ക്വട്ടേഷന്‍ കൊടുത്തവര്‍ തന്നെ അനാറിനെ കൊന്നോ? പോലീസിന്റെ മലക്കം മറിച്ചില്‍ ആര്‍ക്കുവേണ്ടി?
കൊച്ചി: ജിഷയെ വധിച്ചത് സുഹൃത്ത് അനാറാണെന്ന അമിറുള്‍ ഇസ്ലാമിന്റെ പ്രതികരണത്തോടെ വെട്ടിലായിരിക്കുകയാണ് പോലീസ്. അപ്പോള്‍ അനാറിന് എന്ത് സംഭവിച്ചു എന്ന ചോദ്യവും ഉയരുന്നു. അനാറിനെ തിരഞ്ഞ് കേരള പോലീസ് അസമിലെത്തിയതും അസം പോലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തിയതുമെല്ലാം യാഥാര്‍ത്ഥ്യമാണെന്നിരിക്കെ അന്വേഷണ ഉദ്യോഗസ്ഥന് ഉണ്ണിരാജന് അനാറെന്നൊരു സുഹൃത്ത് അമീറിനില്ലെന്ന് ചൂണ്ടിക്കാട്ടിയത് ഏറെ സംശയത്തിന് ഇട നല്‍കിയിട്ടുണ്ട്.
ജിഷയുടെ വീട്ടിലെ മൂന്നാമത്തെ വിരലടയാളം അനാറിന്റേതാണെന്ന തരത്തില്‍ വാദമുയര്‍ന്നതും അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കുന്നുണ്ട്. അനാറിന്റെ പങ്ക് കണ്ടെത്തിയാല്‍ പോലീസ് ഇപ്പോള്‍ പറഞ്ഞ കഥയെല്ലാം പൊളിയുമെന്ന് ഉറപ്പാണ്. അനാറാണ് ജിഷയെ കൊന്നതെന്നും അമിറുള്‍ ഇസ്ലാം കൂടെയുണ്ടായിരുന്നുവെന്നും അമിറിന്റെ സഹോദരനും പ്രതിയെ ഉദ്ധരിച്ച് വ്യക്തമാക്കിയിരുന്നു.

പെന്‍കാമറ
അനാറിനെ കണ്ടെത്തിയാല്‍, തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ജിഷ പറഞ്ഞതും വെട്ടുകത്തി തലയണക്കടിയില്‍ വെച്ച് കിടന്നതും പെന്‍കാമറ എപ്പോഴും കൊണ്ടുനടന്നതുമെല്ലാം എന്തിന് വേണ്ടിയായിരുന്നുവെന്നും, ആരെ പേടിച്ചിട്ടായിരുന്നുവെന്നും അന്വേഷണ സംഘത്തിന് വ്യക്തമാക്കേണ്ടി വരും.

ഒളിവില്‍
അനാറിനെ പൊലീസിന് കണ്ടെത്താന്‍ കഴിയാതിരുന്നത് അദ്ദേഹം ഒളിവില്‍ പോയത് കൊണ്ടാണോ അതോ അയാളുടെ ജീവന് തന്നെ വല്ല അപകടവും സംഭവിച്ചോയെന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്.

കൊന്നു കളഞ്ഞോ?
ക്വട്ടേഷന്‍ കൊടുത്തവര്‍ തന്നെ കൊന്നു കളഞ്ഞോയെന്ന സംശയമാണ് ബലപ്പെടുന്നത്. അതല്ല അനാര്‍ ഒളിവിലാണെന്നും, പൊലീസിന് ഇക്കാര്യം അറിയാമെന്നുമുള്ള വാദങ്ങളും പുറത്ത് വരുന്നുണ്ട്. കോടതിയിലെത്തിയ പ്രതി അമിറുള്‍, അനാര്‍ എവിടെയാണ് ഉള്ളതെന്ന് പൊലീസിന് അറിയാമെന്ന് പറഞ്ഞതും ശ്രദ്ധേയമാണ്.

എല്ലാം മാറ്റി
കുളിക്കടവിലെ കളിയാക്കലാണ് കൊലപാതകത്തിന് പ്രേരണയായതെന്ന വാദം മാറ്റി പ്രതിയുടെ ലൈംഗീക താല്പര്യമാണ് കൊലയില്‍ കലാശിച്ചതെന്ന് പറഞ്ഞതുമെല്ലാം യുക്തിരഹിതമാണ്.

കത്തി
കമ്പിപ്പാര ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയതെന്ന് പറഞ്ഞ അന്വേഷണ ഉദ്യോഗസ്ഥന് പിന്നീട് കത്തിയാക്കി മാറ്റുകയായിരുന്നു.

അടിച്ചേല്‍പ്പിച്ചതോ?
അമീറിനെ പ്രാകൃത ലൈംഗീക താല്‍പര്യമുള്ളയാളായി ചിത്രീകരിക്കുന്നതിന് വേണ്ടി പൊലീസ് കെട്ടിച്ചമച്ചതാണോ മൃഗങ്ങളുടെ നേര്‍ക്കുള്ള ക്രൂരതയെന്ന കാര്യത്തിലും ഇപ്പോള്‍ സംശയമുയരുന്നുണ്ട്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications