പിണറായി സര്‍ക്കാരിന്റെ ഭരണം പോര!! പറയുന്നത് ജിഗ്നേഷ് മെവാനി
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ദളിതര്‍ക്കൊപ്പം നിന്ന സിപിഎം കേരളത്തിലെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ജിഗ്നേഷ് പറയുന്നു.
പത്തനംതിട്ട: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രശസ്ത ദളിത് നേതാവ് ജിഗ്നേഷ് മെവാനി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ദളിതര്‍ക്കൊപ്പം നിന്ന സിപിഎം കേരളത്തിലെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ജിഗ്നേഷ് പറയുന്നു.
കേരളത്തിലെ ഭൂരഹിതരായ ആളുകള്‍ക്ക് നല്‍കാന്‍ ഭൂമി ഉണ്ടായിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും ജിഗ്നേഷ് ചോദിക്കുന്നു. കേരളത്തില്‍ ഭൂസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബിജെപി സമരം നടത്തേണ്ടത് ഗുജറാത്തിലാണെന്നും അദ്ദേഹം പറയുന്നു. ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ദളിതര്‍ക്ക് നല്‍കാമെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ വാഗ്ദാനമെന്നും എന്നാല്‍ ഇതൊക്കെ പേപ്പര്‍ മാത്രമാണെന്നു ജിഗ്നേഷ് വ്യക്തമാക്കുന്നു.

ചെങ്ങറ സമരക്കാരുടെ ചലോ തിരുവനന്തപുരം പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജിഗ്നേഷ് മെവാനി. ജാതിക്കോളനികള്‍ തുടച്ചു നീക്കുക, കേരള മോഡല്‍ പൊളിച്ചെഴുതുക എന്നീ മുദ്രാവാക്യങ്ങളോടെയാണ് പദയാത്ര നടത്തുന്നത്. ജിഗ്നേഷിന്റെ പ്രസംഗത്തില്‍ മൈക്ക് ഓഫ് ചെയ്യാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു.
ഉനയിലെ ദളിത് മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവാണ് അഡ്വ. ജിഗ്നേഷ് മെവാനി.












Click it and Unblock the Notifications