കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്വട്ടേഷന്‍ കൊടുത്തവര്‍ തന്നെ അനാറിനെ കൊന്നോ? പോലീസിന്റെ മലക്കം മറിച്ചില്‍ ആര്‍ക്കുവേണ്ടി?

  • By അക്ഷയ്‌
Google Oneindia Malayalam News

കൊച്ചി: ജിഷയെ വധിച്ചത് സുഹൃത്ത് അനാറാണെന്ന അമിറുള്‍ ഇസ്ലാമിന്റെ പ്രതികരണത്തോടെ വെട്ടിലായിരിക്കുകയാണ് പോലീസ്. അപ്പോള്‍ അനാറിന് എന്ത് സംഭവിച്ചു എന്ന ചോദ്യവും ഉയരുന്നു. അനാറിനെ തിരഞ്ഞ് കേരള പോലീസ് അസമിലെത്തിയതും അസം പോലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തിയതുമെല്ലാം യാഥാര്‍ത്ഥ്യമാണെന്നിരിക്കെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഉണ്ണിരാജന്‍ അനാറെന്നൊരു സുഹൃത്ത് അമീറിനില്ലെന്ന് ചൂണ്ടിക്കാട്ടിയത് ഏറെ സംശയത്തിന് ഇട നല്‍കിയിട്ടുണ്ട്.

ജിഷയുടെ വീട്ടിലെ മൂന്നാമത്തെ വിരലടയാളം അനാറിന്റേതാണെന്ന തരത്തില്‍ വാദമുയര്‍ന്നതും അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കുന്നുണ്ട്. അനാറിന്റെ പങ്ക് കണ്ടെത്തിയാല്‍ പോലീസ് ഇപ്പോള്‍ പറഞ്ഞ കഥയെല്ലാം പൊളിയുമെന്ന് ഉറപ്പാണ്. അനാറാണ് ജിഷയെ കൊന്നതെന്നും അമിറുള്‍ ഇസ്ലാം കൂടെയുണ്ടായിരുന്നുവെന്നും അമിറിന്റെ സഹോദരനും പ്രതിയെ ഉദ്ധരിച്ച് വ്യക്തമാക്കിയിരുന്നു.

പെന്‍കാമറ

പെന്‍കാമറ

അനാറിനെ കണ്ടെത്തിയാല്‍, തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ജിഷ പറഞ്ഞതും വെട്ടുകത്തി തലയണക്കടിയില്‍ വെച്ച് കിടന്നതും പെന്‍കാമറ എപ്പോഴും കൊണ്ടുനടന്നതുമെല്ലാം എന്തിന് വേണ്ടിയായിരുന്നുവെന്നും, ആരെ പേടിച്ചിട്ടായിരുന്നുവെന്നും അന്വേഷണ സംഘത്തിന് വ്യക്തമാക്കേണ്ടി വരും.

ഒളിവില്‍

ഒളിവില്‍

അനാറിനെ പൊലീസിന് കണ്ടെത്താന്‍ കഴിയാതിരുന്നത് അദ്ദേഹം ഒളിവില്‍ പോയത് കൊണ്ടാണോ അതോ അയാളുടെ ജീവന് തന്നെ വല്ല അപകടവും സംഭവിച്ചോയെന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്.

കൊന്നു കളഞ്ഞോ?

കൊന്നു കളഞ്ഞോ?

ക്വട്ടേഷന്‍ കൊടുത്തവര്‍ തന്നെ കൊന്നു കളഞ്ഞോയെന്ന സംശയമാണ് ബലപ്പെടുന്നത്. അതല്ല അനാര്‍ ഒളിവിലാണെന്നും, പൊലീസിന് ഇക്കാര്യം അറിയാമെന്നുമുള്ള വാദങ്ങളും പുറത്ത് വരുന്നുണ്ട്. കോടതിയിലെത്തിയ പ്രതി അമിറുള്‍, അനാര്‍ എവിടെയാണ് ഉള്ളതെന്ന് പൊലീസിന് അറിയാമെന്ന് പറഞ്ഞതും ശ്രദ്ധേയമാണ്.

എല്ലാം മാറ്റി

എല്ലാം മാറ്റി

കുളിക്കടവിലെ കളിയാക്കലാണ് കൊലപാതകത്തിന് പ്രേരണയായതെന്ന വാദം മാറ്റി പ്രതിയുടെ ലൈംഗീക താല്‍പര്യമാണ് കൊലയില്‍ കലാശിച്ചതെന്ന് പറഞ്ഞതുമെല്ലാം യുക്തിരഹിതമാണ്.

 കത്തി

കത്തി

കമ്പിപ്പാര ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയതെന്ന് പറഞ്ഞ അന്വേഷണ ഉദ്യോഗസ്ഥന്‍ പിന്നീട് കത്തിയാക്കി മാറ്റുകയായിരുന്നു.

അടിച്ചേല്‍പ്പിച്ചതോ?

അടിച്ചേല്‍പ്പിച്ചതോ?

അമീറിനെ പ്രാകൃത ലൈംഗീക താല്‍പര്യമുള്ളയാളായി ചിത്രീകരിക്കുന്നതിന് വേണ്ടി പൊലീസ് കെട്ടിച്ചമച്ചതാണോ മൃഗങ്ങളുടെ നേര്‍ക്കുള്ള ക്രൂരതയെന്ന കാര്യത്തിലും ഇപ്പോള്‍ സംശയമുയരുന്നുണ്ട്.

English summary
Jisha Murder Case; Police troubled Ameer Ul islam's comments in Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X