കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതി ബില്ലിൽ രൂക്ഷ വിമർശനവുമായി ജിഗ്നേഷ് മേവാനി; സിവിൽ നിയമലംഘന സമരങ്ങൾ നടത്താൻ ആഹ്വാനം!

Google Oneindia Malayalam News

കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിൽ രൂക്ഷ വിമർശനവുമായി ജിഗ്നേഷ് മേവാനി. വിഷയത്തിൽ നരേന്ദ്രമോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്ന് പ്രധാനമന്ത്രി നാണമില്ലാതെ കള്ളം പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട് പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിലായിരുന്നു മോദികകെതിരെയും കേന്ദ്ര സർക്കാരിനെതിയും ജിഗ്നേഷ് മേവാനി ആഞ്ഞടിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്താകമാനം സിവിൽ നിയമലംഘന സമരങ്ങൾ നടക്കണമെന്ന് അദ്ദേഹം പറഞ്ഞു. തടങ്കൽ പാളയങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ പറയുന്നതിൽ എന്ത് അർത്ഥമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

Jignesh Mevani

Recommended Video

cmsvideo
Anti CAA Protests In The Form Of Kolam | Oneindia Malayalam

രാതി ഉണ്ടെങ്കിൽ സുപ്രീം കോടതിയിൽ പോകൂ എന്ന് സർക്കാർ പറയുന്നത് അവിടെ കാര്യങ്ങൾ മാനേജ് ചെയ്യാനാകുമെന്ന വിശ്വാസം കൊണ്ടാണെന്നും ജിഗ്നേഷ് മേവാനി ആരോപിച്ചു. സിറിയയിലേതുപോലുള്ള കലാപ സാഹചര്യമാണ് ഉത്തര്‍പ്രദേശിലുള്ളതെന്നും പൊലീസ് നരനായാട്ട് നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദേശീയ ചരിത്ര കോൺഗ്രസുമായി ബന്ധപ്പെട്ട വിവാദത്തിൽ കേരള ഗവ‍ര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാൻ തന്റെ പദവിക്ക് ചേരാത്ത രീതിയിലാണ് പെരുമാറുന്നതെന്നും ജിഗ്നേഷ് മേവാനി കുറ്റപ്പെടുത്തി.

English summary
Jignesh Mevani's comment about ant CAA protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X