ജിഷ കൊലപാതകം; അയല്‍വാസി കസ്റ്റഡിയില്‍
കൊച്ചി: പെരുമ്പാവൂരില്‍ അതിക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍വാസി സാബു കസ്റ്റഡിയില്‍. അന്വേഷണം തമിഴ്‌നാട്ടിലേക്ക് നീങ്ങുന്നതായും സൂചനയുണ്ട്. ഇതിനു മുമ്പും ഇയാളെ ചോദ്യം ചെയ്തിരുന്നു. ജിഷയുടെ മരണത്തിനു പിന്നില്‍ കുടിപ്പകയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
ജിഷയുടെ കൊലപാതകത്തിനു പിന്നില്‍ അടുത്ത പരിചയമുള്ളവരാണ് എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. അതുകൊണ്ടാണ് അയല്‍വാസിയെ കസ്റ്റഡിയിലെടുത്തത് എന്നാണ് സൂചന. ഇതിന് മതിയായ തെളിവുകള്‍ പോലീസിനു ലഭിച്ചു കഴിഞ്ഞു. ജിഷയുടെ ബന്ധുക്കളെയും അയല്‍വാസികളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചുകൊണ്ടാണ് അന്വേഷണം പുരോഗമിക്കുന്നത്.

അയല്‍വാസി കസ്റ്റഡിയില്‍
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍വാസി സാബു പോലീസ് കസ്റ്റഡിയില്‍.

അടുത്ത പരിചയക്കാര്‍
ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ അടുത്ത പരിചയക്കാരെന്നാണ് പോലീസിന്റെ നിഗമനം. ഇതിന് മതിയായ തെളിവുകള്‍ പോലീസിന് ലഭിച്ചു.

കുടിപ്പക
ജിഷയുടെ കൊലപാതകത്തിനു പിന്നില്‍ കുടിപ്പകയാണെന്നാണ് പോലീസ് പറയുന്നത്. ജിഷയെ കാണുമ്പോഴെല്ലാം കൊലയാളിക്കുണ്ടായ വൈരാഗ്യമാണ് നിഷ്ഠൂര കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.

അന്വേഷണം
ജിഷയുടെ ബന്ധുക്കളെയും അയല്‍വാസികളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.












Click it and Unblock the Notifications