ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി എടുക്കേണ്ടതില്ലെന്ന് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പരസ്യ വിമര്‍ശനം നടത്തിയ ഡി ജിപി ജേക്കബ് തോമസിനെതിരെ നടപടി എടുക്കേണ്ടതില്ലെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ റിപ്പോര്‍ട്ട് നല്‍കി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കാണ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
അച്ചടക്കട നടപടിക്ക് അര്‍ഹമായ തെറ്റ് ജേക്കബ് തോമസ് ചെയ്തിട്ടില്ല. ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയിട്ടില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ജേക്കബ് തോമസിന്റെ പരസ്യപ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാവാം, എന്നാല്‍ സംശയത്തിന്റെ ആനുകൂല്യം ജേക്കബ് തോമസിന് നല്‍കണമെന്നും ചീഫ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട് ജേക്കബ് തോമസ് നടത്തിയ പരസ്യപ്രസ്താവനയാണ് നടപടി വേണമെന്ന ആവശ്യമുയര്‍ന്നത്. പോലിസ് തലപ്പത്ത് അച്ചടക്കലംഘനം നടത്തിയെന്ന് ആരോപിച്ച് മന്ത്രിസഭ ഡിജിപിക്കെതിരെ നിലപാടെടുത്തിരുന്നു. ഇതേതുടര്‍ന്ന് ജേക്കബ് തോമസിനെതിരെ അന്വേഷിച്ച് റിപ്പോര്‍ട്ട നല്‍കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയായിരുന്നു.
എന്നാല്‍ ജിജിതോംസണ്‍ ഇതുമായി ബന്ധപ്പെട്ട് ഡി ജിപിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. താന്‍ എന്തു തെറ്റാണ് ചെയ്തതെന്നായിരുന്നു ഡിജിപിയുടെ മറുചോദ്യം. തുടര്‍ന്ന് കാര്യങ്ങള്‍ വിശദീകരിച്ചത് ചീഫ് സെക്രട്ടറിക്ക് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.












Click it and Unblock the Notifications