കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസർകോടിന്റെ ഭൂമിശാസ്ത്രവിജ്ഞാനകോശം;''ജിയോകാസറ സോഫ്റ്റ് വെയർ'' മെയ് ആദ്യവാരത്തോടെ പൊതുജനങ്ങൾക്ക് സമർപ്പിക്കും

  • By Desk
Google Oneindia Malayalam News

കാസർകോട്: കാസർകോടിന്റെ ഭൂമിശാസ്ത്രവിജ്ഞാനകോശം- ''ജിയോകാസറ സോഫ്റ്റ് വെയർ'' മെയ് ആദ്യവാരത്തോടെ പൊതുജനങ്ങൾക്ക് സമർപ്പിക്കും. കാസർകോട് ഗവൺമെന്റ് കോളേജിൽ വച്ച് നടന്ന ജിയോളജി നാഷണൽ സെമിനാറിൽ ' ജിയോകാസറ ' സോഫ്റ്റ് വെയറിന്റെ മാസ്റ്റർപ്ലാൻ അവതരിപ്പിച്ചു. 2018 മെയ് ആദ്യവാരത്തോടെ പൊതുജനങ്ങൾക്കായി ഈ സേവനം സമർപ്പിക്കുമെന്ന് സോഫ്റ്റ് വെയറിന്റെ മാസ്റ്റർപ്ലാൻ അവതരിപ്പിച്ചു സംസാരിക്കവെ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ മാംഗ്ലൂർ ഓഫീസ് ഡയറക്ടർ എ സി ദിനേഷ് അറിയിച്ചു. കാസർകോട് ഗവൺമെന്റ് കോളേജ് ജിയോളജി വകുപ്പും ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയും സംയുക്തമായി ഏറ്റെടുത്ത് നടപ്പിലാക്കുന്ന സംരംഭമാണ് ജിയോകാസറ.

അനധികൃത മണല്‍ കടത്തിനിടെ ടിപ്പര്‍ ലോറി പൊലീസ് ജീപ്പിലിടിച്ചുഅനധികൃത മണല്‍ കടത്തിനിടെ ടിപ്പര്‍ ലോറി പൊലീസ് ജീപ്പിലിടിച്ചു

കാസർകോട് ജില്ലയിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ,ഭൂഗർഭ ജലവിതാനം ,ഭൗമരൂപങ്ങൾ ,ടൂറിസം സാധ്യതകൾ ,വില്ലേജ് ,പഞ്ചായത്ത് ,താലൂക്ക് ,അതിർത്തികൾ എന്നിവയെല്ലാം സാധാരണക്കാരനിലെത്തിക്കാനുള്ള ശ്രമമാണ് ഈ സോഫ്റ്റ് വെയർ. ഉരുൾപൊട്ടൽ സാധ്യതകളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ക്രമീകരണം, ഭൂഗർഭജലത്തിനുള്ള സാധ്യതയ്ക്കനുസരിച്ചുള്ള ക്രമീകരണം തുടങ്ങി സാധാരണക്കാർക്ക് ഉപയോഗിക്കാൻ പറ്റുന്ന നിരവധി വിവരങ്ങളുടെ ശേഖരമാണ് ജിയോകാസറ. ഗവേഷകർ ,വിദ്യാർത്ഥികൾ ,ഭരണകർത്താക്കൾ ,എന്നിവർക്ക് ഒറ്റ ക്ലിക്കിൽ വിവരങ്ങൾ നൽകുന്ന സോഫ്റ്റ് വെയർ ഗൂഗിൾ എർത്തിൽ ഭുപടങ്ങൾ തുറന്ന് വരുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തത്.

watsap

ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ഡയറക്ടർ എ സി ദിനേഷ് ,സീനിയർ ജിയോളജിസ്റ്റ് സജേഷ് പി വി,കാസർകോട് ഗവൺമെൻറ് കോളജ് ജിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എ എൻ മനോഹരൻ ,എം എസ് സി ജിയോളജി വിദ്യാർത്ഥികളായ എസ് ഗുരുപ്രസാദ് ,ജി തേജസ് ,എം അക്ഷയ് ,കെ അനുപ്രിയ ,കെ എച്ച് ആയിദ പർവീൻ എന്നിവരാണ് ജിയോകാസറ സോഫ്റ്റ് വെയറിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്. കാസർകോട് ജില്ലയിലെ ഭൂമിശാസ്ത്രപരവും ഭൂഗർഭശാസ്ത്രപരവുമായ എല്ലാ വിവരങ്ങളുടെയും ശേഖരമായ സോഫ്റ്റ് വെയർ കാസർകോടിന്റെ ജിയോളജി പഠനങ്ങളെ പുതിയ തലങ്ങളിലേക്ക് ഉയർത്തി കൊണ്ടുവരുമെന്ന് ,കോളേജിയേറ്റ് എഡ്യുക്കേഷൻ റിട്ടയർഡ് ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ: വി.ഗോപിനാഥൻ അഭിപ്രായപ്പെട്ടു. ജിയോളജി വിഭാഗം തലവൻ ഡോ. എഎൽ അനന്തപത്മനാഭ ചടങ്ങിൽ സംസാരിച്ചു.
English summary
"Jiocasara software"-will release on may first week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X