Get Updates
Get notified of breaking news, exclusive insights, and must-see stories!

പൾസർ സുനി ദിലീപിനയച്ച കത്ത് എഴുതിയതാര്? സത്യ കഥ പുറത്ത് വരുന്നു, തുറന്ന് പറഞ്ഞ് ജിൻസൺ!

പൾസർ സുനി ദിലീപനയച്ച കത്ത് ജയലിന് പുറത്തേക്ക് കടത്തിയതിന്റെയും മൊബൈൽഫോൺ ജയിലിനുള്ളിലേക്ക് കടത്തിയതിന്റെയും വിശദാംശങ്ങൾ ജിൻസൺ വെളിപ്പെടുത്തി

കൊച്ചി: പൾസർ സുനി ദിലീപനയച്ച കത്ത് ജയലിന് പുറത്തേക്ക് കടത്തിയതിന്റെയും മൊബൈൽഫോൺ ജയിലിനുള്ളിലേക്ക് കടത്തിയതിന്റെയും വിശദാംശങ്ങൾ ജിൻസൺ വെളിപ്പെടുത്തി. കത്തിന് പിന്നിലെ ദുരൂഹതകൾ പുകമറ നീക്കി പുറത്ത് വരികയാണ്. പൾസർ സുനി ജയിലിൽ നിന്ന് ദിലീപിനയച്ച കത്തിന് പിന്നിൽ ദുരൂഹതയൊന്നുമില്ലെന്ന് സഹതടവുകാരനായിരുന്ന ജിൻസൺ മനോരമ ന്യൂസിനോട് പറഞ്ഞു.

ജയില്‍ ഓഫീസിന്റെ മുദ്രപതിപ്പിച്ച പേപ്പറാണ് എഴുതാൻ നൽകിയത്. എന്നാല്‍ എഴുതിയ ശേഷം ജയിൽ അധികൃതർ അറിയാതെ പുറത്തേക്ക് കടത്തുകയായിരുന്നു. ഇങ്ങനെ പുറത്തെത്തിച്ച കത്ത് വിപിൻലാൽ മരട് കോടതി പരിസരത്ത് വച്ച് വിഷ്ണുവിന് കൈമാറുകയും വിഷ്ണു പിന്നീട് ദിലീപിന്റെ മാനേജർ അപ്പുണ്ണിക്ക് വാട്സ് ആപ്പിൽ അയച്ചു കൊടുക്കുകയുമായിരുന്നെന്ന ജിൻസൺ പറയുന്നു. പൾസർ സുനി ജയിലിൽ നിന്ന് ദിലീപിനയച്ച കത്തിന് പിന്നിൽ ദുരൂഹതയൊന്നുമില്ലെന്ന് സഹതടവുകാരനായിരുന്ന ജിൻസൺ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

കത്തെഴുതിയത് സുനി അല്ലെന്ന് വ്യക്തം

കത്തെഴുതിയത് സുനി അല്ലെന്ന് വ്യക്തം

പൾസർ സുനി ദിലീപിന് അയച്ച കത്ത് വാർത്തയായി മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ തന്നെ അത് എഴുതിയത് സുനിയല്ലെന്ന് വ്യക്തമായിരുന്നു.

വിപിൻലാൽ വിളിച്ച് പറഞ്ഞത് മറ്റൊന്ന്

വിപിൻലാൽ വിളിച്ച് പറഞ്ഞത് മറ്റൊന്ന്

ജയിലിൽ സുനിയെ പാർപ്പിച്ച അതേ സെല്ലിലെ മറ്റൊരു തടവുകാരനായ വിപിൻലാലിന്റെ കയ്യക്ഷരമാണ് കത്തിലുള്ളതെന്ന് തെളിഞ്ഞ ഘട്ടത്തിൽ വിപിൻലാൽ അത് നിഷേധിച്ചിരുന്നു.

