അമീറുള്‍ പറഞ്ഞതെല്ലാം നുണ... ജിഷയോട് വൈരാഗ്യമില്ല, രാവിലെ വീട്ടില്‍ ചെന്നിട്ടില്ല
കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാം പറഞ്ഞ പല കാര്യങ്ങളും ശുദ്ധ നുണയാണെന്ന് പോലീസിന് ഇപ്പോള്‍ ബോധ്യമായി. ജിഷയെ കൊല്ലാനുണ്ടായ സാഹചര്യങ്ങളെ കുറിച്ച് അമീറുള്‍ ഇസ്ലാം പറഞ്ഞ കാര്യങ്ങളെല്ലാം തട്ടിപ്പായിരുന്നു.
ശാസ്ത്രീയ പരിശോധനയില്‍ പോലീസിന് ഇക്കാര്യം മനസ്സിലായിക്കഴിഞ്ഞു. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് അമീറുള്‍ ഇസ്ലാം ഇല്ലാത്ത കഥകള്‍ ഉണ്ടാക്കി പറഞ്ഞ് പോലീസിനെ തെറ്റിദ്ധരിപ്പിച്ചത് എന്നത് നിര്‍ണായകമായ ചോദ്യമാണ്.
ജിഷ കൊല്ലപ്പെട്ട ദിവസം രാവിലെ അമീറുള്‍ ഇസ്ലാം ജിഷയുടെ വീട്ടില്‍ ചെന്നിരുന്നില്ലെന്ന് പോലീസിന് വ്യക്തമായി. കുളിക്കടവില്‍ വച്ച് പരിഹസിച്ച് ചിരിച്ചു എന്ന മൊഴിയും പച്ചക്കള്ളമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിട്ടുണ്ട്.

ജിഷയുടെ വീട്ടില്‍
കൊല നടത്തിയ ദിവസം രാവിലെ ജിഷയുടെ വീട്ടില്‍ ചെന്നിരുന്നു എന്നാണ് അമീറുള്‍ ഇസ്ലാം പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് ഇപ്പോള്‍ തെളിഞ്ഞു.

അടികിട്ടിയിട്ടില്ല
അപമര്യാദയായി പെരുമാറിയപ്പോള്‍ ജിഷ ചെരുപ്പുകൊണ്ട് അടിച്ചുവെന്നും അടിയ്ക്കാനോങ്ങിയെന്നും ഒക്കെ അമീറുള്‍ ഇസ്ലാം പറഞ്ഞിരുന്നു. വീട്ടില്‍ ചെന്നിട്ട് പോലും ഇല്ലാത്ത ഒരാള്‍ക്ക് എങ്ങനെ അടികിട്ടും?

മൊബൈല്‍ ഫോണ്‍ കുടുക്കി
അമീറുള്‍ ഇസ്ലാമിന്റെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് നിര്‍ണായക വിവരം ലഭിച്ചത്.

നാല് മണിയ്ക്ക് ശേഷം
ഏപ്രില്‍ 28 ന് വൈകീട്ട് നാല് മണിയ്ക്ക് ശേഷം മാത്രമാണ് അമീറുള്‍ ഇസ്ലാമിന്റെ ഫോണ്‍ ജിഷയുടെ വീടിന് സമീപത്തുള്ള മൊബൈല്‍ ടവറിന് കീഴില്‍ വന്നിട്ടുള്ളൂ.

കുളിക്കടവിലെ ചിരി
കുളിക്കടവില്‍ ഒളിഞ്ഞു നോക്കിയതിന് ഒരു സ്ത്രീ അടിച്ചെന്നും അത് കണ്ട് ജിഷ ചിരിച്ചെന്നും അമീറുള്‍ ഇസ്ലാം പറഞ്ഞിരുന്നു. ഇത് ജിഷയോട് ദേഷ്യം ഉണ്ടാക്കിയെന്നായിരിന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഇങ്ങനെ ഒരു സംഭവം തന്നെ നടന്നിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്.

ജിഷയെ കാണാറുണ്ട്
കനാല്‍ കരയിലൂടെ നടന്നുപോകുമ്പോള്‍ പലതവണ ഇയാള്‍ ജിഷയെ കണ്ടിട്ടുണ്ട് എന്നത് സത്യമാണ്. പക്ഷേ ജിഷയുമായി ഒരു അടുപ്പവും ഉണ്ടായിരുന്നില്ല.

മുന്‍പരിചയം
ജിഷയുമായി തനിയ്ക്ക് മുന്‍പരിചയം ഉണ്ടെന്നായിരുന്നു ആദ്യം ഇയാള്‍ പറഞ്ഞിരുന്നത്. ജിഷയുടെ വീടിന്റെ നിര്‍മാണ ജോലികളില്‍ പങ്കെടുത്തിരുന്നതായും പറഞ്ഞിരുന്നു. ഈ നുണകള്‍ നേരത്തേ പൊളിഞ്ഞിരുന്നു.

നുണകള്‍ എങ്ങനെ
ജിഷയെ കൊല്ലാന്‍ ഉള്ള കാരണങ്ങള്‍ അമീറുള്‍ സ്വയം കണ്ടെത്തുകയായിരുന്നോ അതോ ആരുടേയെങ്കിലും പ്രേരണയാലാണോ ഇത്തരം നുണകള്‍ പറഞ്ഞത് എന്നും ഇപ്പോള്‍ സംശയം ഉയരുന്നുണ്ട്.

ലൈംഗിക താത്പര്യം
അമീറുള്‍ ഇസ്ലാം അമിതമായ ലൈംഗിക താത്പര്യമുള്ള ആളാണ് എന്നാണ് കണ്ടെത്തല്‍. മദ്യപിച്ച് കനാല്‍ക്കരയിലൂടെ പോകുമ്പോള്‍ ജിഷയെ യാദൃശ്ചികമായി ആക്രമിച്ചതാകാമെന്ന നിലപാടിലേയ്ക്കാണ് പോലീസ് എത്തുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്തിന് നുണകള്‍
കുറ്റം ചെയ്തതായി അമീറുള്‍ ഇസ്ലാം സമ്മതിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് അയാള്‍ ഇത്തരം നുണകള്‍ പറയുന്നത് എന്നതാണ് കുഴപ്പിയ്ക്കുന്ന മറ്റൊരു ചോദ്യം.

വാടകക്കൊലയാളിയോ
അമീറുള്‍ ഇസ്ലാം ജിഷയെ ലൈംഗിക താത്പര്യത്തോടെ ബലാത്സംഗം ചെയ്ത് കൊന്നതല്ലെന്നും മറ്റാര്‍ക്കോ വേണ്ടി കൊലപ്പെടുത്തിയതാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

ഡിഎന്‍എ പരിശോധന
അമീറുള്‍ ഇസ്ലാമിന്റെ ഡിഎന്‍എ പരിശോധന ഒരിക്കല്‍ കൂടി നടത്തും എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഫോറന്‍സിക് ലാബിലായിരുന്നു പരിശോധന നടത്തിയത്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ആയിരിക്കും രണ്ടാമത് പരിശോധന നടത്തുക.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications