കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനാറുള്ളിനെ കിട്ടിയില്ല, ഫോട്ടോ കിട്ടി!!! അസമിലെ സംഘം തിരിച്ചുവന്നു

Google Oneindia Malayalam News

കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ സുഹൃത്ത് അനാറുള്‍ ഇസ്ലാമിനെ പിടികൂടാന്‍ കേരള പോലീസിന് ഇതുവരെ കഴിഞ്ഞില്ല. അനാറുള്‍ ഇസ്ലാമിനെ പിടികൂടാന്‍ അസമില്‍ തങ്ങിയ പോലീസ് സംഘം കേരത്തില്‍ തിരിച്ചെത്തി.

അന്വേഷണ സംഘത്തിന്റെ കൈയ്യില്‍ ഒരിയ്ക്കല്‍ കിട്ടിയതായിരുന്നു അനാറുള്‍ ഇസ്ലാമിനെ. എന്നാല്‍ അയാള്‍ അടുത്ത ദിവസം രക്ഷപ്പെട്ടു. പിന്നീട് ഇത്രനാളും അനാറുള്‍ ഇസ്ലാമിനെ പിടികൂടാന്‍ വേണ്ടി ഒരു സംഘം അസമില്‍ തുടരുകയായിരുന്നു.

എന്തായാലും അനാറുള്‍ ഇസ്ലാമിന്റെ ഒരു ഫോട്ടോ പോലീസിന്റെ കാവശം ഉണ്ട്. അതാണെങ്കില്‍ അസമില്‍ നിന്ന് കിട്ടിയതല്ലെന്നതാണ് രസകരം...

അമീറുള്‍ ഇസ്ലാം

അമീറുള്‍ ഇസ്ലാം

ജിഷയെ താന്‍ ഒറ്റയ്ക്കാണ് കൊലപ്പെടുത്തിയത് എന്നാണ് അമീറുള്‍ ഇസ്ലാമിന്റെ കുറ്റസമ്മത മൊഴി. എന്നാല്‍ ഇതില്‍ പലയിടത്തും ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

അനാറുള്‍

അനാറുള്‍

കൊലപാതകത്തില്‍ അനാറുള്ളിന്റെ സഹായം അമീറിന് ലഭിച്ചിരുന്നോ എന്നാണ് പോലീസിന്റെ സംശയം. ഇത് ബലപ്പെടുത്തുന്ന രാതിയില്‍ ചിലപ്പോഴൊക്കെ അമീര്‍ മൊഴി നല്‍കുകയും ചെയ്തു.

ശരീരത്തിലെ മുറിവുകള്‍

ശരീരത്തിലെ മുറിവുകള്‍

ജിഷയുടെ ശരീരത്തിലെ മുറിവുകളുടെ എണ്ണവും കൂട്ടുപ്രതിയുടെ സാധ്യത ഉയര്‍ത്തിയിരുന്നു. എന്നാല്‍ പോലീസ് പിന്നീടത് തള്ള്ിക്കളഞ്ഞു.

വഴുതിപ്പോയി

വഴുതിപ്പോയി

അസമിലെത്തിയ പോലീസ് സംഘം അനാറുള്‍ ഇസ്ലാമിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അടുത്ത ദിവസം ഇയാള്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

 ഫോട്ടോ

ഫോട്ടോ

അനാറുള്‍ ഇസ്ലാമിന്റെ ഫോട്ടോ പോലീസിന് കിട്ടിയിട്ടുണ്ട്. എന്നാല്‍ അത് അസമില്‍ നിന്നുള്ള ഫോട്ടോ അല്ല എന്നതാണ് സത്യം.

പെരുമ്പാവൂരിലെ ഫോട്ടോ

പെരുമ്പാവൂരിലെ ഫോട്ടോ

അന്യ സംസ്ഥാന തൊഴിലാളികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിനായി അനാറുള്‍ ഇസ്ലാം പെരുമ്പാവൂര്‍ പോലീസ്റ്റ് സ്‌റ്റേഷനില്‍ അപേക്ഷ നല്‍കിയിരുന്നു. ആ ഫോട്ടോ ആണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്.

അമീര്‍ തിരിച്ചറിഞ്ഞു

അമീര്‍ തിരിച്ചറിഞ്ഞു

ഫോട്ടോ അനാറുള്‍ ഇസ്ലാമിന്റേത് തന്നെയാണെന്ന് അമീറുള്‍ ഇസ്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അമീറുള്‍ ഇസ്ലാമിനെ വിശ്വാസത്തിലെടുക്കാന്‍ കഴിയുമോ എന്നതും ചോദ്യമാണ്.

അനാറുള്‍ എന്തിന് രക്ഷപ്പെട്ടു

അനാറുള്‍ എന്തിന് രക്ഷപ്പെട്ടു

അനാറുള്‍ ഇസ്ലാം കേരള പോലീസില്‍ നിന്ന് രക്ഷപ്പെട്ടത് എന്തിന് എന്ന ചോദ്യവും അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്. കുറ്റകൃത്യത്തില്‍ പങ്കാളിയല്ലെങ്കില്‍ അയാള്‍ക്ക് പോലീസിനെ വെട്ടിച്ച് കടക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല.

മീറിന്‍ കഥകളില്‍

മീറിന്‍ കഥകളില്‍

അമീര്‍ ആദ്യം പറഞ്ഞതു പ്രകാരം അനാറുള്‍ ആണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. പക്ഷേ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ആ മൊഴി തെറ്റാണെന്ന് തെളിഞ്ഞു.

രക്തക്കറയില്‍ ഉറപ്പിച്ച്

രക്തക്കറയില്‍ ഉറപ്പിച്ച്

ജിഷയുടെ വീടിന് സമീപത്ത് നിന്ന് കിട്ടിയ കത്തികൊണ്ട് തന്നെയാണ് കൊലപാതകം നടന്നിട്ടുള്ളത് എന്ന് വ്യക്തമായിട്ടുണ്ട്. ശാത്രീയ പരിശോധനയില്‍ കത്തിയിലെ രക്തം ജിഷയുടേത് തന്നെയെന്ന് വ്യക്തമായി.

കാത്തിരിപ്പില്ല

കാത്തിരിപ്പില്ല

ഇനിയെന്താലും കുറ്റപത്രം സമര്‍പ്പിയ്ക്കാന്‍ അന്വേഷണ സംഘം അധികം കാത്തിരിയ്ക്കാന്‍ സാധ്യതയില്ല. ഡിഎന്‍എ പരിശോധനാഫലവും കത്തിയിലെ രക്തവും തന്നെ ശക്തമായ തെളിവുകളാണ്.

 പക്ഷേ...

പക്ഷേ...

തെളിവുകള്‍ ഉണ്ടെങ്കിലും എന്തിന് വേണ്ടിയാണ് അമീറുള്‍ ഇസ്ലാം ഇത്രയും പൈശാചികമായ കൊലപാതകം നടത്തിയത് എന്ന് പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതൊരുപക്ഷേ കോടതിയില്‍ തിരിച്ചടി നേരിടാന്‍ ഇടവരുത്തും.

English summary
Jisha Murder Case: Police failed to find Anarul Islam. He was escaped from Kerala police while in Assam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X