കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സുഡു'വിനെതിരെ നടന്‍ ജിനു ജോസഫിന്‍റെ വംശീയാധിക്ഷേപം.. ലൈക്കടിച്ച് സൗബിന്‍ ഷാഹിറും

  • By Desk
Google Oneindia Malayalam News

ഫുട്ബോളിനെ കേന്ദ്രീകരിച്ച് നാടിന്‍റെ നന്‍മയും സ്നേഹവും പറയുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് നേരെ ഉയര്‍ന്ന വിവാദങ്ങള്‍ അവസാനിക്കുന്നില്ല. നൈജീരിയന്‍ നടനായ സാമുവല്‍ റോബിന്‍സണ്‍ തുച്ഛമായ പ്രതിഫലം തന്ന് നിര്‍മ്മാതാക്കള്‍ തന്നെ പറ്റിച്ചെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് വിവാദം കനത്തത്.
താന്‍ ഒരു കറുത്ത വര്‍ഗക്കാരനായത് കൊണ്ട് മാത്രമാണ് തന്നോട് ഇത്രയും വിവേചനം കാണിച്ചതെന്നായിരുന്നു സാമുവലിന്‍റെ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തലിന് പിന്നാലെ നിരവധി പേര്‍ സാമുവലിനെ പിന്തുണച്ച് രംഗത്തെത്തി. എന്നാല്‍ സാമുവിലിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജിനോ ജോസഫ്. ഏറ്റവും ഖേദകരമായ കാര്യം പരിഹസിച്ച പോസ്റ്റില്‍ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ സൗബിന്‍ ഷാഹിര്‍ പോസ്റ്റിന് ലൈക്കടിച്ച് പിന്തുണയുമായി രംഗത്തെത്തിയെന്നതാണ്.

ജിനോയുടെ പോസ്റ്റ് ഇങ്ങനെ

ഞാന്‍ അഭിനയിച്ച സിനിമയുടെ എല്ലാ നിര്‍മ്മാതാക്കളോടും... സിനിമയ്ക്ക് മുമ്പ് നമ്മള്‍ ഏര്‍പ്പെട്ട എല്ലാ കരാറുകളും മറന്നേക്കു... എനിക്ക് ഇനിയും വേണം.. ഇപ്പോള്‍ നിങ്ങളുടെ സിനിമ പ്രതീക്ഷിച്ച വിജയം നേടി... സമീര്‍ താഹിര്‍, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, അമല്‍ നീരദ് .. എനിക്ക് ഇനീം വേണം... ഇഞ്ഞീം ഇഞ്ഞാം വേണം... എനിക്ക് അര്‍ഹമായ പ്രതിഫലം കിട്ടിയിട്ടില്ല.. ഞാന്‍ കറുത്ത വര്‍ഗക്കാരനായത് കൊണ്ടാണ് തന്‍റെ ആദ്യ ചിത്രത്തില്‍ അര്‍ഹമായ പ്രതിഫലം തനിക്ക് കിട്ടാതിരുന്നത്. അതിന് ശേഷമുള്ള തന്‍റെ സിനിമകള്‍ക്ക് ആകെ കിട്ടിയത് ആകട്ടെ പത്തായിരം രൂപയും... ഇഞ്ഞീം ഇഞ്ഞാം വേണം.. ഹാപ്പി ഈസ്റ്റര്‍... ഇതായിരുന്നു ജിനോയുടെ പോസ്റ്റ്.