കത്തെഴുതിയത് സുനി ആവശ്യപ്പെട്ടത് പ്രകാരം

കത്തെഴുതിയത് സുനി ആവശ്യപ്പെട്ടത് പ്രകാരം

സുനി ആവശ്യപ്പെട്ടത് പ്രകാരം മറ്റൊരു തടവുകാരനായ വിപിൻലാലാണ് കത്തെഴുതിയതെന്നും ഇരുവരും ജയിലിൽ സുഹൃത്തുക്കളായിരുന്നെന്ന് ജിൻസൺ മനോരമന്യൂസിനോട് പറഞ്ഞു.

വിപിന്റെ വാദത്തിന്റെ മുനയോടിയുന്നു

വിപിന്റെ വാദത്തിന്റെ മുനയോടിയുന്നു

വിപിന്റെ വാദത്തിന്റെ മുനയൊടിക്കുകയാണ് അതേ സെല്ലില്‍ ഇരുവരുടെയും സഹതടവുകാരനായിരുന്ന ജിൻസൺ.

മൊബൈലിനെ കുറിച്ചും ജിൻസൺ വെളിപ്പെടുത്തുന്നു

മൊബൈലിനെ കുറിച്ചും ജിൻസൺ വെളിപ്പെടുത്തുന്നു

നാദിർഷയെയും അപ്പുണ്ണിയെയും വിളിക്കാൻ സുനിൽ കുമാർ ഉപയോഗിച്ച മൊബൈൽ ഫോൺ ജയിലിൽ എത്തിച്ചതിനെക്കുറിച്ച് ജിൻസൺ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.

എല്ലാം പോലീസിന് വെളിപ്പെടുത്തിയത് ജിൻസൺ

എല്ലാം പോലീസിന് വെളിപ്പെടുത്തിയത് ജിൻസൺ

എന്നാൽ ഈ മൊബൈൽ ഫോണിന്റെ നമ്പർ അടക്കം വിവരങ്ങൾ ജിൻസണാണ് പോലീസിന് നൽകിയത്. എന്നാൽ അപ്പോഴേക്കും ഗൂഡാലോചനയുടെ അന്വേഷണത്തിനായി പോലീസ് തയ്യാറെടുത്ത് കഴിഞ്ഞിരുന്നുവെന്നും ജിൻസൺ പറയുന്നു.

തിങ്കളാഴ്ച അറിയാം

തിങ്കളാഴ്ച അറിയാം

അതേസമയം കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കും.

 ദിലീപിനെ അറസ്റ്റ് ചെയ്തത് നീതികരിക്കാനാകില്ല

ദിലീപിനെ അറസ്റ്റ് ചെയ്തത് നീതികരിക്കാനാകില്ല

നടി അക്രമിക്കപ്പെട്ടത് സംബന്ധിച്ച ഗൂഢാലോചനാ കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ വെക്കുന്നത് നീതീകരിക്കാവുന്നതല്ല. പള്‍സര്‍ സുനിയുടെ മൊഴി മാത്രം വച്ചാണ് പൊലീസ് മുന്നോട്ടുപോകുന്നത്. ആരോപണങ്ങള്‍ക്കൊന്നും കൃത്യമായ തെളിവുകളില്ല. അക്രമിക്കപ്പെട്ട നടി പോലും ദിലീപുമായി വ്യക്തിവിരോധം ഉള്ളതായി പറഞ്ഞിട്ടില്ല. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്ന വ്യക്തിയുമാണ്. ഇതെല്ലാം പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം വാദം.

ഹൈക്കോടതിയുടെ വിമർശനം

ഹൈക്കോടതിയുടെ വിമർശനം

അതേസമയം ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിക്കൊണ്ട് മുന്‍പ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നടത്തിയ പരാമര്‍ശത്തെ ഹൈക്കോടതി വിമര്‍ശിച്ചു. ജാമ്യം തള്ളിയത് സമാനമനസ്‌കര്‍ക്കുള്ള സന്ദേശമാണെന്നായിരുന്നു മജിസ്‌ട്രേറ്റ് കോടതിയുടെ നിരീക്ഷണം. ഇത് നേരത്തേ ആയിപ്പോയെന്നും വിചാരണവേളയിലാണ് ഇക്കാര്യങ്ങള്‍ പറയേണ്ടതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+