Get Updates
Get notified of breaking news, exclusive insights, and must-see stories!

അമീറുള്‍ ഇസ്ലാമിനെ ഓട്ടോ ഡ്രൈവറും തിരിച്ചറിഞ്ഞു...ഡ്രൈവര്‍ പറയുന്നത്

ആലുവ: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിനെ ഒരു സാക്ഷി കൂടി തിരിച്ചറിഞ്ഞു. ജിഷയെ കൊന്നതിന് ശേഷം പ്രതി സഞ്ചരിച്ചുവെന്ന് പറയപ്പെടുന്ന ഓട്ടോയുടെ ഡ്രൈവറാണ് ഇയാളെ തിരിച്ചറിഞ്ഞത്. വട്ടോളിപ്പടിയിലെ ഓട്ടോഡ്രൈവറാണ് അമീറുള്‍ ഇസ്ലാമിനെ തിരിച്ചറിഞ്ഞത്.

ജിഷയെ കൊലപ്പെടുത്തിയ ശേഷം പ്രതി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത് ഓട്ടോറിക്ഷയിലാണ്. ആലുവ പൊലീസ് ക്‌ളബ്ബിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. അമീറുള്‍ ഇസ്ലാമിനൊപ്പം ഇതര സംസ്ഥാനക്കാരെ ഒരുമിച്ച് നിര്‍ത്തിയായിരുന്നു തിരിച്ചറിയല്‍ പരേഡ്. ആലുവ പൊലീസ് ക്‌ളബ്ബിലുള്ള പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

sketch

ഉപയോഗിച്ച ആയുധങ്ങളെ സംബന്ധിച്ച് വിവരങ്ങള്‍ ലഭിയ്ക്കാത്തതും അന്വേഷണ സംഘത്തിന് തലവേദനയാകുന്നു. അഞ്ച് ദിവസത്തിലേറെയായി ചോദ്യം ചെയ്തിട്ടും അമീറുള്‍ ഇസ്ലാമില്‍ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളെപ്പറ്റിയോ ചോരപുരണ്ട വസ്ത്രങ്ങളെപ്പറ്റിയോ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

ജിഷയെ കൊലപ്പെടുത്തിയത് ഒറ്റയ്ക്കല്ലെന്നും അമീര്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്. ഒപ്പം ഒരാള്‍ കൂടി ഉണ്ടായിരുന്നുവെന്ന് മൊഴി നല്‍കിയതായാണ് വിവരം. അമീറുള്‍ ഇസ്ലാമിന്റെ സുഹൃത്ത് അനറിന് വേണ്ടിയുള്ള തിരച്ചിലും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+