Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലാസ്റ്റിക് ചാക്ക് മാത്രം വച്ചുള്ള കോപ്രായം; വീണ്ടും ഷോ തുടങ്ങിയിട്ടുണ്ട്: വാവ സുരേഷിനെതിരെ വിമര്‍ശനം

തിരുവനന്തപുരം: പാമ്പ് കടിയേറ്റ് ദിവസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ് മടങ്ങിയെത്തി വീണ്ടും പാമ്പ് പിടിത്തം ആരംഭിച്ച വാവ സുരേഷിനെതിരെ വീണ്ടും വിമര്‍ശനം ഉയരുന്നു. ചികിത്സയില്‍ കഴിഞ്ഞ് തിരികെയെത്തിയ ശേഷവും വാവ സുരേഷ് സുരക്ഷിതമല്ലാത്ത രീതിയില്‍ പാമ്പ് പിടിക്കുന്നത് ചൂണ്ടിക്കാണിച്ചാണ് വാവ സുരേഷിനെതിരെ വിമര്‍ശനം ശക്തമാകുന്നത്.

1

തന്നെ പാമ്പ് കടിക്കാനുള്ള സാഹചര്യം വാവ സുരേഷ് തന്നെ ഒരുക്കിക്കൊടുക്കുകയാണെന്നും എന്തുകൊണ്ടാണ് സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കാത്തതെന്നും വിമര്‍ശനം ഉന്നയിക്കുന്നവര്‍ ചോദിക്കുന്നു. കഴിഞ്ഞ മാസമാണ് വാവ സുരേഷിന് മുര്‍ഖനില്‍ നിന്നും കടിയേറ്റ് ഗുരുതരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാരുടെ പ്രേയത്‌നം കൊണ്ട് മാത്രമാണ് വാവ സുരേഷ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ ഇപ്പോള്‍ യാതൊരു സുരക്ഷ മുന്‍ കരുതലും സ്വീകരിക്കാതെയാണ് വാവ സുരേഷ് പാമ്പിനെ പിടിക്കാന്‍ ഇറങ്ങുന്നത്.

2

ഇതുമായി ബന്ധപ്പെട്ട് ഇന്‍ഫോ ക്ലിനിക് അഡ്മിന്‍ ജിനേഷ് പി എസ് പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
സുരേഷ് വീണ്ടും ഷോ തുടങ്ങിയിട്ടുണ്ട് എന്ന കുറിപ്പിലാണ് ജിനേഷ് പിഎസ് ഇക്കാര്യത്തെ കുറിച്ച് ചൂണ്ടിക്കാണിക്കുന്നത്. മനുഷ്യ ജീവന് വില കല്‍പ്പിക്കുന്നു എങ്കില്‍ ഇത്തരം ഷോകള്‍ അവസാനിപ്പിക്കാനായി ഇടപെടണമെന്നാണ് അദ്ദേഹം കുറിപ്പില്‍ പറഞ്ഞുവയ്ക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണരൂപം.

സുരേഷ് വീണ്ടും ഷോ തുടങ്ങിയിട്ടുണ്ട്

സുരേഷ് വീണ്ടും ഷോ തുടങ്ങിയിട്ടുണ്ട്

സംഗതി പഴയ പരിപാടി തന്നെ. ഒരു സാധാ പ്ലാസ്റ്റിക് ചാക്ക് മാത്രം വെച്ചുള്ള കോപ്രായം. ഇമ്മാതിരി ഷോ കാണിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും പാമ്പിന്റെ കടിയേല്‍ക്കാം എന്ന് ആ വീഡിയോ കാണുന്ന ആര്‍ക്കും മനസ്സിലാവും. സുരേഷിനോട് ഇനി ഒന്നും പറയാനില്ല, കാരണം എത്ര പറഞ്ഞിട്ടും കാര്യമില്ല.

4

ചിലര്‍ മറ്റുള്ളവര്‍ പറയുന്നത് കേട്ട് പഠിക്കും. ചിലര്‍ ഒരു തവണത്തെ അനുഭവംകൊണ്ടു പഠിക്കും. ചിലര്‍ രണ്ടോ മൂന്നോ തവണ ദുരനുഭവം ഉണ്ടാകുമ്പോള്‍ പഠിക്കും. ചിലര്‍ എത്ര അനുഭവം ഉണ്ടായാലും പഠിക്കില്ല. അത്തരക്കാരോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
പക്ഷേ ഓരോ തവണയും കടിയേറ്റ് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സംവിധാനങ്ങള്‍ ഇവിടെയുള്ളതിനാല്‍ ജീവന്‍ രക്ഷപ്പെടുന്നുണ്ട്.

5

ഇതും പുള്ളിയോട് പറയുന്നതല്ല. അങ്ങനെയുള്ള അവസരങ്ങളില്‍ ഒക്കെ ഓടിയെത്തുന്ന മന്ത്രിമാരും മറ്റ് പ്രധാന ഉദ്യോഗസ്ഥരും അറിയാന്‍ വേണ്ടി മാത്രം ഇവിടെ പറയുന്നതാണ്. ഇത്തരം കോപ്രായം കാണിക്കുന്നതും നിങ്ങള്‍ അറിയേണ്ടതുണ്ട്. ആശുപത്രി കിടക്കയില്‍ വച്ച് സുരക്ഷിതമായ രീതിയില്‍ മാത്രമേ പാമ്പുകളെ റെസ്‌ക്യൂ ചെയ്യൂ എന്ന് സുരേഷ് പറഞ്ഞത് കേരളത്തിലെ ഒരു മന്ത്രിയോടാണ്, മന്ത്രി വി എന്‍ വാസവനോട്.

6

അദ്ദേഹം മാത്രമല്ല, പല ജനപ്രതിനിധികളും ഉന്നത സ്ഥാനീയരും ആശുപത്രിയില്‍ വന്ന് സുരേഷിനെ സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍ കാണിക്കുന്ന ഷോ അത്തരക്കാര്‍ കൂടി അറിയേണ്ടതുണ്ട്. നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍, സുരേഷ് എന്ന വ്യക്തിയുടെ ജീവന് വിലയുണ്ട് എന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, അദ്ദേഹത്തെ ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് പിന്തിരിപ്പിക്കണം.

7

ഇത്ര അപകടകരമായ ഷോ കാണിക്കുമ്പോള്‍ പോലും ചുറ്റും കൂടി നിന്ന് കയ്യടിച്ച ഫാനരന്മാരാണ് സുരേഷിനെ ഈ അവസ്ഥയില്‍ എത്തിച്ചത്.
ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളും മറ്റും അങ്ങനെ കയ്യടിച്ചു കൂടാ, അല്ലെങ്കില്‍ അവഗണിച്ചുകൂടാ. ഇനിയുമൊരു പാമ്പുകടിയേറ്റ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ ജീവന്‍ രക്ഷപ്പെടണം എന്ന് മാത്രമേ പറയാനാവൂ, ആഗ്രഹിക്കാവൂ. അതുകൊണ്ടാണ് ഇപ്പോള്‍ പറയുന്നത്.
മനുഷ്യ ജീവന് വില കല്‍പ്പിക്കുന്നു എങ്കില്‍ ഇത്തരം ഷോകള്‍ അവസാനിപ്പിക്കാനായി ഇടപെടണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+