കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നുണ പരിശോധനയിലെ സത്യം ഇതാണ്.. ഡോ ജിനേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

  • By Aami Madhu
Google Oneindia Malayalam News

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയേക്കും. ഇക്കാര്യം ആവശ്യപ്പെട്ട അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കും. ഫ്രാങ്കോ കുറ്റസമ്മതം നടത്താത്ത സാഹചര്യത്തിലാണ് നുണ പരിശോധനയെന്ന മാര്‍ഗത്തിലേക്ക് അന്വേഷണ സംഘം എത്തിയത്.

ഈ സാഹചര്യത്തില്‍ എന്താണ് നുണപരിശോധനയെന്നും നുണപരിശോധന എത്രമാത്രം വിശ്വാസ യോഗ്യമാണെന്നും വ്യക്തമാക്കുകയാണ് ഡോ ജിനേഷ്. ജിനേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

പുരാണങ്ങളില്‍

പുരാണങ്ങളില്‍

പറയുന്നത് സത്യമാണോ എന്നറിയാൻ അഗ്നിശുദ്ധി പരീക്ഷയായിരുന്നു എന്ന് പുരാണങ്ങളിൽ. വിഷപ്പാമ്പുകളെ അടച്ച ജാറിൽ കയ്യിട്ട് പരീക്ഷണം ഉണ്ടായിരുന്നു. തിളച്ച എണ്ണയിൽ കൈ മുക്കിയും പരീക്ഷണം ഉണ്ടായിരുന്നു.

നുണപരിശോധന

നുണപരിശോധന

കാലം മാറി. ശാസ്ത്രീയമായ നിരീക്ഷണ രീതികൾ വന്നു.
അങ്ങനെ ആവിർഭവിച്ച ഒന്നാണ് നുണപരിശോധന അഥവാ പോളിഗ്രാഫ് ടെസ്റ്റ്.ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ഭാഗത്ത് പല പരീക്ഷണ നിരീക്ഷണങ്ങളും നടന്നു.

 വികസിച്ചു

വികസിച്ചു

ബ്ലഡ് പ്രഷർ, ശ്വസന നിരക്ക് എന്നിവ നിരീക്ഷിച്ചാൽ ഒരു വ്യക്തി പറയുന്നത് നുണയാണോ അല്ലയോ എന്ന് മനസ്സിലാകും എന്നായിരുന്നു ആദ്യകാല കണ്ടെത്തലുകൾ. വില്യം മേസ്റ്റൺ 1938-ൽ 'ദ ലൈ ഡിറ്റെക്റ്റർ ടെസ്റ്റ്' എന്ന പുസ്തകമെഴുതി.
അവിടെനിന്നും സയൻസ് വളരെയധികം വികസിച്ചു.

 പോളിഗ്രാഫ്

പോളിഗ്രാഫ്

ഇന്ന് പല ഫിസിയോളജിക്കൽ പ്രതികരണങ്ങളും അളക്കാൻ സാധിക്കുന്ന ഒരു ഉപകരണമാണ് പോളിഗ്രാഫ്. ബ്ലഡ് പ്രഷർ, പൾസ്, ശ്വസന പ്രക്രിയ, ശ്വസന താളം, ശരീരതാപനില, ത്വക്ക് വൈദ്യുതീവാഹകശക്തി എന്നിവ കൃത്യമായി നിരീക്ഷിക്കാൻ സാധിക്കുന്ന ഉപകരണമാണിത്.

 അടിസ്ഥാന തത്വം

അടിസ്ഥാന തത്വം

തുടരെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടാണ് നിരീക്ഷണം. നുണ പറയുമ്പോൾ മുകളിൽ പറഞ്ഞ ഓരോ ഫിസിയോളജിക്കൽ പ്രതികരണങ്ങളിലും വ്യതിയാനം ഉണ്ടാകുന്നു എന്നതാണ് അടിസ്ഥാന തത്വം.

 പറഞ്ഞ് നല്‍കും

പറഞ്ഞ് നല്‍കും

ഒരു ചോദ്യം ചോദിച്ചു അതിനുത്തരം നുണയാണോ അല്ലയോ എന്ന് കണ്ടുപിടിക്കുകയല്ല ചെയ്യുന്നത്.
പരിശോധന ആരംഭിക്കുന്നതിന് മുൻപ് തന്നെ പോളിഗ്രാഫ് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് പരിശോധിക്കപ്പെടുന്ന ആൾക്ക് വ്യക്തമായി പറഞ്ഞു നൽകും.

 പലവിഭാഗങ്ങള്‍

പലവിഭാഗങ്ങള്‍

അതോടൊപ്പംതന്നെ ടെസ്റ്റിനു മുമ്പായി ഒരു അഭിമുഖവും ഉണ്ടാവും. അവിടെ നിന്നും ലഭിക്കുന്ന വിവരങ്ങൾ ടെസ്റ്റിൽ 'കൺട്രോൾ ക്വസ്റ്റിൻ' ആയി ഉപയോഗിക്കപ്പെടാം.
ചോദ്യങ്ങൾ Irrelevant questions, probable lie questions, control questions, relevant questions എന്നിങ്ങനെ പല വിഭാഗങ്ങൾ ഉണ്ടാവും.

 കൃത്യത

കൃത്യത

ഇടകലർത്തിയാവും ചോദ്യങ്ങൾ ചോദിക്കുക. ഈ ചോദ്യങ്ങളുടെ റെസ്പോൺസും താരതമ്യം ചെയ്താണ് ഒരു കൺക്ലൂഷനിൽ എത്തുക.
ടെസ്റ്റിന്റെ വിശ്വാസ്യത ഇപ്പോഴും ഉറപ്പിക്കാനായിട്ടില്ല. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് 61 ശതമാനം മാത്രമേ കൃത്യതയുള്ളൂ എന്നാണ്. എന്നാൽ ക്രിമിനൽ കേസുകളിൽ നടത്തിയ ചില പഠനങ്ങളിൽ 80 മുതൽ 95 ശതമാനം വരെ കൃത്യത ഉള്ളതായും കാണിക്കുന്നു.

 അംഗീകരിക്കുന്നില്ല

അംഗീകരിക്കുന്നില്ല

കുറ്റാന്വേഷണത്തിൽ ഒരു സംവിധാനമായി ഉപയോഗിക്കാമെങ്കിലും ശാസ്ത്രീയമായി 100% കൃത്യത ഉറപ്പാക്കാൻ ആവില്ല എന്നാണ് പൊതുവെ വിവക്ഷിക്കുന്നത്.
ഇതൊരു തെളിവായി ലോകത്തിലെ മിക്ക രാജ്യങ്ങളിലെ കോടതികളും അംഗീകരിക്കുന്നില്ല. ഇന്ത്യയിലും അങ്ങനെതന്നെ.

 നൂതന സാങ്കേതിക വിദ്യകള്‍

നൂതന സാങ്കേതിക വിദ്യകള്‍

സയൻസ് ഇതിനു ശേഷവും വളർന്നുകഴിഞ്ഞു. അങ്ങിനെ നാർക്കോ അനാലിസിസ്, ബ്രെയിൻ ഫിംഗർ പ്രിൻറിംഗ്, ബ്രെയിൻ ഇലക്ട്രിക്കൽ ഓസിലേഷൻ സിഗ്നേച്ചർ പ്രൊഫൈലിംഗ്, ബ്രെയിൻ മാപ്പിംഗ്, ഫംഗ്ഷണൽ എംആർഐ ഇങ്ങനെ ധാരാളം നൂതന സാങ്കേതിക വിദ്യകൾ വളർന്നുകഴിഞ്ഞു.ഓരോന്നിനും പിന്നിലും വളരെ രസകരമായതും ആകാംക്ഷാജനകവുമായ ധാരാളം സംഭവ കഥകളുണ്ട്.
Terry Harrington കേസ് ഒക്കെ അതിൽ ചിലതാണ്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
jinesh ps facebook post getting viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X