ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളത്; ഗ്യാനേഷ് കുമാര്‍ ഇനി തുടരാന്‍ പാടില്ലെന്ന് വിഡി സതീശന്‍

കേരളത്തിലെ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസനെ ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് ഇനി പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ബിജെപി ഏജന്റായി പ്രവര്‍ത്തിച്ചു എന്നതിന് ഇതിലും വലിയ തെളിവുകള്‍ ആവശ്യമില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ബിജെപിക്ക് കച്ചവടം നടത്തിയ വ്യക്തിയാണ് ഗ്യാനേഷ് കുമാര്‍ എന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

എസ്‌ഐആറില്‍ അട്ടിമറി നീക്കം നടത്തി എന്ന ഗ്യാനേഷ് കുമാറിനെതിരായ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ജിജി തോംസന്റെ വെളിപ്പെടുത്തല്‍. ബജെപിയില്‍ ചേരാനും മന്ത്രിയാകാമെന്നും പറഞ്ഞു എന്നാണ് വെളിപ്പെടുത്തല്‍. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷനെ സംഘപരിവാറിന്റെ തൊഴുത്തില്‍ കെട്ടിയ ക്രമിനല്‍ ബുദ്ധിയുള്ള ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാര്‍ എന്ന് വിഡി സതീശന്‍ അഭിപ്രായപ്പെട്ടു.

vd satheesan jiji thomson gyanesh kumar

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: 'മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ മുന്‍ കേരളം ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ളതാണ്. ഗ്യാനേഷ് കുമാര്‍ ബി.ജെ.പി ഏജന്റായി പ്രവര്‍ത്തിച്ചു എന്നതിന് ഇനിയും തെളിവുകള്‍ വേണ്ട. ജനാധിപത്യത്തെ ബിജെപിക്ക് വേണ്ടി അട്ടിമറിക്കുന്ന ഏജന്റായിരുന്നു ഗ്യാനേഷ് കുമാറെന്ന് തെളിഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ബി.ജെ.പിക്ക് കച്ചവടം നടത്തിയ ഗ്യാനേഷ് കുമാറിനെ ഇന്ത്യന്‍ ജനാധിപത്യത്തിന് വധശിഷ വിധിച്ചയാളെന്ന് ചരിത്രം രേഖപ്പെടുത്തും.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവിയില്‍ ഇരുന്ന് ജനാധിപത്യത്തെ അട്ടിമറിച്ച ഗ്യനേഷ് കുമാര്‍ ഒരു നിമിഷം പോലും സ്ഥാനത്ത് തുടരരുത്. തിരഞ്ഞെടുപ്പ് പ്രകിയയുടെ ശുദ്ധിയെ പറ്റി ഭരണഘടന തന്നെ വ്യക്തമാക്കുന്നുണ്ട്. അങ്ങേയറ്റം സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മിഷനെ സംഘ്പരിവാറിന്റെ തൊഴുത്തില്‍ കെട്ടിയ ക്രിമിനല്‍ ബുദ്ധിയുള്ള ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാര്‍. ഗ്യാനേഷ് കുമാര്‍ സ്ഥാനത്ത് തുടരുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെ അങ്ങേയറ്റം അപകടത്തിലാക്കും.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ സുതാര്യത, സത്യസന്ധത, നിഷ്പക്ഷത, ഉയര്‍ന്ന ജനാധിപത്യ ബോധം ഇവയെല്ലാം ഗ്യാനേഷ്‌കുമാര്‍ അട്ടിമറിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞതെല്ലാം ഇപ്പോള്‍ സത്യമായി. ബി.ജെ.പിയുമായി പരസ്പര സഹകരണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാക്കി തിരഞ്ഞെടുപ്പ് കമ്മീഷനെ അധ:പതിപ്പിച്ച ഗ്യാനേഷ് കുമാര്‍ ഇനിയും സ്ഥാനത്ത് തുടരുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെ കളങ്കപ്പെടുത്തും.'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma