കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷയുടെ കൊലപാതകിയുടെ ചിത്രം 'പോലീസ്' പുറത്ത് വിട്ടു...? ഒടുവില്‍ പോലീസ് തന്നെ കാല് പിടിച്ചു!!!

  • By Desk
Google Oneindia Malayalam News

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജിഷ കൊലക്കേസ് പ്രതിയുടേത് എന്ന പേരില്‍ ചില ചിത്രങ്ങള്‍ ഓണ്‍ലൈന്‍ ലോകത്ത് കറങ്ങി നടക്കുന്നുണ്ട്. എന്നാല്‍ അത് പ്രതി അമീറുള്‍ ഇസ്ലാമിന്റേതല്ലെന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ കഴിഞ്ഞ ദിവസം യഥാര്‍ത്ഥ പ്രതിയുടെ ചിത്രം തന്നെ പുറത്ത് വന്നു. അതും പോസീന്റെ ഭാഗത്ത് നിന്ന് തന്നെ എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ആ ചിത്രം മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്പായി പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്ന് സന്ദേശമെത്തി- ദയവ് ചെയ്ത് ഉപയോഗിക്കരുതെന്ന്.

കൈകാലുകള്‍ കെട്ടിയിട്ട നിലയിലുള്ള ചിത്രമാണ് പോലീസില്‍ നിന്ന് തന്നെ ചില മാധ്യമങ്ങള്‍ക്ക് കിട്ടിയത്.

പ്രതിയുടെ ചിത്രം

പ്രതിയുടെ ചിത്രം

ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റേത് എന്ന പേരില്‍ രണ്ട് ചിത്രങ്ങളാണ് പ്രചരിയ്ക്കുന്നത്. എന്നാല്‍ അത് രണ്ടും അമീറുള്‍ ഇസ്ലാമിന്റെ ചിത്രങ്ങളല്ലെന്ന് വ്യക്തമായിട്ടുണ്ട്.

ഒറിജിനല്‍ ചിത്രം

ഒറിജിനല്‍ ചിത്രം

പ്രതിയുടെ യഥാര്‍ത്ഥ ചിത്രമാണ് കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. ഒരു പോലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് തന്നെയാണ് ഈ ചിത്രം പുറത്ത് വന്നത് എന്നാണ് റിപ്പോര്‍ട്ട്.

കൈകാലുകള്‍ കെട്ടിയിട്ട്

കൈകാലുകള്‍ കെട്ടിയിട്ട്

അമീറുള്‍ ഇസ്ലാമിന്റെ കൈയ്യും കാലും കെട്ടിയിട്ടിരിയ്ക്കുന്ന നിലയിലുള്ള ചിത്രമായിരിന്നു ഇത്.

വിവരം അറിഞ്ഞപ്പോള്‍

വിവരം അറിഞ്ഞപ്പോള്‍

ചിത്രം മാധ്യമങ്ങള്‍ക്ക് ലഭിച്ചു എന്ന വിവരം അറിഞ്ഞതോടെ പോലീസ് സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. അതുകൊണ്ട് തന്നെ അത് പ്രസിദ്ധീകരിയ്ക്കുകയും ചെയ്തില്ല.

നിര്‍ണായകം

നിര്‍ണായകം

പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് കേസ് അന്വേഷണത്തില്‍ നിര്‍ണായകമാണ്. ജിഷയുടെ അയല്‍വാസിയായ സ്ത്രീ മാത്രമാണ് ഇതുവരെ തിരിച്ചറിയില്‍ പരേഡില്‍ പങ്കെടുത്തത്. അതുകൊണ്ട് ചിത്രം പരസ്യപ്പെടുത്തിയാല്‍ അത് അന്വേഷണത്തെ ബാധിയ്ക്കും.

ഡെപ്യൂട്ടി ഡയറക്ടറുടെ സന്ദേശം

ഡെപ്യൂട്ടി ഡയറക്ടറുടെ സന്ദേശം

പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നേരിട്ടാണ് മാധ്യമങ്ങള്‍ക്ക് ഇത് സംബന്ധിച്ച് സന്ദേശം നല്‍കിയത്. ചില മാധ്യമങ്ങളുടെ കൈവശം പ്രതിയുടെ ഫോട്ടോ ഉള്ളത് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ചിത്രം പുറത്ത് വിട്ടാല്‍ അത് കേസ് അന്വേഷണത്തെ ബാധിയ്ക്കും. അതുകൊണ്ട് ദയവായി ചിത്രം പരസ്യപ്പെടുത്തരുത് എന്നായിരുന്നു സന്ദേശം.

English summary
Jisha Murder case: Accused Ameerul Islam's photo leaked? Police Information Centre requested media not to publish the photograph.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X