കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്റെ നിർഭയയ്ക്ക് നീതി.. ജിഷ വധക്കേസിൽ പ്രതി അമീറുൾ ഇസ്ലാമിന് വധശിക്ഷ

Google Oneindia Malayalam News

Recommended Video

cmsvideo
ജിഷ കേസ് - അമീറുൾ ഇസ്ലാമിന് വധശിക്ഷ | Oneindia Malayalam

കൊച്ചി: ജിഷ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ . എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. തെളിയിക്കപ്പെട്ട മറ്റ് കുറ്റങ്ങള്‍ക്ക് ജീവപര്യന്തം, പത്ത് വര്‍ഷം, ഏഴ് വര്‍ഷം എന്നിങ്ങനെ തടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ജിഷ കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് എന്ന നിരീക്ഷണത്തോടെയാണ് കോടതി വിധി.
കേസിലെ ഏക പ്രതിയായ അന്യസംസ്ഥാന തൊഴിലാളി അമീറുള്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റേയും വാദങ്ങള്‍ കേട്ടശേഷം കേസ് വിധി പറയാനായി മാറ്റി വെയ്ക്കുകയായിരുന്നു.

അമീറുളിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോള്‍, പ്രായം കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നല്‍കണം എന്നാണ് പ്രതിഭാഗം ആവശ്യമുന്നയിച്ചത്. ജിഷയുടെ അമ്മ രാജേശ്വരി അമീറുളിന് വധശിക്ഷ നല്‍കണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. അതേസമയം തനിക്ക് ജിഷയെ അറിയില്ലെന്നും താൻ കൊന്നിട്ടില്ലെന്നുമായിരുന്നു അമീറുളിന്റെ വാദം.

രാജ്യത്തെ ഞെട്ടിച്ച കേസ്

രാജ്യത്തെ ഞെട്ടിച്ച കേസ്

ദില്ലിയിലെ നിര്‍ഭയ സംഭവത്തിന് ശേഷം രാജ്യമനസാക്ഷിയെ ഞെട്ടിച്ച കേസായിരുന്നു പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം. 2016 ഏപ്രില്‍ 28ന് വൈകിട്ട് പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ വീട്ടില്‍ വെച്ചാണ് ജിഷ അതിക്രൂരമായി കൊല്ലപ്പെട്ടത്. അസം സ്വദേശി അമീറുള്‍ ഇസ്ലാം വീട്ടില്‍ അതിക്രമിച്ച് കയറിയ ശേഷം ജിഷയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

വൻ കോളിളക്കം

വൻ കോളിളക്കം

19 മാസങ്ങള്‍ക്ക് ശേഷമാണ് ശിക്ഷാ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. കേരളത്തെ ഒന്നാകെ നടുക്കിയതായിരുന്നു ജിഷയുടെ ദാരുണ മരണം. ആദ്യം വെറുമൊരു കൊലപാതക വാര്‍ത്ത മാത്രമായി ഒതുങ്ങിപ്പോകുമായിരുന്ന കേസ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഇടപെട്ടതോടെയാണ് വന്‍ കോളിളക്കമുണ്ടാക്കിയത്. അന്നത്തെ യുഡിഎഫ് സര്‍ക്കാരിന് വലിയ തിരിച്ചടി നല്‍കുന്നതില്‍ പോലും ജിഷ കേസ് പങ്ക് വഹിച്ചു.

ഡിഎന്‍എ ഫലം നിർണായകം

ഡിഎന്‍എ ഫലം നിർണായകം

ദൃക്‌സാക്ഷികളില്ലാത്ത കൊലപാതകത്തില്‍ ഡിഎന്‍എ ടെസ്റ്റാണ് കുറ്റം തെളിയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. കൊലപാതകം, അതിക്രമിച്ച് കയറല്‍, മരണകാരണമായ ബലാത്സംഗം, അന്യായമായി തടഞ്ഞ് വെക്കല്‍ എന്നീ കുറ്റങ്ങള്‍ അമീറുള്‍ ഇസ്ലാം ചെയ്തതായുള്ള കണ്ടെത്തല്‍ കോടതി ശരിവെച്ചു. ഇവ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും അതിനാല്‍ മരണം വരെ തൂക്കിക്കൊല്ലാനുമാണ് കോടതി വിധി.

കുറ്റങ്ങൾ അംഗീകരിച്ചു

കുറ്റങ്ങൾ അംഗീകരിച്ചു

പ്രോസിക്യൂഷന്‍ അമീറുള്‍ ഇസ്ലാമിന് മേല്‍ ചുമത്തിയ തെളിവ് നശിപ്പിക്കല്‍, പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റം എന്നിവ തെളിയിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ പ്രോസിക്യൂഷന്‍ ചുമത്തിയ മറ്റ് കുറ്റങ്ങള്‍ കോടതി അംഗീകരിക്കുകയും ചെയ്തു. ജിഷ കേസ് നിര്‍ഭയ കേസിന് സമാനമായി പരിഗണിക്കണം എന്നാണ് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പ്രോസിക്യൂഷന്റെ വിജയം

