കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് കുറ്റങ്ങളും ചെയ്തത് അമീറുള്‍ തന്നെ... കനത്ത ശിക്ഷയ്ക്ക് ഇതു മതി, രണ്ടെണ്ണം തെളിയിക്കാനായില്ല

പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അമീറുള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്

  • By Desk
Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ ഏക പ്രതിയായ അസം സ്വദേശി അമീറുള്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് വിധിച്ചതോടെ ഏവരും ശിക്ഷാ വിധിക്കു വേണ്ടി കാത്തിരിക്കുകയാണ്. ബുധനാഴ്ച രാവിലെ കോടതി ഇയാളുടെ ശിക്ഷ വിധിക്കും.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അമീറുള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പോലീസിന്റെ കണ്ടെത്തലുകളെ കോടതി ശരി വയ്ക്കുകയും ചെയ്തു. പ്രോസിക്യൂഷന്റെ പ്രധാന വാദങ്ങളെല്ലാം ശരിവയ്ക്കുന്നതാണ് കോടതിയുടെ വിധി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28നാണ് നിയമ വിദ്യാര്‍ഥിനിയായ ജിഷയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 ചെയ്തത് അമീറുളെന്ന് കോടതി

ചെയ്തത് അമീറുളെന്ന് കോടതി

പോലീസ് ചുമത്തിയ പ്രധാനപ്പെട്ട മൂന്നു കുറ്റങ്ങളും ചെയ്തത് അമീറുള്‍ തന്നെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഐപിസി 449, 342, 376, 301 എന്നീ വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്.
വീട്ടില്‍ അതിക്രമിച്ചു കയറല്‍, ബലാല്‍സംഗം, കൊലപാതകം എന്നീ മൂന്നു കുറ്റങ്ങളും ചെയ്തത് അമീറുള്‍ തന്നെയാണെന്ന് കോടതി പറഞ്ഞു.

തള്ളിയത് രണ്ടെണ്ണം മാത്രം

തള്ളിയത് രണ്ടെണ്ണം മാത്രം

പോലീസ് ചുമത്തിയ വകുപ്പുകളില്‍ രണ്ടെണ്ണം മാത്രമാണ് കോടതി തള്ളിയത്. കൃത്യത്തിനു ശേഷം അമീറുള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നു പോലീസ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതു തെളിയിക്കാന്‍ പ്രോസിക്യൂഷനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പട്ടിക വര്‍ഗ പീഡന നിരോധന വകുപ്പും അമീറുളിനെതിരേ ചുമത്തിയിരുന്നു. എന്നാല്‍ ഈ നിയമവും നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.

കടുത്ത ശിക്ഷ

കടുത്ത ശിക്ഷ

കടുത്ത ശിക്ഷ തന്നെ ലഭിക്കാവുന്ന കുറ്റങ്ങളാണ് അമീറുള്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ വലിയ ശിക്ഷ തന്നെ ബുധനാഴ്ച കോടതി വിധിക്കുമെന്നാണ് സൂചന.
വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് അമീറുളിനെതിരേ പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിച്ചത്. ഇപ്പോള്‍ ചുമത്തിയിട്ടുള്ള ഒരു വകുപ്പിനു മാത്രം 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. എല്ലാത്തിനും വെവ്വേറെ ശിക്ഷ വിധിക്കാന്‍ കോടതി തീരുമാനിച്ചാല്‍ ആജീവനാന്ത തടവ് വരെ അമീറുളിനു ലഭിച്ചേക്കും.

 പ്രതിയുടെ വാക്കുകള്‍ കേള്‍ക്കും

പ്രതിയുടെ വാക്കുകള്‍ കേള്‍ക്കും

പ്രതിയായ അമീറുളിന്റെ വാക്കുകള്‍ കൂടി കേട്ട ശേഷമായിരിക്കും കോടതി ബുധനാഴ്ച വിധി പ്രസ്താവിക്കുക. കോടതി വിധി കേള്‍ക്കാന്‍ ജിഷയുടെ അമ്മ രാജേശ്വരിയും കോടതിയിലെത്തിയിരുന്നു. അമീറുളിന് വധശിക്ഷ നല്‍കണമെന്നാണ് കോടതി വിധിക്കു മുമ്പ് ഇവര്‍ മാധ്യമങ്ങളോടു പറഞ്ഞത്.

പിടിയിലായത് ഒന്നര മാസത്തിനുശേഷം

പിടിയിലായത് ഒന്നര മാസത്തിനുശേഷം

ജിഷ കൊല ചെയ്യപ്പെട്ട് ഒന്നര മാസം കഴിഞ്ഞാണ് പെരുമ്പാവൂരിലുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപില്‍ കഴിയുന്ന അമീറുളിനെ പോലീസ് അറസ്റ്റ് ചെയ്തത്. 2016 ജൂണ്‍ 14നു തമിഴ്‌നാട്-കേരള അതിര്‍ത്തിയില്‍ വച്ചായിരുന്നു ഇയാളെ പിടികൂടിയത്.
മാര്‍ച്ച് 13നാണ് കേസില്‍ വിചാരണ തുടങ്ങിയത്. സാക്ഷികളായി പ്രോസിക്യൂഷന്‍ നൂറിലധികം പേരെയും പ്രതിഭാഗം ആറു പേരെയും കോടതിയില്‍ ഹാജരാക്കിയിരുന്നു.

നിര്‍ണായകമായത് ഡിഎന്‍എ സാംപിളുകള്‍

നിര്‍ണായകമായത് ഡിഎന്‍എ സാംപിളുകള്‍

ഡിഎന്‍എ പരിശോധനയുടെ ഫലമാണ് കേസില്‍ അമീറുളിനെ പൂട്ടാന്‍ പോലീസിനെ സഹായിച്ചത്. രക്തക്കറയുടെയും ഉമിനീരിന്റെയും ഡിഎന്‍എ പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് ചെയ്തത് അമീറുള്‍ തന്നെയാണന്നു പോലീസ് ഉറപ്പിച്ചത്.
ജിഷയുടെ വീടിന്റെ വാതിലില്‍ കാണപ്പെട്ട രക്തക്കറ, ജിഷയുടേത് അല്ലാത്ത തലമുടി, നഖങ്ങള്‍ക്കിടയില്‍ നിന്നും ലഭിച്ച തൊലിയുടെ അവശിഷ്ടങ്ങള്‍, വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരുന്ന ഉമിനീര്‍ എന്നിവയെല്ലാമായിരുന്നു പോലീസിനു ലഭിച്ച തെളിവുകള്‍.

English summary
Jisha case: Prosecution wins to prove major offense against convict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X