Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഷ കൊലപാതകം; ജോമോനെതിരെ നിയമനടപടിയുമായി ജിഷയുടെ അമ്മ

കൊച്ചി: സാമൂഹിക പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കലിനെതിരെ നിയമ നടപടിക്കൊരുങ്ങി ജിഷയുടെ മാതാവ് രാജേശ്വരി. തന്നെയും യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനെയും ചേര്‍ത്ത് അടിസ്ഥാന രഹിതമായ കഥകളാണ് ജോമോന്‍ പ്രചരിപ്പിക്കുന്നത്. തന്നെ ഒരു തവണപേലും ജോമോന്‍ കാണാന്‍ വന്നിട്ടില്ലെന്നും രാജേശ്വരി വ്യക്തമാക്കി.

പെരുമ്പാവൂരില്‍ ദളിത് നിയമവിദ്യാര്‍ത്ഥിനിയായ ജിഷ അതിക്രൂരമായി കൊല്ലപ്പെട്ട കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സാമൂഹ്യ പ്രവര്‍ത്തകനായ വിജയന്‍ പുത്തന്‍ പുരയ്ക്കല്‍ അയച്ച കത്തിലാണ് ജിഷയുടെ അമ്മയുമായി ബന്ധപ്പെടുത്തി തങ്കച്ചനെതിരെ ആരോപണം ഉയര്‍ന്നത്.

Jisha

അതേസമയം ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ജോമോന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അസംബന്ധമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ വ്യക്തമാക്കിയിരുന്നു.

കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി ഇരുപത് വര്‍ഷക്കാലത്തിലധികമായി പെരുമ്പാവൂരിലെ ഉന്നത നേതാവിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നുവെന്നും ഈ നേതാവിന്റെ മകളെന്ന നിലയില്‍ കൊല്ലപ്പെട്ട ജിഷ നേതാവിന്റെ വീട്ടില്‍ നേരിട്ടെത്തി സ്വത്തിന്‍മേല്‍ അവകാശം ചോദിക്കുകയും ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+