അഖിൽ മാരാരെ പറപ്പിച്ച് ജിന്റോ ജോൺ, 'മഴക്കാറ് കാണുമ്പോൾ നിലപാട് മാറുന്ന പരിപാടി, എയറിൽ നിന്ന് താഴെ വരൂ'

കോൺഗ്രസ് നേതാവ് ജിന്റോ ജോണും ബിഗ് ബോസ് താരം അഖിൽ മാരാരും തമ്മിലുളള ഏറ്റുമുട്ടൽ സോഷ്യൽ മീഡിയയിൽ തുടരുകയാണ്. സുകുമാരക്കുറുപ്പ് വിഷയത്തിൽ ഹാഷ്മി ട്രോളുകൾക്കിരയാകുന്ന പശ്ചാത്തലത്തിൽ അടുത്തത് ജിന്റോ ആണെന്ന മട്ടിൽ അഖിൽ മാരാരിട്ട കമന്റാണ് തുടക്കം.

ജിന്റോ മറുപടിയാമായി രംഗത്ത് വന്നതോടെ താൻ തമാശയായി പറഞ്ഞതാണ് എന്നാണ് അഖിൽ മാരാർ പ്രതികരിച്ചത്. അത് പോലും ജിന്റോയ്ക്ക് മനസ്സിലായില്ലെന്നും പണിയാൻ നിൽക്കുന്ന ധാരാളം പേർ കൂടെ തന്നെ ഉണ്ടല്ലോ എന്നും അഖിൽ മാരാർ പരിഹസിച്ചു. പിന്നാലെ അതേ നാണയത്തിൽ തിരിച്ചടിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജിന്റോയും.

ഡോ. ജിന്റോ ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ്: '' ദേ ഇതാണ് ഞാൻ അന്നും പറഞ്ഞത്, മഴക്കാറ് കാണുമ്പോൾ നിലപാട് മാറുന്ന പരിപാടി എന്ന്. ഇന്നലെ ആദ്യമിട്ട കമന്റിൽ 'ഒരുത്തന് പണി ഞാൻ കൊടുത്തിട്ടുണ്ട്. ഇനി അളിയൻ' എന്ന് തട്ടിവിട്ടു. കുറച്ചു കഴിഞ്ഞ് ദേ 'ഞാൻ എന്തിനാ നിങ്ങളെ പണിയുന്നത്...' എന്ന്. ഇതെന്ത് വേഗത്തിലാണ് മാരാർജി നിങ്ങൾ അഭിപ്രായം മാറ്റുന്നത്. കഷ്ടം തന്നെ!

Akhil Marar

എന്നെ പണിത് കിടത്താൻ ശേഷിയുള്ള കൂട്ടത്തിൽകുത്തികളുടെ പേരറിയാമെങ്കിൽ പറയണേ. മുൻകരുതൽ എടുക്കാമല്ലോ. അല്ലെങ്കിൽ ഈമാതിരി നിലവാരമില്ലാത്ത കുനിഷ്ടും കുന്നായ്മയും പറയരുത്. എനിക്കെന്റെ സഹപ്രവർത്തകരെ വിശ്വാസമാണ്. അവിശ്വസിക്കേണ്ട സാഹചര്യം വന്നാൽ 'ജീ'യുടെ ഉപദേശം സ്വീകരിക്കാം. പിന്നെ ആര് പണിത് കിടത്താൻ നോക്കിയാലും പണിയേൽക്കുന്ന കന്നംതിരിവ് കാണിച്ചിട്ടില്ല ഇതുവരെ എന്ന ഉറപ്പുണ്ട്. ആരെങ്കിലും പണിയാൻ വരുമ്പോൾ കിടന്നുപോകുന്നത് ആശയത്തിന് ഉറപ്പില്ലാത്ത പ്രവർത്തിദോഷികളാണ്. എന്റെ സ്കൂൾ അതല്ല മാരാരേ.

