Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഷയെ കൊന്ന അമീറുള്‍ ഇസ്ലാമിന് തീവ്രവാദ ബന്ധമോ?

കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന് തീവ്രവാദ ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നതായി സൂചന. അമീറിന് ഉള്‍ഫ, ബോഡോ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

പത്താം വയസ്സില്‍ നാട് വിട്ട ഇയാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പെരുമ്പാവൂരിലെത്തിയത്. ഇതിനിടെ ഇയാള്‍ എവിടെയായിരുന്നെന്നും എന്തൊക്കെ ചെയ്‌തെന്നുമുള്ള വിശദമായ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തോടുള്ള നിസ്സഹകരണവും ക്രൂരതയുടെ വ്യാപ്തിയുമാണ് അസം തീവ്രവാദ സംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്ന് പോലീസ് സംശയിക്കാന്‍
കാരണം.

തീവ്രവാദ ബന്ധം

തീവ്രവാദ ബന്ധം

ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന് തീവ്രവാദ ബന്ധമുണ്ടോ എന്ന് പോലീസ് സംശയിക്കുന്നതായി സൂചന. ഉള്‍ഫ, ബോഡോ തീവ്രവാദികളുമായി ബന്ധമുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

നിസഹകരണം

നിസഹകരണം

ജിഷ വധക്കേസിലെ അന്വേഷണത്തോടുള്ള നിസ്സഹകരണവും, കൊലപാതകം ചെയ്തതിലുള്ള ക്രൂരതയുടെ വ്യാപ്തിയുമാണ് അസം തീവ്രവാദ സംഘടനകളുമായി അമീറുള്‍ ഇസ്ലാമിന് ബന്ധമുണ്ടോ എന്ന് പോലീസ് സംശയിക്കാന്‍ കാരണം.

ലൈഗീക വൈകൃതം

ലൈഗീക വൈകൃതം

ലൈംഗീക വൈകൃത സ്വഭാവക്കാരനായതിനാല്‍ പെട്ടെന്നുള്ള വികാരമാണ് കൊലപാതകത്തിലേക്ക് വഴിവെച്ചതെന്ന നിഗമനത്തിലാണ് പോലീസ്. ഡിഎന്‍എഫലം പുറത്ത്‌വന്നതിനു ശേഷമായിരിക്കും തെളിവെടുപ്പുണ്ടാവുകയെന്നാണ് സൂചന.

നുണ പരിശോധന

നുണ പരിശോധന

അമീറുളിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കുന്ന കാര്യവും അന്വേഷണസംഘം ആലോചിക്കുന്നുണ്ടെന്നാണ് സൂചന. തുടര്‍ച്ചയായി അമീറുള്‍ മൊഴിമാറ്റുന്നത് പോലീസിനെ കുഴക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+