കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷയെ കടിച്ചപ്പോൾ പറ്റിപ്പിടിച്ച ഉമിനീർ, കൈയിലെ മുറിവ്, വീട്ടിലെ മണ്ണും രക്തക്കറയും തെളിവുകൾ...

പത്തിലധികം ഡിഎൻഎ പരിശോധന ഫലങ്ങളാണ് അന്വേഷണ റിപ്പോർട്ടിനൊപ്പം കോടതിയിൽ സമർപ്പിച്ചിരുന്നത്.

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ജിഷ വധക്കേസ്; നിര്‍ണ്ണായകമായത് ഈ തെളിവുകള്‍ | Oneindia Malayalam

കൊച്ചി: കേരളം ഏറെ ചർച്ച ചെയ്ത ജിഷ വധക്കേസിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിൽ നിർണ്ണായകമായത് ഡിഎൻഎ പരിശോധനഫലങ്ങൾ. ഈ പരിശോധന ഫലങ്ങളാണ് ദൃക്സാക്ഷികളില്ലാത്ത കേസിൽ പ്രോസിക്യൂഷൻ വാദങ്ങൾക്ക് കരുത്തുപകർന്നത്. ഇതെല്ലാം അംഗീകരിച്ചാണ് ഏകപ്രതി അമീറുൾ ഇസ്ലാം കുറ്റക്കാരനാണെന്ന് കോടതി വിധി പ്രസ്താവിച്ചതും.

ജിഷ വധക്കേസ്; അമീറുൾ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി, ശിക്ഷ നാളെ വിധിക്കും...ജിഷ വധക്കേസ്; അമീറുൾ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി, ശിക്ഷ നാളെ വിധിക്കും...

ഭർത്താവിനെ കൊന്ന് കാമുകന്റെ മുഖത്ത് ആസിഡൊഴിച്ചു! പ്ലാസ്റ്റിക് സർജറി നടത്തിയിട്ടും വിരലടയാളം ചതിച്ചുഭർത്താവിനെ കൊന്ന് കാമുകന്റെ മുഖത്ത് ആസിഡൊഴിച്ചു! പ്ലാസ്റ്റിക് സർജറി നടത്തിയിട്ടും വിരലടയാളം ചതിച്ചു

പത്തിലധികം ഡിഎൻഎ പരിശോധന ഫലങ്ങളാണ് അന്വേഷണ റിപ്പോർട്ടിനൊപ്പം കോടതിയിൽ സമർപ്പിച്ചിരുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ എത്തുംപിടിയും കിട്ടാതെ അലഞ്ഞുനടന്ന പോലീസിന് ഈ തെളിവുകളാണ് കച്ചിത്തുരുമ്പായി മാറിയത്. ഉമിനീർ, വിരലടയാളം, തൊലിയുടെ അംശം, സ്രവം, ചെരുപ്പ് തുടങ്ങിയവയുടെ ശാസ്ത്രീയ പരിശോധന ഫലങ്ങളായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചത്.

തൊലിയുടെ അംശം..

തൊലിയുടെ അംശം..

ജിഷയുടെ മൃതദേഹത്തിൽ വിരലുകൾക്കിടയിൽ നിന്നും ലഭിച്ച തൊലിയുടെ അംശം അമീറിന്റേതാണെന്ന് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിനു പുറമേ മൃതദേഹത്തിൽ പറ്റിപ്പിടിച്ചിരുന്ന മുടിയിഴകളും പ്രതിയുടേതാണെന്ന് പോലീസ് സംഘം കണ്ടെത്തി.

ഉമിനീര്...

ഉമിനീര്...

