കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎന്‍എ പരിശോധനയിലും തെളിഞ്ഞു... ആ ക്രൂരന്‍ അമിയൂര്‍ ഇസ്ലാം തന്നെ

Google Oneindia Malayalam News

കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമിയൂര്‍ ഇസ്ലാം തന്നെയാണെന്ന് ഡിഎന്‍എ പരിശോധനയിലും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ജിഷയുടെ ശരീരത്തിലെ മുറിവില്‍ നിന്ന് ലഭിച്ച ഡിഎന്‍എ സാമ്പിളും അമിയൂരിന്റെ ഡിഎന്‍എയും ഒന്നാണെന്നാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

ഇനി ഈ വിഷയത്തില്‍ പോലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം മാത്രമാണ് പുറത്ത് വരാനുള്ളത്. എന്നാല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന മറ്റ് പല ആരോപണങ്ങള്‍ക്കും ഇപ്പോഴും ഉത്തരമില്ല. ഡിഎന്‍എ പരിശോധനാഫലം കൂടി പുറത്ത് വന്നതോടെ അമിയൂരിന് ഇനി ഒരു വിധത്തിലും രക്ഷപ്പെടാന്‍ സാധിയ്ക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.

അതും തെളിഞ്ഞു

അതും തെളിഞ്ഞു

ജിഷയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച ഡിഎന്‍എ സാന്പിളും അമിയൂര്‍ ഇസ്ലാമിന്റെ ഡിഎന്‍എ സാന്പിളും ഒന്നുതന്നെയാണ് എന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിയ്ക്കുന്നത്.

മുറിവില്‍ നിന്ന്

മുറിവില്‍ നിന്ന്

ജിഷയുടെ ശരീരത്തിലെ മുറിവില്‍ നിന്നാണ് കൊലപാതകിയുടേതെന്ന് സംശയിക്കുന്ന ഉമിനീ‍ര്‍ കണ്ടെത്തിയത്. അങ്ങനെയാണ് ഡിഎന്‍എ പരിശോധന നടത്തിയത്.

ഷാളില്‍ നിന്ന്

ഷാളില്‍ നിന്ന്

ജിഷയുടെ ചുരിദാറിന്റെ ഷാളില്‍ നിന്നും പ്രതിയുടേതെന്ന് കരുതുന്ന ഉമിനീ‍ര്‍ കണ്ടെത്തിയിരുന്നു.

ഏഴ് പേര്‍ക്ക് പരിശോധന

ഏഴ് പേര്‍ക്ക് പരിശോധന

കൊലപാതകത്തില്‍ പോലീസിന്റെ സംശയത്തിന്റെ നിഴലില്‍ ഉണ്ടായിരുന്ന ഏഴ് പേരുടെ ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ചിരുന്നു. എന്നാല്‍ അതൊന്നും സമാനങ്ങളായിരുന്നില്ല.

ഏറ്റവും ഒടുവില്‍

ഏറ്റവും ഒടുവില്‍

ഏറ്റവും ഒടുവിലാണ് അമിയൂര്‍ ഇസ്ലാം പിടിയിലാകുന്നത്. അമിയൂര്‍ ഇസ്ലാം കുറ്റസമ്മതം നടത്തിയെങ്കില്‍ പോലും ഡിഎന്‍എ പരിശോധാനഫലം പുറത്ത് വന്നാല്‍ മാത്രമേ പ്രതി അയാള്‍ തന്നെയെന്ന് ഉറപ്പിയ്ക്കാനാവുകയുള്ളൂ. ഇപ്പോള്‍ ആ സംശയവും നീങ്ങിയിരിക്കുകയാണ്.

റബ്ബര്‍ ചെരുപ്പ്

റബ്ബര്‍ ചെരുപ്പ്

കണ്ട രക്തത്തുള്ളികള്‍ ജിഷയുടേതായിരുന്നു. ഇതോടെ അത് കൊലപാതകിയുടെ ചെരുപ്പാണെന്ന് തിരിച്ചറിഞ്ഞു. ആ ചെരുപ്പ് വിറ്റ കടയുടമ കൈമാറിയ വിവരങ്ങളാണ് അമിയൂര്‍ ഇസ്ലാമിനെ പിടികൂടാന്‍ സഹായകമായത്. ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും സഹായകമായി.

English summary
Jisha Murder Case: DNA test also proves that Amiyur Islam is the culprit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X