പ്രോസിക്യൂഷന്റെ വിജയം

കൊലപാതക സമയത്ത് പ്രതി അമീറുള്‍ ഇസ്ലാം സംഭവസ്ഥലത്തുണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനന് സാധിച്ചു. പ്രതി ആ സമയത്ത് ജിഷയുടെ വീട്ടില്‍ ചെന്നതിന് മറ്റേതെങ്കിലും കാരണം തെളിയിക്കാന്‍ പ്രതിഭാഗത്തിനുമായില്ല. ദൃക്‌സാക്ഷികളില്ലാത്ത കേസാണെന്നും ഡിഎന്‍എ ഫലം ഉപയോഗിച്ച് പുകമറയുണ്ടാക്കുകയാണ് എന്നുമാണ് പ്രതിഭാഗം അഭിഭാഷകന്‍ ബിഎ ആളൂര്‍ വാദിച്ചത്. പ്രോസിക്യൂഷന്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നും ആളൂര്‍ വാദിച്ചു.

താൻ കൊന്നില്ലെന്ന് പ്രതി

താൻ കൊന്നില്ലെന്ന് പ്രതി

അമീറുള്‍ ഇസ്ലാം മാത്രമല്ല, മറ്റ് രണ്ട് പേര്‍ കൂടി കേസിലുണ്ട് എന്ന പ്രതിഭാഗത്തിന്റെ വാദവും കോടതി അംഗീകരിച്ചില്ല. അതേസമയം വിധി പ്രസ്താവത്തിന് കോടതിയില്‍ എത്തിക്കുമ്പോളും താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ല എന്നാണ് അമീറുള്‍ ഇസ്ലാം പറഞ്ഞിരുന്നത്. ജിഷയെ കൊന്നത് താനല്ലെന്നും ആരാണ് കൊന്നതെന്ന് തനിക്ക് അറിയില്ലെന്നും പ്രതി മാധ്യമങ്ങളോട് പറയുകയുണ്ടായി.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിത് എന്നാണ് കോടതി വിധി പ്രസ്താവിക്കവെ പറഞ്ഞത്. മാത്രമല്ല ജിഷയുടേത് ക്രൂരമായ കൊലപാതകമാണെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അമീറുള്‍ ഇസ്ലാം നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. വിധി പ്രസ്താവത്തിന് ശേഷം ഈ ആവശ്യം പരിഗണിക്കാം എന്നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍ അനില്‍ കുമാര്‍ വ്യക്തമാക്കിയത്.

ജസ്റ്റിസ് ഫോര്‍ ജിഷ

ജസ്റ്റിസ് ഫോര്‍ ജിഷ

കേരളത്തിലെ സ്ത്രീസുരക്ഷയെക്കുറിച്ച് വളരെയധികം ചോദ്യങ്ങളും ആശങ്കകളും ഉയര്‍ത്തിവിട്ട കേസായിരുന്നു ജിഷ കേസ്. ജിഷയ്ക്ക വേണ്ടി ജസ്റ്റിസ് ഫോര്‍ ജിഷ എന്ന പേരില്‍ ഹാഷ്ടാഗ് ക്യാംപെയ്‌നുകളും സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പ്രതിഷേധം സമരങ്ങളും കേരളത്തിലുണ്ടായി. കേരളത്തിലെ പോലീസിനേയും രാഷ്ട്രീയ നേതൃത്വത്തേയും അക്ഷരാര്‍ത്ഥത്തില്‍ മുള്‍ മുനയില്‍ നിര്‍ത്തിയിരുന്നു ജിഷ കേസ്. മകളെ കൊലപ്പെടുത്തിയവന് വധശിക്ഷ കിട്ടിയതിൽ സന്തോഷമുണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരി മാധ്യമങ്ങളോട് പ്രതികരിച്ചു.

ആളൂർ ഹൈക്കോടതിയിലേക്ക്

ആളൂർ ഹൈക്കോടതിയിലേക്ക്

അതേസമയം വധശിക്ഷയ്‌ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് അമീറുള്‍ ഇസ്ലാമിന്റെ തീരുമാനം. വേണ്ടത്ര തെളിവുകള്‍ ഇല്ലാതിരുന്നിട്ടും ജനങ്ങളേയും സര്‍ക്കാരിനേയും ഭയപ്പെടുന്നത് കൊണ്ടാണ് വധശിക്ഷ വിധിച്ചത് എന്ന് ബിഎ ആളൂര്‍ ആരോപിച്ചു. കേരളത്തിലേയും ഇന്ത്യയിലേയും കീഴ്‌ക്കോടതികളിലെ നട്ടെല്ലുള്ള ജഡ്ജിമാര്‍ അപ്രത്യക്ഷരായിക്കൊണ്ടിരിക്കുകയാണ് എന്നും ആളൂര്‍ വിമര്‍ശിച്ചു. അമീറുള്‍ ഇസ്ലാമിന് നീതി വാങ്ങിക്കൊടുക്കുന്നതിന് ഏതറ്റം വരെയും പോകുമെന്നും ആളൂര്‍ വ്യക്തമാക്കി.

English summary
Jisha Murder Case verdict: Capital Punishment for Ameerul Islam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X