കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷയെ കൊന്നത് താനല്ലെന്ന് അമീറും... പോലീസ് 'കെട്ടുകഥയാക്കിയ' അനാറുള്‍ ഇസ്ലാം ശരിക്കും ഉണ്ടോ?

  • By Desk
Google Oneindia Malayalam News

കൊച്ചി: ജിഷ വധക്കേസില്‍ വന്‍ വഴിത്തിരിവുകളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജിഷയെ കൊന്നത് അമീറുള്‍ ഇസ്ലാം തന്നെ ആണോ എന്ന രീതിയില്‍ തുടക്കം മുതലേ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. തന്റെ സഹോദരനല്ല ജിഷയെ കൊന്നതെന്നും അനാറുള്‍ ഇസ്ലാം ആണ് കൊന്നതെന്നും അമീറിന്റെ സഹോദരന്‍ ബദര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ അമീറുള്‍ ഇസ്ലാം തന്നെ അക്കാര്യം കോടതിയ്ക്ക് മുന്നില്‍ അക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നു- താനല്ല ജിഷയെ കൊന്നത് എന്ന്.

എന്നാല്‍ ഞെട്ടിപ്പിക്കുന്ന സംഗതി ഇതല്ല. അനാറുള്‍ ഇസ്ലാം എന്ന ഒരാളേ ഇല്ലെന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്. പോലീസ് പറഞ്ഞിട്ടാണ് അങ്ങനെയൊരു പേര് കേരളം കേട്ടത്. എന്നാല്‍ ഇപ്പോള്‍ പോലീസ് പറയുന്നത് അങ്ങനെ ഒരാളില്ലെന്ന്. അപ്പോള്‍ പിന്നെ അമീറുള്‍ ഇസ്ലാമിന് എങ്ങനെ അനാറുള്‍ ഇസ്ലാമിനെ അറിയും? ആര് ആരെയാണ് കളിപ്പിക്കുന്നത്.

ആരാണ് കൊന്നത്?

ആരാണ് കൊന്നത്?

ജിഷയെ കൊന്നത് അമീറുള്‍ ഇസ്ലാം ഒറ്റയ്ക്കാണെന്നാണ് പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍ അനാറുള്‍ ഇസ്ലാം പറയുന്നു താനല്ല ജിഷയെ കൊന്നത് എന്ന്.

അനാറുള്‍ ഇല്ലെന്ന്

അനാറുള്‍ ഇല്ലെന്ന്

അമീറുള്‍ ഇസ്ലാമിന്റെ സുഹൃത്താണ് അനാറുള്‍ ഇസ്ലാം എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. ഇയാളെ പിടിക്കാന്‍ കേരള പോലീസിന്റെ സംഘം അസമിലേക്ക് പോവുകയും ചെയ്തിരുന്നു. എന്നാല്‍ അനാറുള്‍ ഇസ്ലാം എന്ന ഒരാള്‍ ഇല്ലെന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്.

ബദര്‍ പറഞ്ഞത്

ബദര്‍ പറഞ്ഞത്

അമീറുള്‍ ഇസ്ലാമിന്റെ സഹോദരന്‍ ബദറുള്‍ ഇസ്ലാം ആണ് കഴിഞ്ഞ ദിവസം ഇക്കാര്യം ആദ്യമായി പുറം ലോകത്തോട് പറഞ്ഞത്. അക്കാര്യം ഇപ്പോള്‍ അമീര്‍ ആവര്‍ത്തിക്കുകയും ചെയ്തിരിക്കുന്നു.

പോലീസ് അറിയാം

പോലീസ് അറിയാം

അനാറുള്‍ ഇസ്ലാം എവിടെയുണ്ടെന്ന് പോലീസിന് അറിയാം എന്നാണ് അമീറുള്‍ ഇസ്ലാം പറയുന്നത്. എന്നാല്‍ അനാറുള്‍ ഇസ്ലാം എന്ന ഒരാളേയില്ലെന്ന നിലപാടിലാണ് പോലീസ്.

മൊഴികള്‍

മൊഴികള്‍

ജിഷയെ വധിക്കാന്‍ അനാറുള്‍ ഇസ്ലാമും കൂടെയുണ്ടായിരുന്നു എന്ന രീതിയില്‍ അമീറുള്ളിന്റെ മൊഴികള്‍ പോലീസ് തന്നെ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. ജിഷയെ ക്രൂരമായി ആക്രമിച്ചത് അനാറുള്‍ ആണെന്ന് അന്നേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അസമില്‍ പോയപ്പോള്‍

അസമില്‍ പോയപ്പോള്‍

അനാറുള്ളിനെ തേടി അസമിലെത്തിയ സംഘം ആദ്യ ദിനം ഇയാളെ പിടികൂടിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അടുത്ത ദിവസം ഇയാള്‍ പോലീസിന്റെ കണ്ട് വെട്ടിച്ച് രക്ഷപ്പെട്ടതായും വാര്‍ത്തകള്‍ വന്നു.

ഫോട്ടോ

ഫോട്ടോ

അനാറുള്‍ ഇസ്ലാമിനെ കണ്ട് കിട്ടിയില്ലെങ്കിലും അയാളുടെ ഫോട്ടോ പോലീസിന് ലഭിച്ചതായും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ആ ഫോട്ടോയില്‍ ഉളള ആള്‍ എവിടെയാണ്?

കളളക്കളികളോ?

കളളക്കളികളോ?

ജിഷ വധക്കേസില്‍ പോലീസ് ആണോ കള്ളക്കളി കളിക്കുന്നത്? പണ്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവരങ്ങള്‍ എല്ലാം ഇപ്പോള്‍ അവര്‍ നിഷേധിക്കുകയാണ്.

ഗൂഢാലോചനകള്‍

ഗൂഢാലോചനകള്‍

ജിഷയുടെ കൊലപാതകം സംബന്ധിച്ച് ജോമോന്‍ പുത്തന്‍പുരക്കലും ജിഷയുടെ പിതാവും ഉന്നയിച്ച ആരോപണങ്ങളും ഈ സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആരെയെങ്കിലും രക്ഷിക്കാന്‍ പോലീസ് നടത്തുന്ന ശ്രമമാണോ ഇത്?

എന്തിന് വേണ്ടി

എന്തിന് വേണ്ടി

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ ഉടനെയാണ് കേസിലെ പ്രതിയെ പിടികൂടിയത്. ഇത് സര്‍ക്കാരിന്റെ നേട്ടമാണെന്ന രീതിയിലാണ് ഇടതുമുന്നണി പറഞ്ഞിരുന്നത്. അമീറുള്‍ ഇസ്ലാം പറഞ്ഞതാണ് ശരിയെങ്കില്‍ സര്‍ക്കാരിന് എന്ത് മറുപടിയാകും നല്‍കാനുണ്ടാവുക.

English summary
Jisha Murder Case: Ameerul Islam denies murder in Court and raised Anarul Islam's name
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X