ജിഷയുടെ കൊലയാളി പിടിയിലാകാന്‍ മണിയ്ക്കൂറുകള്‍ മാത്രം? പുതിയ രേഖാചിത്രം തയ്യാറാക്കി
പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ പൊലീസ് പുതിയ രേഖാചിത്രം തയ്യാറാക്കി. ഇതര സംസ്ഥാനക്കാരന്റേതെന്ന് തോന്നിയ്ക്കുന്ന ചിത്രമാണ് പൊലീസ് തയ്യാറാക്കിയത്. ഈ രേഖാ ചിത്രം പൊലീസ് പരസ്യപ്പെടുത്തിയിട്ടില്ല. ജിഷയുടെ വീടിനടുത്ത് ഇരിങ്ങോള്‍ക്കോവില്‍ പൊലീസ് തിരച്ചില്‍ നടത്തി. കൊലയാളിയുടെ വസ്ത്രങ്ങളും ആയുധങ്ങളും കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. മണിയ്ക്കൂറുകള്‍ക്കുള്ളില്‍ തന്നെ ജിഷയുടെ കൊലപാതകി പിടിയിലാകുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.
വീടു പണിയ്ക്ക് വന്ന രണ്ട് മലയാളികള്‍ ജിഷയെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് ജിഷയുടെ സഹോദരി ദീപ മാധ്യമങ്ങളോട് വെളിപ്പെടുത്തി. അമ്മയേയും മകളേയും ശരിയാക്കുമെന്ന് അവര്‍ ഭീഷണി മുഴക്കിയതായും പറയപ്പെടുന്നു. ജിഷയോട് ഇവരില്‍ ഒരാള്‍ മോശമായി പെരുമാറിയതിനെ അമ്മ ചോദ്യം ചെയ്തിരുന്നു. അയല്‍വാസികള്‍ക്കും തങ്ങളോട് ശത്രുതയുണ്ടായിരുന്നെന്നും ദീപ പറയുന്നു.

പൊലീസ് പുതിയ രേഖാ ചിത്രം തയ്യാറാക്കിയെങ്കിസും ഇതര സംസ്ഥാനക്കാരനുമായി ബന്ധമുണ്ടെന്ന ആരോപണം ദീപ നിഷേധിച്ചു. തനിയ്ക്ക് ഹിന്ദി സംസാരിയ്ക്കാന്‍ അറിയില്ലെന്നും ദീപ പറഞ്ഞു. ജിഷയുടെ കൊലയാളിയെപ്പറ്റി നിര്‍ണായകമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.












Click it and Unblock the Notifications