നടന്‍ ജിനു ജോസഫ് അബുദാബിയില്‍ അറസ്റ്റില്‍, ഇത്തിഹാദ് എയര്‍വേസ് ജീവനക്കാരുമായി പ്രശ്നമുണ്ടായി?
തിരുവനന്തപുരം: നടന്‍ ജിനു ജോസഫ് അബുദാബി എയര്‍പോര്‍ട്ടില്‍ അറസ്റ്റിലായതായി സൂചന. ന്യൂയോര്‍ക്കില്‍ നിന്ന് അബുദാബിയിലേയ്ക്ക് യാത്ര ചെയ്യവേ ഇത്തിഹാദ് എയര്‍വേസ് ജിവനക്കാരില്‍ നിന്നും തനിയ്ക്ക് മോശം അനുഭവം ഉണ്ടായെന്ന് ജിനു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അബുദാബിയില്‍ അറസ്റ്റിലായെന്ന് ജിനു തന്നെ പോസ്റ്റ് ചെയ്തത്.
ന്യൂയോര്‍ക്കില്‍ നിന്നും അബുദാബിയിലേയ്ക്കുള്ള യാത്രയിലായിരുന്നു ജിനു. യാത്ര ചെയ്യുന്നതിനിടെ ഇത്തിഹാദിലെ ദുരനുഭവത്തെപ്പറ്റിയുള്ള ജിനുവിന്റെ പോസ്റ്റിന്റെ മലയാളം പരിഭാഷ ഇങ്ങനെ ' ന്യൂയോര്‍ക്കില്‍ നിന്നും അബുദാബിയിലേയ്ക്ക് പോവുകയാണ്. എനിയ്ക്ക് ഉറക്കം വരുന്നുണ്ട് ടിവി ഓഫ് ചെയ്യാന്‍ ഞാന്‍ വിമാന ജീവനക്കാരോട് പറഞ്ഞു. എന്നാല്‍ അയാള്‍ ഒരു പുതപ്പുമായി വന്ന് ടിവി മൂടുകയാണ ്‌ചെയ്തത്. ഞാനിതെല്ലാം ഫോണില്‍ റെക്കോര്‍ഡ് ചെയ്തു. തുടര്‍ന്ന് വിമാനജീവനക്കാരന്‍ എന്നെ ഭീഷണിപ്പെടുത്തി. അബുദാബിയില്‍ എത്തുമ്പോള്‍ എന്നെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു....സത്യത്തില്‍ ഞാന്‍ ചെയ്ത കുറ്റമെന്താണ്???!'

അറസ്റ്റില്‍
അബുദാബിയില്‍ അറസ്റ്റിലായതായാണ് ജിനുവിന്റെ ഏറ്റവും പുതിയ പോസ്റ്റ്

ഇത്തിഹാദ്
ഇത്തിഹാദ് എയര്‍വേസിന്റെ വിമാനത്തിലായിരുന്നു യാത്ര. കുടിയ്ക്കാന്‍ വെള്ളം ചോദിച്ചിട്ട് പോലും കൃത്യസമയത്ത് കിട്ടിയില്ലെന്നും മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ നടന്‍ പറയുന്നു.

വീഡിയോ
സംഭവങ്ങളുടെ വീഡിയോയും ജിനു പോസ്റ്റ് ചെയ്തു

സിനിമകള്‍
റാണി പത്മിനി, ഇയ്യോബിന്റെ പുസ്തകം, നോര്‍ത്ത് 24 കാതം, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ഉസ്താദ് ഹോട്ടല്‍, ചാപ്പാ കുരിശ്, അന്‍വര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ജിനു ജോസഫ്
പോസ്റ്റ്
അറസ്റ്റിലായ വിവരം ജിനു തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്
മറ്റൊരു പോസ്റ്റ്
കുടിയ്ക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ഉണ്ടായ അനുഭവവും ജിനു ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുന്നു.












Click it and Unblock the Notifications