കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷയുടെ കൊലപാതകിയുടെ മുഖംമൂടി മാറ്റി... ഇതാ അമീറുള്‍ ഇസ്ലാം

Google Oneindia Malayalam News

കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ മുഖംമൂടി പോലീസ് മാറ്റി. ആലുവ പോലീസ് ക്ലബ്ബില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് അമീറുള്ളിന്റെ മുഖം ദൃശ്യമായത്.

Read More: 'രേഖാചിത്രമൊക്കെ കോമഡിയല്ലേ ചേട്ടാ'... അമീറുള്‍ ഇസ്ലാമും രേഖാചിത്രവും!!!Read More: 'രേഖാചിത്രമൊക്കെ കോമഡിയല്ലേ ചേട്ടാ'... അമീറുള്‍ ഇസ്ലാമും രേഖാചിത്രവും!!!

അമീറുള്‍ ഇസ്ലാമിന്റെ കസ്റ്റഡി കാലാവധി അവസാനിയ്ക്കുകയാണ്. അതിനാല്‍ കോടതിയില്‍ ഹാജാരാക്കാന്‍ വേണ്ടി കൊണ്ടുപോകുമ്പോഴാണ് മുഖം മൂടി നീക്കിയത്. ഇതോടെ ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിച്ചു. ദൃശ്യമാധ്യമങ്ങള്‍ അമീറുള്‍ ഇസ്ലാമിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടു.

അമീറുള്‍ ഇസ്ലാമിന്റെ ചിത്രങ്ങള്‍ പല മാധ്യമപ്രവര്‍ത്തകര്‍ക്കും ലഭിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം ആരും ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. ഇതിനിടെ മംഗളം പത്രം പ്രതിയുടെ ചിത്രം പ്രസിദ്ധീകരിച്ചത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

അമീറുള്‍ ഇസ്ലാം

അമീറുള്‍ ഇസ്ലാം

പിടിയിലായതിന് ശേഷം ആദ്യമായി അമീറുള്‍ ഇസ്ലാമിന്റെ മുഖം പകര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് സാധിച്ചത് ഇപ്പോള്‍ മാത്രമാണ്.

അമീറുള്‍ തന്നെ

അമീറുള്‍ തന്നെ

നേരത്തെ മാധ്യമങ്ങള്‍ക്ക് അമീറുള്‍ ഇസ്ലാമിന്റേതെന്ന രീതിയില്‍ ഒരു ചിത്രം കിട്ടിയിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനിലൂടെ ആയിരുന്നു ചിത്രം ചോര്‍ന്നത്. അത് യഥാര്‍ത്ഥ ചിത്രമാണെന്ന് ഇപ്പോള്‍ തെളിഞ്ഞു.

മംഗളം വിവാദം

മംഗളം വിവാദം

പോലീസ് നിര്‍ദ്ദേശമുണ്ടായിട്ടും അമീറുള്‍ ഇസ്ലാമിന്റെ ചിത്രം മംഗളം പത്രം പ്രസിദ്ധീകരിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു.

തിരിച്ചറിയില്‍ പരേഡ്

തിരിച്ചറിയില്‍ പരേഡ്

തിരിച്ചറിയല്‍ പരേഡുകള്‍ നടത്താനുള്ളതിനാലാണ് അമീറുള്‍ ഇസ്ലാമിന്റെ ചിത്രങ്ങള്‍ പോലീസ് പുറത്ത് വിടാതിരുന്നത്..

നാട്ടുകാര്‍ക്കും വേണം

നാട്ടുകാര്‍ക്കും വേണം

കഴിഞ്ഞ ദിവസം തെളിവെടുപ്പിന് വേണ്ടി കൊണ്ടുചെന്നപ്പോള്‍ നാട്ടുകാരും അമീറുള്‍ ഇസ്ലാമിന്റെ മുഖം കാണണം എന്ന് ആവശ്യപ്പെട്ട് ബഹളം വച്ചിരുന്നു.

English summary
Jisha Murder Case: Ameerul Islam's Face revealed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X