ജിഷയുടെ കൊലപാതകി പിടിയില്‍... സൂഹൃത്ത്, അസം സ്വദേശി?
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി പിടിയിലെന്ന് റിപ്പോര്‍ട്ട്. അസം സ്വദേശിയാണ് പോലീസിന്റെ പിടിയിലായിട്ടുള്ളത്. ഇയാള്‍ ജിഷയുടെ സുഹൃത്താണെന്നാണ് റിപ്പോര്‍ട്ട്.
പ്രതി കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പോലീസ് ഇക്കാര്യം ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഇയാള്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ഇയാളുടെ നാല് സുഹൃത്തുക്കളും കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും പറയുന്നു.

ഏപ്രില്‍ 28 നാണ് ജിഷ കൊല്ലപ്പെടുന്നത്. കൊല നടത്തിയതിന് ശേഷം പ്രതി അസമിലേയ്ക്ക് കടന്നിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊച്ചിയില്‍ വച്ചാണ് ഇപ്പോള്‍ ഇയാളെ പിടികൂടിയത്.
ജിഷയുടെ വീട്ടില്‍ നിന്ന് ലഭിച്ച, രക്തം പുരണ്ട റബ്ബര്‍ ചെരുപ്പാണ് കേസില്‍ നിര്‍ണായക തെളിവായത്. ഈ ചെരുപ്പ് തന്‍റെ കടയില്‍ നിന്ന് വിറ്റതാണെന്ന് കടയുടമ തിരിച്ചറിഞ്ഞിരുന്നു. ചെരുപ്പ് വാങ്ങിയ ആളെ കുറിച്ചുള്ള വിവരണവും നല്‍കിയിരുന്നു. ഈ അന്വേഷണമാണ് പ്രതിയിലേക്കെത്താന്‍ അന്വേഷണ സംഘത്തെ സഹായിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
പ്രതിയുടെ രക്ത സാമ്പിള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലം വന്നതിന് ശേഷം മാത്രമേ പോലീസ് ഔദ്യോഗികമായി കൊലപാതകി ആരെന്ന് പ്രഖ്യാപിയ്ക്കുകയുള്ളൂ.












Click it and Unblock the Notifications