അനാറുള്ളിനെ കിട്ടിയില്ല, ഫോട്ടോ കിട്ടി!!! അസമിലെ സംഘം തിരിച്ചുവന്നു
കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ സുഹൃത്ത് അനാറുള്‍ ഇസ്ലാമിനെ പിടികൂടാന്‍ കേരള പോലീസിന് ഇതുവരെ കഴിഞ്ഞില്ല. അനാറുള്‍ ഇസ്ലാമിനെ പിടികൂടാന്‍ അസമില്‍ തങ്ങിയ പോലീസ് സംഘം കേരത്തില്‍ തിരിച്ചെത്തി.
അന്വേഷണ സംഘത്തിന്റെ കൈയ്യില്‍ ഒരിയ്ക്കല്‍ കിട്ടിയതായിരുന്നു അനാറുള്‍ ഇസ്ലാമിനെ. എന്നാല്‍ അയാള്‍ അടുത്ത ദിവസം രക്ഷപ്പെട്ടു. പിന്നീട് ഇത്രനാളും അനാറുള്‍ ഇസ്ലാമിനെ പിടികൂടാന്‍ വേണ്ടി ഒരു സംഘം അസമില്‍ തുടരുകയായിരുന്നു.
എന്തായാലും അനാറുള്‍ ഇസ്ലാമിന്റെ ഒരു ഫോട്ടോ പോലീസിന്റെ കാവശം ഉണ്ട്. അതാണെങ്കില്‍ അസമില്‍ നിന്ന് കിട്ടിയതല്ലെന്നതാണ് രസകരം...

അമീറുള്‍ ഇസ്ലാം
ജിഷയെ താന്‍ ഒറ്റയ്ക്കാണ് കൊലപ്പെടുത്തിയത് എന്നാണ് അമീറുള്‍ ഇസ്ലാമിന്റെ കുറ്റസമ്മത മൊഴി. എന്നാല്‍ ഇതില്‍ പലയിടത്തും ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

അനാറുള്‍
കൊലപാതകത്തില്‍ അനാറുള്ളിന്റെ സഹായം അമീറിന് ലഭിച്ചിരുന്നോ എന്നാണ് പോലീസിന്റെ സംശയം. ഇത് ബലപ്പെടുത്തുന്ന രാതിയില്‍ ചിലപ്പോഴൊക്കെ അമീര്‍ മൊഴി നല്‍കുകയും ചെയ്തു.

ശരീരത്തിലെ മുറിവുകള്‍
ജിഷയുടെ ശരീരത്തിലെ മുറിവുകളുടെ എണ്ണവും കൂട്ടുപ്രതിയുടെ സാധ്യത ഉയര്‍ത്തിയിരുന്നു. എന്നാല്‍ പോലീസ് പിന്നീടത് തള്ള്ിക്കളഞ്ഞു.

വഴുതിപ്പോയി
അസമിലെത്തിയ പോലീസ് സംഘം അനാറുള്‍ ഇസ്ലാമിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അടുത്ത ദിവസം ഇയാള്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

ഫോട്ടോ
അനാറുള്‍ ഇസ്ലാമിന്റെ ഫോട്ടോ പോലീസിന് കിട്ടിയിട്ടുണ്ട്. എന്നാല്‍ അത് അസമില്‍ നിന്നുള്ള ഫോട്ടോ അല്ല എന്നതാണ് സത്യം.

പെരുമ്പാവൂരിലെ ഫോട്ടോ
അന്യ സംസ്ഥാന തൊഴിലാളികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിനായി അനാറുള്‍ ഇസ്ലാം പെരുമ്പാവൂര്‍ പോലീസ്റ്റ് സ്റ്റേഷനില്‍ അപേക്ഷ നല്‍കിയിരുന്നു. ആ ഫോട്ടോ ആണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്.

അമീര്‍ തിരിച്ചറിഞ്ഞു
ഫോട്ടോ അനാറുള്‍ ഇസ്ലാമിന്റേത് തന്നെയാണെന്ന് അമീറുള്‍ ഇസ്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അമീറുള്‍ ഇസ്ലാമിനെ വിശ്വാസത്തിലെടുക്കാന്‍ കഴിയുമോ എന്നതും ചോദ്യമാണ്.

അനാറുള്‍ എന്തിന് രക്ഷപ്പെട്ടു
അനാറുള്‍ ഇസ്ലാം കേരള പോലീസില്‍ നിന്ന് രക്ഷപ്പെട്ടത് എന്തിന് എന്ന ചോദ്യവും അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്. കുറ്റകൃത്യത്തില്‍ പങ്കാളിയല്ലെങ്കില്‍ അയാള്‍ക്ക് പോലീസിനെ വെട്ടിച്ച് കടക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല.

മീറിന് കഥകളില്‍
അമീര്‍ ആദ്യം പറഞ്ഞതു പ്രകാരം അനാറുള്‍ ആണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. പക്ഷേ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ആ മൊഴി തെറ്റാണെന്ന് തെളിഞ്ഞു.

രക്തക്കറയില്‍ ഉറപ്പിച്ച്
ജിഷയുടെ വീടിന് സമീപത്ത് നിന്ന് കിട്ടിയ കത്തികൊണ്ട് തന്നെയാണ് കൊലപാതകം നടന്നിട്ടുള്ളത് എന്ന് വ്യക്തമായിട്ടുണ്ട്. ശാത്രീയ പരിശോധനയില്‍ കത്തിയിലെ രക്തം ജിഷയുടേത് തന്നെയെന്ന് വ്യക്തമായി.

കാത്തിരിപ്പില്ല
ഇനിയെന്താലും കുറ്റപത്രം സമര്‍പ്പിയ്ക്കാന്‍ അന്വേഷണ സംഘം അധികം കാത്തിരിയ്ക്കാന്‍ സാധ്യതയില്ല. ഡിഎന്‍എ പരിശോധനാഫലവും കത്തിയിലെ രക്തവും തന്നെ ശക്തമായ തെളിവുകളാണ്.

പക്ഷേ...
തെളിവുകള്‍ ഉണ്ടെങ്കിലും എന്തിന് വേണ്ടിയാണ് അമീറുള്‍ ഇസ്ലാം ഇത്രയും പൈശാചികമായ കൊലപാതകം നടത്തിയത് എന്ന് പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതൊരുപക്ഷേ കോടതിയില്‍ തിരിച്ചടി നേരിടാന്‍ ഇടവരുത്തും.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications