 രൂപ ടിപ്പായി നല്‍കിയെന്ന് വരെ കഥകള്‍ പരന്നിരുന്നു.

ബ്യൂട്ടി പാർലർ വിവാദം

ബ്യൂട്ടി പാർലർ വിവാദം

അടുത്തിടെ വീണ്ടും രാജേശ്വരി സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് ഇരയായി. ജിഷയുടെ അമ്മയുടെ മേക്ക് ഓവര്‍ എന്ന തരത്തില്‍ പ്രചരിച്ച ചിത്രങ്ങളായിരുന്നു കാരണം. രാജേശ്വരി ബ്യൂട്ടി പാര്‍ലറില്‍ പോയി എന്നതും മുടി മുറിച്ചുവെന്നതുമായി പുതിയ കുറ്റം. ഇതേക്കുറിച്ച് പൊട്ടിത്തെറിച്ചു കൊണ്ടാണ് രാജേശ്വരി പ്രതികരിച്ചത്. തന്റെ മകള്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിന് താന്‍ വിവസ്ത്രയായി നടക്കണോ എന്നാണ് രാജേശ്വരി ചോദിച്ചത്. താന്‍ സര്‍ക്കാരില്‍ നിനിന്നും ലഭിച്ച പണം ധൂര്‍ത്തടിക്കുകയാണ് എന്ന ആരോപണത്തേയും രാജേശ്വരി തള്ളിക്കളയുകയുണ്ടായി.

തലച്ചോറിൽ കട്ടപിടിച്ച രക്തം.. കഴുത്തിലെ തരുണാസ്ഥികൾ പൊട്ടി! പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്തലച്ചോറിൽ കട്ടപിടിച്ച രക്തം.. കഴുത്തിലെ തരുണാസ്ഥികൾ പൊട്ടി! പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ലിഗയുടെ കൊലപാതകിയിലേക്ക് വഴി തുറന്ന് തെളിവുകൾ! വള്ളിക്കെട്ട്.. കത്തിച്ച ബാക്കി ചാരം.. മുടിയിഴകൾ ലിഗയുടെ കൊലപാതകിയിലേക്ക് വഴി തുറന്ന് തെളിവുകൾ! വള്ളിക്കെട്ട്.. കത്തിച്ച ബാക്കി ചാരം.. മുടിയിഴകൾ

English summary
Jisha's mother Rajeswari filed police complaint against daughter Deepa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X