അമീറുള്‍ ഇസ്ലാമിന് വെറും 19 വയസ്സോ... അപ്പോള്‍ പോലീസ് കുഴയും
പെരുമ്പാവൂര്‍: അമീറുള്‍ ഇസ്ലാം എന്ന ജിഷയുടെ ഘാതകന് പ്രായം 23 വയസ്സ് എന്നായിരുന്നു പോലീസ് ആദ്യം പുറത്ത് വിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ അമീറിന്റെ വീട്ടുകാര്‍ പറയുന്ന കണക്കും പോലീസ് പറയുന്ന പ്രായവും ഒത്തു പോകുന്നില്ല.
ആറ് വര്‍ഷം മുമ്പാണ് അമീര്‍ ആദ്യം വിവാഹം കഴിച്ചത് എന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ 13-ാം വസ്സില്‍ അമീര്‍ വിവാഹം കഴിച്ചു എന്ന് കരുതേണ്ടി വരും. അത് എത്രത്തോളം വിശ്വസനീയമാണ് എന്നും ചിന്തിയ്ക്കണം.

എത്ര വയസ്സ്
അമീറുള്‍ ഇസ്ലാമിന്റെ പ്രായത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് പോലീസിനെ സംബന്ധിച്ച് നിര്‍ണായകമാകും എന്നാണ് റിപ്പോര്‍ട്ട്.

23 ഓ, 19 ഓ
23 വയസ്സാണ് അമീറുള്‍ ഇസ്ലാമിന് എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. എന്നാല്‍ വീട്ടുകാര്‍ പറയുന്നു 19 വയസ്സ് മാത്രമാണെന്ന്

നാടുവിട്ടത്
എട്ട് വര്‍ഷം മുമ്പ് അമീര്‍ നാട് വിട്ടുവെന്നും വീട്ടുകാര്‍ പറയുന്നു. ഇതും വലിയ സംശയങ്ങളാണ് ഉയര്‍ത്തുന്നത്.

വിവാഹം
അമീര്‍ ആദ്യ വിവാഹം കഴിയ്ക്കുന്ന ആറ് വര്‍ഷം മുമ്പാണ് എന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ അയാള്‍ പതിമൂന്നാം വയസ്സില്‍ വിവാഹം കഴിച്ചിട്ടുണ്ടാകണം.

മദ്യപാനമില്ല
അമീറുള്‍ ഇസ്ലാം നാട്ടിലുള്ള സമയത്ത് മദ്യപിച്ചിരുന്നില്ലെന്നും വീട്ടുകാര്‍ പറയുന്നുണ്ട്.












Click it and Unblock the Notifications