ഇത്രയ്ക്ക് ചീപ്പായിരുന്നോ ആര്‍ട്ടിസ്റ്റ് ജിനു

ഇത്രയ്ക്ക് ചീപ്പായിരുന്നോ ആര്‍ട്ടിസ്റ്റ് ജിനു

നിരവധി പേരാണ് പോസ്റ്റില്‍ ജിനുവിനെ പിന്തുണച്ച് രംഗത്തെത്തിയിക്കുന്നത്. നടന്‍ സൗബിന്‍ ഷാഹിര്‍ പോസ്റ്റിന് ലൈക്കടിച്ച് രംഗത്തെത്തിയെന്നതാണ് ഖേദകരമായ മറ്റൊരു കാര്യം. ലൈക്കിടച്ചതോടെ താനും ജിനുവിനെ പിന്തുണയ്ക്കുനെന്നാണാണ് സൗബിന്‍റെ നിലപാടെന്ന് കരുതേണ്ടി വരും. പോസ്റ്റിന് താഴെ ആദ്യമെത്തിയ കമന്‍റുകളാകട്ടെ സാമുവല്‍ ഒരുതരത്തിലുള്ള വംശീയ അവഗണനകള്‍ക്കും വിധേയനായിട്ടില്ലെന്നും കരാര്‍ ഉറപ്പിച്ച പ്രകാരം തന്നെയല്ലേ സിനിമ ചെയ്തതെന്നും പിന്നെ ചുമ്മാ ഈ നാടകം നടത്താതെ സ്വന്തം നാട്ടില്‍ വായടച്ച് ഇരിന്നൂടേയെന്നുമുള്ള ധ്വനിയില്‍ ഉള്ളവയായിരുന്നു. ചിലരാകട്ടെ ഒരു നൈജീരിയക്കാരന്‍ ആഫ്രിക്കന്‍ വംശജനെ മലയാളത്തിലെ നല്ല സിനിമയുടെ ഭാഗമാക്കിയ സിനിമയുടെ അണിയറ പ്രവര്‍ത്തകരേയാണ് അഭനന്ദിക്കേണ്ടതെന്നും വാദിക്കുന്നുണ്ട്. അതേസമയം ജിനുവിനെ വിമര്‍ശിച്ച് നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്.

വംശീയ വെറി തന്നെ

വംശീയ വെറി തന്നെ

തനിക്ക് അര്‍ഹമായ പ്രതിഫലം ലഭിച്ചില്ലെന്ന് പറഞ്ഞ സാമുവല്‍ പക്ഷേ ഒരു കാര്യം തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവര്‍ത്തിച്ചിരുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ നിന്ന് മാത്രമാണ് തനിക്ക് വിവേചനം നേരിടേണ്ടി വന്നത്. എന്നാല്‍ കേരളത്തിലെ പൊതുസമൂഹം തന്നോട് വളരെ സ്നേഹത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളൂവെന്നു എന്നായിരുന്നു അത്. അതേസമയം താന്‍ ചെയ്ത ജോലിക്ക് അര്‍ഹമായ കൂലി ചോദിച്ച താരത്തിന് മലയാളികള്‍ നല്‍കിയതാകട്ടെ 'ഒരു കറുത്ത വര്‍ഗക്കാരന് താന്‍ അര്‍ഹിക്കുന്നത് കിട്ടിയിട്ടുണ്ട് എന്ന മറുപടിയായിരുന്നു. പുച്ഛവും പരിഹാസവും നിറഞ്ഞ പ്രതികരണങ്ങള്‍ വേറെയും. ഒരു നല്ല കലാകാരനെ നിറത്തിന്‍റെ പേരില്‍ തേച്ചൊട്ടിച്ചിട്ടും 'പ്രബുദ്ധ'രായ മലയാളികള്‍ക്ക് ഇനിയും മതിയായിട്ടില്ല.

നടി ശ്രീദേവിക്ക് എന്തിനായിരുന്നു സംസ്ഥാന ബഹുമതിയോടെ യാത്രയയപ്പ്... ഒടുവില്‍ ഉത്തരം കിട്ടിനടി ശ്രീദേവിക്ക് എന്തിനായിരുന്നു സംസ്ഥാന ബഹുമതിയോടെ യാത്രയയപ്പ്... ഒടുവില്‍ ഉത്തരം കിട്ടി

ആര്‍ജെ രാജേഷിന്‍റെ കൊലപാതകം: വീട്ടമ്മയെ ബുധനാഴ്ചയോടെ നാട്ടിലെത്തിക്കും!ആര്‍ജെ രാജേഷിന്‍റെ കൊലപാതകം: വീട്ടമ്മയെ ബുധനാഴ്ചയോടെ നാട്ടിലെത്തിക്കും!

English summary
jinu josephs facebook post against sudani from nigeria star samuel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X