ജിഷയുടെ വസ്ത്രത്തിൽ നിന്നും ലഭിച്ച ഉമിനീരിന്റെ അംശമാണ് കേസിലെ മറ്റൊരു തെളിവ്. ഇത് അമീറുൾ ഇസ്ലാമിന്റേതാണെന്ന് അന്വേഷണം സംഘം സ്ഥിരീകരിച്ചിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയ ശേഷം ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തിനിടെ ജിഷയെ കടിച്ചപ്പോഴാണ് ഉമിനീർ പറ്റിപ്പിടിച്ചത്. ഇതുകൂടാതെ ജിഷയെ പിന്നിൽ നിന്നും കടന്നുപിടിച്ചപ്പോൾ കടിയേറ്റതായും പ്രതി സമ്മതിച്ചിരുന്നു. വായ പൊത്തിപിടിക്കാനുള്ള ശ്രമത്തിനിടെയാണ് ജിഷ അമീറിന്റെ കൈവിരലിൽ കടിച്ച് മുറിവുണ്ടാക്കിയത്.

മണ്ണു വരെ തെളിവ്...

മണ്ണു വരെ തെളിവ്...

പെരുമ്പാവൂരിലെ ഒറ്റമുറി വീടിന് പുറത്തുനിന്ന് കിട്ടിയ ഒരു ജോഡി ചെരുപ്പും അന്വേഷണത്തിൽ നിർണ്ണായക തെളിവായി മാറി. ഈ ചെരുപ്പുകളും, വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറകളും പ്രതിയുടേതാണെന്ന് അന്വേഷണസംഘം കണ്ടെത്തി. അമീറിന്റെ വസ്ത്രത്തിൽ പറ്റിപ്പിടിച്ചിരുന്ന മണ്ണ് ജിഷയുടെ വീടിന്റെ പരിസരത്തുള്ളതാണെന്നും ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിരുന്നു.

മിന്നായം പോലെ...

മിന്നായം പോലെ...

ദൃക്സാക്ഷികളില്ലാത്ത കേസിൽ ഡിഎൻഎ പരിശോധന ഫലങ്ങളാണ് പ്രധാനതെളിവുകൾ. ജിഷയുടെ വീട്ടിൽ നിന്നും ഒരാൾ ഇറങ്ങിപ്പോകുന്നത് മിന്നായം പോലെ കണ്ടുവെന്ന അയൽവാസിയുടെ മൊഴിയും കേസിൽ നിർണ്ണായകമായിരുന്നു. 2016 ഏപ്രിൽ 18നാണ് പെരുമ്പാവൂരിലെ ഒറ്റമുറി വീട്ടിൽ ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

പറയുന്നത്...

പറയുന്നത്...

ജിഷയോടുള്ള പകയാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവദിവസം ആരുമില്ലാത്ത സമയത്ത് പ്രതി ജിഷയുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ പ്രതിയെ ജിഷ ചെരുപ്പ് കൊണ്ട് അടിച്ചു പുറത്താക്കി. ഇതോടെ പിന്തിരിഞ്ഞ പ്രതി അപമാനം തോന്നി കൂടുതൽ വാശിയോടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി.

കൈവിരൽ കടിച്ചു...

കൈവിരൽ കടിച്ചു...

വീട്ടിനകത്തേക്ക് കയറിയ അമീറുൾ ഇസ്ലാം ജിഷയെ പിന്നിൽ നിന്നും കടന്നുപിടിച്ചു.വായ പൊത്താനുള്ള ശ്രമത്തിനിടയിൽ ജിഷ പ്രതിയുടെ കൈവിരൽ കടിച്ചുമുറിച്ചു. ഇതോടെയാണ് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ജിഷയെ കുത്തിയത്. പലതവണ കുത്തേറ്റ ജിഷ അവശയതോടെ നിലത്തുവീണു. ഇതിനുപിന്നാലെ ജിഷയെ ബലാത്സംഗം ചെയ്ത് മദ്യം വായിലേക്ക് ഒഴിച്ചുകൊടുത്ത ശേഷമാണ് പ്രതി വീട്ടിൽ നിന്നും കടന്നുകളഞ്ഞത്.

English summary
jisha murder case; important evidences against the accused.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X