Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജ എടിഎം കാർഡുണ്ടാക്കി പണം തട്ടുന്നതിൽ വിരുതൻ,വിദേശികളാണ് ഇരകൾ, ജിന്റോ ജോയിയെ പോലീസ് കുരുക്കി

തിരുവനന്തപുരം: വർക്കലയിൽ വിദേശ ടൂറിസ്റ്റുകളുടെ വ്യാജ എ.ടി.എം കാർഡുകൾ നിർമ്മിച്ച് പണം തട്ടുന്ന സംഘത്തിലെ പ്രധാനിയെ സൈബർ ക്രൈം സംഘം ഡൽഹിയിൽ പോയി അറസ്റ്റ് ചെയ്തു. തൃശൂർ ചാലക്കുടി പരിയാരം മോതിരക്കണ്ണി ബാലിക്കുളം കരിപ്പായി വീട്ടിൽ ജിന്റോ ജോയിയെയാണ് (36) അറസ്റ്റു ചെയ്‌തത്.

വർക്കലയിൽ സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിയ ഇയാൾ ഇവിടെയെത്തുന്ന വിദേശികളുടെ ക്രെഡിറ്റ് കാർഡ്വി വരങ്ങൾ സ്‌കിമ്മർ ഉപയോഗിച്ച് ചോർത്തുകയും കാർഡിന്റെ പിൻ നമ്പർ ഒളികാമറ ഉപയോഗിച്ച് കണ്ടെത്തുകയും ചെയ്യും. ഇത് ഉപയോഗിച്ച് എടിഎം കാർഡുകൾ നിർമ്മിച്ച ശേഷം മറ്റു സംസ്ഥാനങ്ങളിലെ ആൾത്തിരക്ക് കുറഞ്ഞ എടിഎം കൗണ്ടർ മുഖേന പണം പിൻവലിക്കും. ഒരു ഫ്രഞ്ച് പൗരൻ ഇത്തരത്തിൽ തട്ടിപ്പിനിരയായതോടെയാണ് വിവരം പുറത്തായത്.

Thiruvananthapuram

ഇയാൾ വർക്കലയിൽ ക്രെഡിറ്റ് കാർഡ് അവസാനമായി ഉപയോഗിച്ചത് 2018 ജനുവരി 16ന് ആയിരുന്നു. എന്നാൽ ജനുവരി 19-ാം തീയതി അദ്ദേഹം വർക്കലയിലുള്ള സമയത്തുതന്നെ ബാംഗ്ലൂരിലെ ഫെഡറൽ ബാങ്ക് എ.ടി.എമ്മിൽ നിന്ന് പണം പിൻവലിച്ചതായി എസ്.എം.എസ് ലഭിച്ചു. തുടർന്ന് ക്രൈം ബ്രാഞ്ചിന് പരാതി നൽകി. തട്ടിപ്പിനു ശേഷം വിദേശത്തേക്കു കടന്ന പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+