ഒരുത്തന് പണി കൊടുത്തിട്ടുണ്ട്, ഇനി അളിയനെന്ന് അഖിൽ മാരാർ, വിരട്ടൽ വേണ്ടെന്ന് ജിന്റോ, കൊമ്പ് കോർക്കൽ
ഒരുത്തന് പണി കൊടുത്തിട്ടുണ്ട്, ഇനി അളിയനെന്ന് അഖിൽ മാരാർ, വിരട്ടൽ വേണ്ടെന്ന് ജിന്റോ, കൊമ്പ് കോർക്കൽ

കഴിവുള്ള പാർട്ടിക്കാർക്ക് ഒക്കെ സീറ്റ് കൊടുക്കുന്ന കസേര നിർമ്മാണ ഫാക്ടറിയല്ല കോൺഗ്രസ്‌ പാർട്ടി. ഒരുപാട് പേർ മാറ്റിനിർത്തപ്പെടും. അത് മനസ്സിലാക്കുന്നതും കൂടി രാഷ്ട്രീയ വിദ്യാഭ്യാസമാണ്. എനിക്ക് സീറ്റ് കിട്ടില്ല എന്ന പ്രവചനം കണ്ടു. ഞാൻ നിലവിൽ എന്റെ പാർട്ടിയുടെ ചിഹ്നത്തിൽ ജയിച്ച ജില്ലാ പഞ്ചായത്ത്‌ മെമ്പറാണ്. അതിന് മുൻപും പഞ്ചായത്തിൽ സീറ്റ് കിട്ടിയിരുന്നു. നിയമസഭയും ലോക്സഭയും മാത്രമല്ല മത്സര സാധ്യതകൾ ദേശ്പ്രേമീ സാറെ. അങ്ങോട്ട് മാത്രം കണ്ണുനട്ടിരുന്നത് കൊണ്ടുണ്ടായ നിരാശബോധമാണ് നിങ്ങൾക്കീ തികട്ടി വരുന്നത്.

പിന്നെ, പത്തല്ല നൂറ് വർഷങ്ങൾ സീറ്റ് കിട്ടിയില്ലെങ്കിലും ഞാൻ കോൺഗ്രസ്സിൽ ഉണ്ടാകും. സീറ്റ് കണ്ടും പദവിയും പണവും അധികാരവും കണ്ടുമല്ല ഞാൻ കോൺഗ്രസ്സായത്. അത് മനസ്സിലാക്കാനുള്ള പഠനം മാരാർജിക്ക് ആയിട്ടില്ല. ലാറ്ററൽ എൻട്രി വഴി പാർട്ടിക്കാരൻ ആയിട്ടും ക്ലാസ്സ്‌ കട്ട് ചെയ്തും പഠനം പാതിവഴിയിൽ ഇട്ടെറിഞ്ഞും പോയത് കൊണ്ട് താങ്കൾക്ക് കിട്ടാതെ പോയ ശിക്ഷണമാണത്. താങ്കളുടെ നിലപാടുകളുടെ തട്ടുകൾ നിമിഷാർദ്ധം കൊണ്ട് മാറിക്കൊണ്ടിരിക്കുമ്പോൾ എന്റെ രാഷ്ട്രീയബോധ്യത്തിന്റെ തട്ട് താഴ്ന്ന് തന്നെയിരിക്കും.

NB: എന്റെ പുറകെ കമന്റിട്ട് കറങ്ങി നടക്കാതിരുന്നു കൂടേ. താങ്കൾ വലിയ തിരക്കില്ലാത്ത റിച്ചായത് കൊണ്ട് ഇനിയും കമന്റിടൽ പരിപാടി തുടർന്നാൽ തിരക്കൊഴിവുള്ളപ്പോൾ മറുപടി തരാൻ ഞാനും നോക്കാം. പലരും പറയുന്നു താങ്കളെ വിട്ടുകളയാൻ. ഞാൻ ഒഴിവാക്കി പോകുന്ന മുള്ളുംകെട്ട് ഇങ്ങോട്ട് തേടിചുറ്റിയാൽ പിന്നെ വിടുന്ന ശീലമില്ല. താങ്കളുടെ തമാശ എന്നെ പഠിപ്പിക്കും മുൻപ് എയറിൽ നിന്ന് താഴെ വരാനുള്ള അൽഗോരിതം കൂടി ശാന്തമായി ശീലിക്കൂ'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+