കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലപാട് പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല, ഉമര്‍ ഫൈസിയെ തള്ളി ജിഫ്രി മുത്തുക്കോയ തങ്ങള്‍!!

Google Oneindia Malayalam News

കോഴിക്കോട്: പിണറായി സര്‍ക്കാരിന് പിന്തുണയെന്ന് പ്രഖ്യാപിച്ച ഉമര്‍ ഫൈസി മുക്കത്തിന്റെ നിലപാടിനെ തള്ളി സമസ്ത. ആരെയും തങ്ങളുടെ അഭിപ്രായം പറയാന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ജമാഅത്തെ ഇസ്ലാമിയുമായി സഹകരിച്ചാല്‍ യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് ഉമര്‍ ഫൈസി പറഞ്ഞിരുന്നു. മുഖ്യമന്ത്രി രാഷ്ട്രീയ പരിപാടിയിലേക്ക് ജമാഅത്തിനെ ക്ഷണിക്കാതിരുന്നതിനെയും അദ്ദേഹം ന്യായീകരിച്ചിരുന്നു.

1

സമസ്തയുടെ നിലപാട് പറയേണ്ടത് പ്രസിഡന്റോ ജനറല്‍ സെക്രട്ടറിയോ മാത്രമാണ്. വ്യക്തികളുടെ അഭിപ്രായങ്ങള്‍ സമസ്തയുടേതെന്ന പേരില്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കരുത്. സമസ്ത ഒരു മതസംഘടനയാണ്. രാഷ്ട്രീയ കാര്യങ്ങളില്‍ ഞങ്ങള്‍ ഇടപെടാറുമില്ല. വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സമസ്തയിലുണ്ട്. ഞങ്ങളുടെ പൊതുനിലപാട് ബന്ധപ്പെട്ടവരാണ് അറിയിക്കുകയെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടിക്കും മുസ്ലീം ലീഗിനുമെതിരെ വരെ ഉമര്‍ ഫൈസി തുറന്നടിച്ചിരുന്നു. ഇത് വിവാദമാവുകയും ചെയ്തിരുന്നു.

മുസ്ലീം സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് സമസ്ത ആഗ്രഹിക്കുന്നതെന്നായിരുന്നു മുശാവറ അംഗം കൂടിയായ ഉമര്‍ ഫൈസി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉന്നയിക്കുന്നവരാണെന്നും, സമസ്ത അതിന് എതിരാണെന്നും ഉമര്‍ ഫൈസി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ യോഗത്തില്‍ നിന്ന് ജമാഅത്തിനെ ഒഴിവാക്കിയ മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലീഗുമായി അടുപ്പം പുലര്‍ത്തുന്ന ഇകെ സുന്നി, മുജാഹിദ് വിഭാഗങ്ങളെ മുഖ്യമന്ത്രി യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു.

നേരത്തെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നതിനെയും ഉമര്‍ ഫൈസി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനായി ദില്ലിയിലേക്ക് പോയതാണ് പികെ കുഞ്ഞാലിക്കുട്ടി. അദ്ദേഹം ആ പണി തന്നെ തുടരുന്നതാണ് നല്ലതെന്ന് ഉമര്‍ ഫൈസി പറഞ്ഞു. ഏല്‍പ്പിച്ച ദൗത്യം പാതി വഴിയില്‍ ഉപേക്ഷിച്ച് വരുന്നത് നല്ലതല്ലെന്നും ഫൈസി വ്യക്തമാക്കി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ ശക്തമാണെന്നും, അവിടെയാണ് മുസ്ലീങ്ങള്‍ക്കിടയില്‍ കുഞ്ഞാലിക്കുട്ടി പ്രവര്‍ത്തിക്കേണ്ടതെന്നും ഉമര്‍ ഫൈസി പറഞ്ഞു.

Recommended Video

cmsvideo
India is holding dry run in four states

English summary
jifri muthukoya thangal rejects umar faisi's remarks says samastha dont have politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X