ജിഷയുടെ പിതാവ് സമുന്നത കോണ്‍ഗ്രസ് നേതാവെന്ന്... ജോമോന്റെ ആരോപണം പിണറായിക്ക് മുന്നില്‍
കൊച്ചി: പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം സംബന്ധിച്ച് ഗുരുതര ആരോപണവുമായി ജോമോന്‍ പുത്തന്‍പുരക്കല്‍ രംഗത്ത്. പെരുമ്പാവൂരിലെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിനെതിരെയാണ് ജോമോന്‍ രംഗത്തെത്തിരിയ്ക്കുന്നത്.
ജിഷയുടെ പിതൃത്വം തന്നെ ചോദ്യം ചെയ്യുന്നതാണ് ആരോപണം. കൊലപാതകത്തില്‍ കോണ്‍ഗ്രസ് നേതാവിന്റെ പങ്കിനെ കുറിച്ച് അന്വേഷിയ്ക്കണം എന്നാവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ജോമോന്‍ പുത്തന്‍ പുരയ്ത്തല്‍ മുഖ്യമന്ത്രിയ്ക്ക് നല്‍തിയ പരാതിയുടെ പകര്‍പ്പ് വണ്‍ഇന്ത്യയ്ക്ക് ലഭിച്ചു.

ജിഷയുടെ അമ്മ
ജിഷയുടെ അമ്മ പെരുമ്പാവൂരിലെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ഇരുപത് വര്‍ഷത്തിലധികം ജോലി ചെയ്തിരുന്നു എന്നാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറയുന്നത്.

കോണ്‍ഗ്രസ് നേതാവിന്റെ മകള്‍
ആ കോണ്‍ഗ്രസ് നേതാവിന്റെ മകളാണ് ജിഷ എന്നാണ് ജോമോന്‍ പുത്തന്‍പുരയ്ത്തല്‍ കത്തില്‍ പറഞ്ഞുവയ്ക്കുന്നത്.

സ്വത്തിന് അവകാശം
ജിഷ ഈ നേതാവിന്റെ വീട്ടില്‍ നേരിട്ട് ചെന്ന് സ്വത്തിന് അകാശം ഉന്നയിച്ചിരുന്നതായി കത്തില്‍ പറയുന്നുണ്ട്.

ഡിഎന്‍എ ടെസ്റ്റ്
പിതൃത്വം തെളിയിയ്ക്കുന്നതിന് ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് ജിഷ കോണ്‍ഗ്രസ് നേതവിനെ ഭീഷണിപ്പെടുത്തിയതായും പിണറായിയ്ക്ക് നല്‍കിയ കത്തില്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

നാട്ടില്‍ പാട്ട്
ജിഷയുടെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് നേതാവിന്റെ മകനുള്ള പങ്ക് നാട്ടില്‍ പാട്ടാണെന്നാണ് പറയുന്നത്. എന്നാല്‍ പോലീസ് ഇതെല്ലം കണ്ടില്ലെന്ന് നടിയ്ക്കുകയും കേസ് വഴിതിരിച്ചുവിടുകയായിരുന്നുവെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആരോപിയ്ക്കുന്നു.

പോലീസുകാര്‍ക്കെതിരെ
ജിഷയുടെ കൊലപാതകം അന്വേഷിച്ച പോലീസുകാര്‍ തെളിവ് നശിപ്പിയ്ക്കാനാണ് ശ്രമിച്ചത്. ഇവര്‍ക്കെതിരെ നടപടിയെടുക്കണം എന്നും ജോമോന്‍ പുത്തന്‍പുരയ്ത്തല്‍ ആവശ്യപ്പടുന്നുണ്ട്.












Click it and Unblock the Notifications