കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷയെ കൊന്ന അമീറുള്ളിനെ ബംഗാളിലെ ഭാര്യയ്ക്കും വേണ്ട... ക്രൂരതയ്ക്ക് അവിടേയും കുറവില്ല

  • By Desk
Google Oneindia Malayalam News

കൊച്ചി/കൊല്‍ക്കത്ത: ജിഷയുടെ കൊലപാതകി അമീറുള്‍ ഇസ്ലാം രണ്ട് വിവാഹം കഴിച്ചിട്ടുള്ള ആളാണ്. അതില്‍ ഒരാള്‍ പശ്ചിമ ബംഗാള്‍ സ്വദേശിനിയാണ്... പേര്, കാഞ്ചന.

കേരളത്തില്‍ അമീര്‍ അറസ്റ്റിലായതില്‍ തെല്ലുമില്ല കാഞ്ചനയ്ക്ക് ദു:ഖം എന്നാണ് റിപ്പോര്‍ട്ട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ജയിലില്‍ തന്നെ കിടക്കട്ടെ എന്നായിരുന്നത്രെ കാഞ്ചന മറുപടി പറഞ്ഞത്. മംഗളം ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

കാഞ്ചനയുടെ കാര്യത്തിലും അമീറുള്ളിന്റെ ക്രൂരത അത്ര ചെറുതൊന്നും ആയിരുന്നില്ലത്രെ. അമീറുള്ളിന്റെ ഒരു കുഞ്ഞിന്റെ അമ്മയാണ് ഈ സ്ത്രീ.

കാഞ്ചന

കാഞ്ചന

പശ്ചിമ ബംഗാള്‍ സ്വദേശിനിയായ കാഞ്ചനയാണ് അമീറുള്ളിന്റെ രണ്ട് ഭാര്യമാരില്‍ ഒരാള്‍. ഇവര്‍ ഇപ്പോഴും പശ്ചിമ ബംഗാളില്‍ തന്നെയാണ് ഉള്ളത്.

ഒരു വിവരവും ഇല്ല

ഒരു വിവരവും ഇല്ല

കഴിഞ്ഞ ഒമ്പത് മാസമായി അമീറുള്ളിന്റെ ഒരു വിവരവും ഇല്ലെന്നാണത്രെ ഇവര്‍ പറഞ്ഞത്. ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ലെന്നാണ് പറയുന്നത്.

മദ്യപാനം

മദ്യപാനം

ബംഗാളിലെത്തിയാലും അമീറിന്റെ മദ്യപാനത്തിന് ഒരു കുറവും ഇല്ലെന്നാണ് കാഞ്ചന പറയുന്നത്.

ക്രൂരതയ്ക്കും കുറവില്ല

ക്രൂരതയ്ക്കും കുറവില്ല

നാട്ടിലെത്തായാല്‍ മദ്യപിച്ച് തന്നെ ക്രൂരമായി മര്‍ദ്ദിയ്ക്കാറുണ്ടെന്നും അമീറുള്ളിന്റെ ഭാര്യ കാഞ്ചന പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

കൊലപാതകവിവരം

കൊലപാതകവിവരം

കേരളത്തില്‍ അതിക്രൂരമായ ഒരു കൊലപാതകം നടന്ന വിവരം അറിഞ്ഞിരുന്നു. അമീറുള്‍ പ്രതിയാണെന്ന് അറിഞ്ഞത് ടിവിയിലൂടെയാണ് എന്നാണ് പറയുന്നത്. ഒരു സുഹൃത്തും ഫോണ്‍വിളിച്ച് വിവരം പറഞ്ഞിരുന്നു.

ജയിലില്‍ കിടക്കട്ടേ...

ജയിലില്‍ കിടക്കട്ടേ...

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അമീറുള്‍ ഇസ്ലാം ജയിലില്‍ കിടക്കട്ടേ എന്നാണ് കാഞ്ചനയ്ക്ക് പറയാനുള്ളത്. ചെലവിന് പോലും തരാത്ത ആളാണ് അമീറുള്‍ ഇസ്ലാം എന്നും ഇവര്‍ പറഞ്ഞിട്ടുണ്ടത്രെ.

മൂന്ന് മക്കള്‍

മൂന്ന് മക്കള്‍

മൂന്ന് മക്കളുണ്ട് കാഞ്ചനയ്ക്ക്. അതില്‍ മൂന്നാമത്തെ കുഞ്ഞാണ് അമീറുള്‍ ഇസ്ലാമുമായുള്ള ബന്ധത്തില്‍ ഉള്ളത്.

English summary
Jisha Murder case: Ameerul Islam's wife says about him. She saaid that he was brutal towards her too.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X