ജിഷയെ കൊന്നത് താനല്ലെന്ന് അമീറും... പോലീസ് 'കെട്ടുകഥയാക്കിയ' അനാറുള്‍ ഇസ്ലാം ശരിക്കും ഉണ്ടോ?
കൊച്ചി: ജിഷ വധക്കേസില്‍ വന്‍ വഴിത്തിരിവുകളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജിഷയെ കൊന്നത് അമീറുള്‍ ഇസ്ലാം തന്നെ ആണോ എന്ന രീതിയില്‍ തുടക്കം മുതലേ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. തന്റെ സഹോദരനല്ല ജിഷയെ കൊന്നതെന്നും അനാറുള്‍ ഇസ്ലാം ആണ് കൊന്നതെന്നും അമീറിന്റെ സഹോദരന് ബദര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ അമീറുള്‍ ഇസ്ലാം തന്നെ അക്കാര്യം കോടതിയ്ക്ക് മുന്നില്‍ അക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നു- താനല്ല ജിഷയെ കൊന്നത് എന്ന്.
എന്നാല്‍ ഞെട്ടിപ്പിക്കുന്ന സംഗതി ഇതല്ല. അനാറുള്‍ ഇസ്ലാം എന്ന ഒരാളേ ഇല്ലെന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്. പോലീസ് പറഞ്ഞിട്ടാണ് അങ്ങനെയൊരു പേര് കേരളം കേട്ടത്. എന്നാല്‍ ഇപ്പോള്‍ പോലീസ് പറയുന്നത് അങ്ങനെ ഒരാളില്ലെന്ന്. അപ്പോള്‍ പിന്നെ അമീറുള്‍ ഇസ്ലാമിന് എങ്ങനെ അനാറുള്‍ ഇസ്ലാമിനെ അറിയും? ആര് ആരെയാണ് കളിപ്പിക്കുന്നത്.

ആരാണ് കൊന്നത്?
ജിഷയെ കൊന്നത് അമീറുള്‍ ഇസ്ലാം ഒറ്റയ്ക്കാണെന്നാണ് പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍ അനാറുള്‍ ഇസ്ലാം പറയുന്നു താനല്ല ജിഷയെ കൊന്നത് എന്ന്.

അനാറുള്‍ ഇല്ലെന്ന്
അമീറുള്‍ ഇസ്ലാമിന്റെ സുഹൃത്താണ് അനാറുള്‍ ഇസ്ലാം എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. ഇയാളെ പിടിക്കാന്‍ കേരള പോലീസിന്റെ സംഘം അസമിലേക്ക് പോവുകയും ചെയ്തിരുന്നു. എന്നാല്‍ അനാറുള്‍ ഇസ്ലാം എന്ന ഒരാള്‍ ഇല്ലെന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്.

ബദര്‍ പറഞ്ഞത്
അമീറുള്‍ ഇസ്ലാമിന്റെ സഹോദരന് ബദറുള്‍ ഇസ്ലാം ആണ് കഴിഞ്ഞ ദിവസം ഇക്കാര്യം ആദ്യമായി പുറം ലോകത്തോട് പറഞ്ഞത്. അക്കാര്യം ഇപ്പോള്‍ അമീര്‍ ആവര്‍ത്തിക്കുകയും ചെയ്തിരിക്കുന്നു.

പോലീസ് അറിയാം
അനാറുള്‍ ഇസ്ലാം എവിടെയുണ്ടെന്ന് പോലീസിന് അറിയാം എന്നാണ് അമീറുള്‍ ഇസ്ലാം പറയുന്നത്. എന്നാല്‍ അനാറുള്‍ ഇസ്ലാം എന്ന ഒരാളേയില്ലെന്ന നിലപാടിലാണ് പോലീസ്.

മൊഴികള്‍
ജിഷയെ വധിക്കാന്‍ അനാറുള്‍ ഇസ്ലാമും കൂടെയുണ്ടായിരുന്നു എന്ന രീതിയില്‍ അമീറുള്ളിന്റെ മൊഴികള്‍ പോലീസ് തന്നെ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. ജിഷയെ ക്രൂരമായി ആക്രമിച്ചത് അനാറുള്‍ ആണെന്ന് അന്നേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അസമില്‍ പോയപ്പോള്‍
അനാറുള്ളിനെ തേടി അസമിലെത്തിയ സംഘം ആദ്യ ദിനം ഇയാളെ പിടികൂടിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അടുത്ത ദിവസം ഇയാള്‍ പോലീസിന്റെ കണ്ട് വെട്ടിച്ച് രക്ഷപ്പെട്ടതായും വാര്‍ത്തകള്‍ വന്നു.

ഫോട്ടോ
അനാറുള്‍ ഇസ്ലാമിനെ കണ്ട് കിട്ടിയില്ലെങ്കിലും അയാളുടെ ഫോട്ടോ പോലീസിന് ലഭിച്ചതായും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ആ ഫോട്ടോയില്‍ ഉളള ആള് എവിടെയാണ്?

കളളക്കളികളോ?
ജിഷ വധക്കേസില്‍ പോലീസ് ആണോ കള്ളക്കളി കളിക്കുന്നത്? പണ്ട് മാധ്യമങ്ങള്‍ക്ക് നല്കിയ വിവരങ്ങള്‍ എല്ലാം ഇപ്പോള്‍ അവര്‍ നിഷേധിക്കുകയാണ്.

ഗൂഢാലോചനകള്‍
ജിഷയുടെ കൊലപാതകം സംബന്ധിച്ച് ജോമോന് പുത്തന്‍പുരക്കലും ജിഷയുടെ പിതാവും ഉന്നയിച്ച ആരോപണങ്ങളും ഈ സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആരെയെങ്കിലും രക്ഷിക്കാന്‍ പോലീസ് നടത്തുന്ന ശ്രമമാണോ ഇത്?

എന്തിന് വേണ്ടി
പിണറായി വിജയന് സര്‍ക്കാര്‍ അധികാരമേറ്റ ഉടനെയാണ് കേസിലെ പ്രതിയെ പിടികൂടിയത്. ഇത് സര്‍ക്കാരിന്റെ നേട്ടമാണെന്ന രീതിയിലാണ് ഇടതുമുന്നണി പറഞ്ഞിരുന്നത്. അമീറുള്‍ ഇസ്ലാം പറഞ്ഞതാണ് ശരിയെങ്കില്‍ സര്‍ക്കാരിന് എന്ത് മറുപടിയാകും നല്‍കാനുണ്ടാവുക.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications