Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഷയുടെ ഘാതകനെ പിടിച്ചകാര്യം പോലീസിന് മുമ്പേ പിണറായി സ്ഥിരീകരിച്ചു?

തിരുവനന്തപുരം: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ ഘാതകന്‍ പിടിയിലായ കാര്യം പോലീസ് സ്ഥിരീകരിയ്ക്കും മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചോ? പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ 'ഇന്ന് തന്നെ' അറിയാം എന്നാണ് ജൂണ്‍ 16ന് രാവിലെ പിണറായി വിജയന്‍ പ്രതികരിച്ചത്.

ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതല വഹിയ്ക്കുന്നത് മുഖ്യമന്ത്രിയാണ്. ആ സാഹചര്യത്തില്‍ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിയ്ക്കുന്നതില്‍ അപാകമൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിഷയുടെ ഘാതകനെ പിടികൂടിയ സംഭവം ആഭ്യന്തര വകുപ്പിന്റേയും പോലീസിന്റേയും തൊപ്പിയിലെ പൊന്‍തൂവലാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

Pinarayi Vijayan

ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഒരു സെമിനാറുമായി ബന്ധപ്പെട്ട് മുംബൈയില്‍ ആണ് ഉള്ളത്. അദ്ദേഹം ഉടന്‍ തന്നെ തിരിച്ചെത്തുമെന്നും അതിന് ശേഷം പ്രതിയെ പിടികൂടിയ കാര്യം ഔദ്യോഗികമായിത്തന്നെ മാധ്യമങ്ങളെ അറിയിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. അല്ലാത്ത പക്ഷം അന്വേഷണ സംഘത്തെ നയിക്കുന്ന എഡിജിപി ബി സന്ധ്യ തന്നെ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിയുടെ വിവരങ്ങള്‍ പുറത്ത് വിട്ടേയ്ക്കും.

അസം സ്വദേശിയായ അമിയൂര്‍ ഇസ്ലാം എന്ന യുവാവാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളത് എന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ കുറ്റസമ്മതം നടത്തിയതായും പറയുന്നു. ഇയാളെ പാലക്കാട്-തൃശൂര്‍ അതിര്‍ത്തിയില്‍ വച്ചാണ് പിടികുടിയത് എന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+