ജിഷയുടെ കൊലപാതകിയുടെ മുഖംമൂടി മാറ്റി... ഇതാ അമീറുള്‍ ഇസ്ലാം
കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ മുഖംമൂടി പോലീസ് മാറ്റി. ആലുവ പോലീസ് ക്ലബ്ബില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് അമീറുള്ളിന്റെ മുഖം ദൃശ്യമായത്.
അമീറുള്‍ ഇസ്ലാമിന്റെ കസ്റ്റഡി കാലാവധി അവസാനിയ്ക്കുകയാണ്. അതിനാല്‍ കോടതിയില്‍ ഹാജാരാക്കാന്‍ വേണ്ടി കൊണ്ടുപോകുമ്പോഴാണ് മുഖം മൂടി നീക്കിയത്. ഇതോടെ ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിച്ചു. ദൃശ്യമാധ്യമങ്ങള്‍ അമീറുള്‍ ഇസ്ലാമിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടു.
അമീറുള്‍ ഇസ്ലാമിന്റെ ചിത്രങ്ങള്‍ പല മാധ്യമപ്രവര്‍ത്തകര്‍ക്കും ലഭിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം ആരും ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. ഇതിനിടെ മംഗളം പത്രം പ്രതിയുടെ ചിത്രം പ്രസിദ്ധീകരിച്ചത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

അമീറുള്‍ ഇസ്ലാം
പിടിയിലായതിന് ശേഷം ആദ്യമായി അമീറുള്‍ ഇസ്ലാമിന്റെ മുഖം പകര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിച്ചത് ഇപ്പോള്‍ മാത്രമാണ്.

അമീറുള്‍ തന്നെ
നേരത്തെ മാധ്യമങ്ങള്‍ക്ക് അമീറുള്‍ ഇസ്ലാമിന്റേതെന്ന രീതിയില്‍ ഒരു ചിത്രം കിട്ടിയിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനിലൂടെ ആയിരുന്നു ചിത്രം ചോര്‍ന്നത്. അത് യഥാര്‍ത്ഥ ചിത്രമാണെന്ന് ഇപ്പോള്‍ തെളിഞ്ഞു.

മംഗളം വിവാദം
പോലീസ് നിര്‍ദ്ദേശമുണ്ടായിട്ടും അമീറുള്‍ ഇസ്ലാമിന്റെ ചിത്രം മംഗളം പത്രം പ്രസിദ്ധീകരിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു.

തിരിച്ചറിയില്‍ പരേഡ്
തിരിച്ചറിയല്‍ പരേഡുകള്‍ നടത്താനുള്ളതിനാലാണ് അമീറുള്‍ ഇസ്ലാമിന്റെ ചിത്രങ്ങള്‍ പോലീസ് പുറത്ത് വിടാതിരുന്നത്..

നാട്ടുകാര്‍ക്കും വേണം
കഴിഞ്ഞ ദിവസം തെളിവെടുപ്പിന് വേണ്ടി കൊണ്ടുചെന്നപ്പോള്‍ നാട്ടുകാരും അമീറുള്‍ ഇസ്ലാമിന്റെ മുഖം കാണണം എന്ന് ആവശ്യപ്പെട്ട് ബഹളം വച്ചിരുന്നു.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications