ആരാണ് അമീറുള്‍ ഇസ്ലാം പറഞ്ഞ ആ മുതലാളി? ബദറുള്‍ ഇസ്ലാമിന്റെ രഹസ്യമൊഴി പുറത്ത്
കൊച്ചി: ജഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ സഹോദരന്‍ ബദറുള്‍ ഇസ്ലാമിന്റെ രഹസ്യമൊഴി പുറത്തായതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യം വന്ന വാര്‍ത്തകളില്‍ ഉള്ളതുപോലെയല്ല രഹസ്യ മൊഴിയില്‍ ഉള്ള കാര്യങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്.
മുതലാളി തന്നെ മര്‍ദ്ദിച്ചുവെന്നും ഇനിയും മര്‍ദ്ദിക്കുമെന്നും അമീറുള്‍ സഹോദരനോട് പറഞ്ഞിരുന്നത്രെ. ആരാണ് ഈ മുതലാളി എന്ന കാര്യത്തില്‍ ഒരു വ്യക്തതയും ഇല്ല. അങ്ങനെ ഒരു മുതലാളിയുണ്ടെങ്കില്‍ അയാള്‍ക്ക് ജിഷ വധവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു.

ജിഷ കൊല്ലപ്പെട്ട ദിവസം അമീറുള്‍ തന്നെ കാണാനെത്തിയ കാര്യം ബദറിന്റെ മൊഴിയില്‍ ഉണ്ട്. മുതലാളിയുമായി തര്‍ക്കമുണ്ടായെന്നും പകുതി ദിവസമേ ജോലി ചെയ്തുള്ളു എന്നും ആണത്രെ അമീര്‍ പറഞ്ഞത്. ആ ദിവസം പകുതി ശമ്പളം മാത്രമാണ് കിട്ടിയത്.
പെട്ടെന്ന് നാട്ടില്‍ പോകണം. ഇവിടെ നില്‍ക്കാന്‍ വയ്യ. നാട്ടില്‍ പോകാന്‍ പണം വേണം എന്നും ബദറിനോട് ആവശ്യപ്പെട്ടു. ബദര്‍ ഒരു ബന്ധുവില്‍ നിന്ന് 2000 രൂപ വാങ്ങിക്കൊടുക്കുകയും ചെയ്തു.
ഇതില്‍ മറ്റൊരു കാര്യവും പരാമര്‍ശിക്കുന്നുണ്ട്. അമീര്‍ അപ്പോള്‍ മഞ്ഞ ഷര്‍ട്ട് ആണ് ധരിച്ചിരുന്നത്. ജിഷയുടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ആളും മഞ്ഞ ഷര്‍ട്ടാണ് ധരിച്ചിരുന്നത് എന്ന് ദൃക്‌സാക്ഷി മൊഴിയുണ്ട്. അപ്പോള്‍ അമീറുള്‍ ഇസ്ലാമിന് കൊലപാതകവുമായി ബന്ധമുണ്ട് എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.
പക്ഷേ താനല്ല ജിഷയെ കൊന്നത് എന്നാണ് അമീറുള്‍ കോടതിയില്‍ പറഞ്ഞത്. സുഹൃത്ത് അനാറുള്‍ ഇസ്ലാമാണ് കൊലപാതകിയെന്നും അമീര്‍ പറഞ്ഞു. എന്നാല്‍ അമീറുള്‍ തന്നെയാണ് ജിഷയെ കൊന്നത് എന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പോലീസ് ഇപ്പോഴും.












Click it and Unblock the Notifications