ജിക്കുമോന്‍ പറയുന്നു... സരിതയെ അറിയാം, ഫോണും ചെയ്തിട്ടുണ്ട്
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ആദ്യം ഉയര്‍ന്നുവന്ന പേരുകളാണ് ജിക്കുമോന്‍, ടെനി ജോപ്പന്‍, സലീം രാജ് എന്നിവരുടേത്. സംഭവം വിവാദമായപ്പോള്‍ ടെനി ജോപ്പന്‍ മാത്രം കേസില്‍ അറസ്റ്റിലായി. ജിക്കുമോനും സലീം രാജും ഓഫീസില്‍ നിന്ന് മാത്രം പുറത്തായി.
വലിയ വിവാദമുണ്ടാക്കിയ ജിക്കുമോന്‍ പിന്നീട് എവിടെ പോയെന്ന് മിക്കവരും അന്വേഷിച്ചിട്ടില്ല. എന്തായാലും ഇപ്പോള്‍ സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരായി.
സരിതയെ അറിയില്ലെന്നോ, കണ്ടില്ലെന്നോ, ഫോണ്‍ ചെയ്തില്ലെന്നോ ജിക്കുമോന്‍ പറഞ്ഞില്ല.

സരിതയെ അറിയാം
സരിത എസ് നായരെ തനിയ്ക്ക് അറിയാം എന്നാണ് ജിക്കുമോന്‍ സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയത്.

സോളാറിന്റെ എംഡി
ടീം സോളാറിന്റെ എംഡി എന്ന നിലയിലാണ് സരിത എസ് നായരെ പരിചയപ്പെട്ടുവെന്ന് ജിക്കുമോന്‍ പറയുന്നു.

രണ്ട് തവണ കണ്ടു
സരിതയെ സെക്രട്ടേറിയറ്റില്‍ വച്ച് രണ്ട് തവണ നേരിട്ട് കണ്ടിട്ടുണ്ടെന്ന് ജിക്കുമോന്‍ സമ്മതിച്ചു.

ഫോണ്‍ വഴി
ഫോണ്‍ വഴിയുള്ള ബന്ധം നല്ല സൗഹൃദമായി വളര്‍ന്നു എന്നാണ് ജിക്കു പറയുന്നത്. രാത്രിയില്‍ ഏറെ നീളുന്ന ഫോണ്‍ സംഭാഷണങ്ങള്‍ക്കുള്ള ന്യായം ഇതായിരുന്നു.

മുഖ്യമന്ത്രിയുടെ പരിപാടികള്‍
മുഖ്യമന്ത്രിയുടെ പൊതുപരിപാടികളെ കുറിച്ച് അറിയാനാണ് സരിത നിരന്തരം വിളിച്ചിരുന്നതെന്നും ജിക്കുമോന്‍ പറയുന്നു.

ജോപ്പനെത്തില്ലേ
കേസില്‍ അറസ്റ്റിലായ ഒരാളാണ് മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ടെനി ജോപ്പന്‍. ആരോഗ്യകാരണങ്ങളാല്‍ ഹാതരാകാനാകില്ലെന്നാണ് ജോപ്പന്റെ അഭിഭാഷക വ്യക്തമാക്കിയത്.

വീട്ടിലെത്തി വിസ്തരിയ്ക്കാം...
രണ്ടാഴ്ചത്തെ വിശ്രം കഴിഞ്ഞേ വിസ്താരത്തിന് ഹാജരാകാന്‍ കഴിയൂ എന്നാണ് ജോപ്പന്റെ അഭിഭാഷക പറഞ്ഞത്. അങ്ങനെയെങ്കില്‍ അടുത്ത ദിവസം തന്നെ ജോപ്പന്റെ വീട്ടിലെത്തി വിസ്തരിയ്ക്കാന്‍ കമ്മീഷന് അധികാരമുണ്ടെന്നാണ് ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞത്. വേണമെങ്കില്‍ രോഗിയെ ഒന്ന് തടവുകയും ചെയ്യാമെന്നും കമ്മീഷന്‍ പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications