കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ കുടിച്ച മദ്യവും, അജ്ഞാത യുവതിയും ചേച്ചിയുടെ അന്യസംസ്ഥാന സുഹൃത്തും... കഥകള്‍ പൊളിഞ്ഞുവീഴുന്നു

Google Oneindia Malayalam News

ജിഷയുടെ കൊലപാതകം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഏറെയായിരുന്നു. പെരുമ്പാവൂരിലെ ഉന്നത രാഷ്ട്രീയ നേതാവും ചേച്ചിയുടെ അന്യ സംസ്ഥാന തൊഴിലാളിയായ സുഹൃത്തും വരെ വാര്‍ത്തകളില്‍ നിറഞ്ഞു.

ജിഷയുടെ വീട് സന്ദര്‍ശിച്ച അജ്ഞാത യുവതി ആരെന്ന ചോദ്യവും ഉയര്‍ന്നു. അതിലും അപ്പുറമായിരുന്നു ജിഷയുടെ ശരീരത്തില്‍ കണ്ടെത്തിയ ലഹരി പാനീയത്തിന്റെ സാന്നിധ്യം.

കൊല്ലപ്പെടുന്നതിന് മുമ്പ് ജിഷ മദ്യപിച്ചിരുന്നു എന്നായിരുന്നു തുടര്‍ന്ന് വാര്‍ത്തകള്‍ വന്നത്. ജിഷ ആര്‍ക്കൊപ്പമാണ് മദ്യപിച്ചത് എന്നായി പിന്നീട് ചോദ്യങ്ങള്‍. എന്നാല്‍ ആ ചോദ്യങ്ങളും കഥകളും എല്ലാം ഇപ്പോള്‍ പൊളിഞ്ഞിരിയ്ക്കുകയാണ്.

ജിഷ മദ്യം കഴിച്ചിരുന്നോ?

ജിഷ മദ്യം കഴിച്ചിരുന്നോ?

കൊല്ലപ്പെടുന്നതിന് മുമ്പ് ജിഷ മദ്യം കഴിച്ചിരുന്നോ എന്നായിരുന്നു സംശയം. ജിഷയുടെ ശരീരത്തില്‍ ഈഥൈല്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തുകയും ചെയ്തിരുന്നു.

അത് മദ്യമല്ല

അത് മദ്യമല്ല

എന്നാല്‍ ജിഷയുടെ ശരീരത്തില്‍ കണ്ടെത്തിയ ഈഥൈല്‍ ആല്‍ക്കഹോള്‍ മദ്യം അകത്തു ചെന്നതല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കഴിച്ച ഭക്ഷണം ആണ് ഈഥൈല്‍ ആല്‍ക്കഹോള്‍ ആയി മാറിയത്.

സുഹൃത്ത്

സുഹൃത്ത്

കൊല്ലപ്പെട്ട ദിവസം ജിഷ ഒരു സുഹൃത്തിനൊപ്പം പുറത്തുപോയിരുന്നു എന്നും ഭക്ഷണം കഴിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആ സുഹൃത്താകാം കൊലപാതകി എന്നും സംശയങ്ങള്‍ ഉയര്‍ന്നു.

ചേച്ചിയുടെ സുഹൃത്ത്

ചേച്ചിയുടെ സുഹൃത്ത്

ജിഷയുടെ സഹോദരിയ്ക്ക് അന്യ സംസ്ഥാന തൊഴിലാളികളായ സുഹൃത്തുക്കളുണ്ട്. അവരാകാം കൊലപാതകം ചെയ്തത് എന്നും സംശയം ഉയര്‍ന്നു.

രാഷ്ട്രീയ നേതാവ്

രാഷ്ട്രീയ നേതാവ്

പെരുമ്പാവൂരിലെ ഉന്നത രാഷ്ട്രീയ നേതാവിന്റെ മകളാണ് ജിഷ എന്ന രീതിയിലും ആക്ഷേപം ഉയര്‍ന്നു. സാമൂഹ്യ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലായിരുന്നു യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനെതിരെ ആക്ഷേപം ഉന്നയിച്ചത്.

കൊലയ്ക്ക് പിന്നില്‍

കൊലയ്ക്ക് പിന്നില്‍

സ്വത്തില്‍ അവകാശം ചോദിച്ചതിന്റെ പേരില്‍ ജിഷയും പിപി തങ്കച്ചനും തമ്മില്‍ തെറ്റിയെന്ന് പോലും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആക്ഷേപിച്ചിരുന്നു.

 അജ്ഞാത യുവതി

അജ്ഞാത യുവതി

ജിഷയുടെ വീട് സന്ദര്‍ശിച്ച അജ്ഞാത യുവതി ആരെന്ന രീതിയിലും ചില സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.

 മഞ്ഞ ഷര്‍ട്ട്

മഞ്ഞ ഷര്‍ട്ട്

സിസിടിവിയില്‍ കണ്ട മഞ്ഞ ഷര്‍ട്ട് ധരിച്ച യുവാവും സംശയത്തിന്റെ നിഴലിലായി. എന്നാല്‍ ആ ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത് ജിഷ തന്നെ ആയിരുന്നോ എന്ന കാര്യത്തില്‍ പോലും കൃത്യമായ സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

മണികണ്ഠന്‍ ജോര്‍ജ്ജ്

മണികണ്ഠന്‍ ജോര്‍ജ്ജ്

ഇതിനിടെ ഇടുക്കില്‍ പിടിയിലായ മണികണ്ഠന്‍ ജോര്‍ജ്ജ് എന്ന യുവാവാണോ ജിഷയുടെ കൊലപാതകി എന്ന രീതിയില്‍ സംശയങ്ങള്‍ ഉയര്‍ന്നു. രേഖാചിത്രവുമായുള്ള സാമ്യമാണ് ഇയാളെ കുടുക്കിയത്.

മൊബൈലിലെ ഫോട്ടോകള്‍

മൊബൈലിലെ ഫോട്ടോകള്‍

ജിഷയുടെ മൊബൈല്‍ ഫോണില്‍ കണ്ട യുവാക്കളുടെ ചിത്രങ്ങളും സംശത്തിന് വഴിവച്ചിരുന്നു. നാല് യുവാക്കളുടെ ചിത്രങ്ങളാണ് മൊബൈല്‍ ഫോണില്‍ ഉണ്ടായിരുന്നത്.

കൊല്ലപ്പെട്ട സമയം

കൊല്ലപ്പെട്ട സമയം

ജിഷ കൊല്ലപ്പെട്ട സമയം സംബന്ധിച്ച് പോലീസിന്റെ വിശദീകരണവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും തമ്മില്‍ വൈരുദ്ധ്യം ഉണ്ടെന്നായിരുന്നു അതിനിടയ്ക്ക് വന്ന റിപ്പോര്‍ട്ടുകള്‍.

ഹരികുമാര്‍

ഹരികുമാര്‍

പശ്ചിമ ബംഗാള്‍ സ്വദേശി ഹരികുമാര്‍ ആണ് ജിഷയുടെ കൊലപാതകി എന്ന വാര്‍ത്ത പുറത്ത് വന്നത് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു. എന്നാല്‍ ആ വാര്‍ത്തയൊക്കെ പിന്നീട് എവിടെ പോയി എന്ന് ആര്‍ക്കും അറിയില്ല.

English summary
Jisha Murder Case: All the other stories spreading in media were fake, it is proved now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X