ജിഷയുടെ മൊബൈല്‍ ഫോണില്‍ അപരിചിതരായ യുവാക്കളുടെ ചിത്രങ്ങള്‍... വീണ്ടും ദുരൂഹത
കൊച്ചി: കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ മൊബൈല്‍ ഫോണില്‍ കണ്ടെത്തിയ യുവാക്കളുടെ ചിത്രങ്ങള്‍ കൂടുതല്‍ ദുരൂഹത സൃഷ്ടിയ്ക്കുന്നു. മൂന്ന് യുവാക്കളുടെ ചിത്രങ്ങളാണ് ഫോണില്‍ ഉള്ളത്. ഇവരെ തിരിച്ചറിയാന്‍ ബന്ധുക്കള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ആരാണ് ആ യുവാക്കള്‍ എന്ന രീതിയിലേയ്ക്കും ഇപ്പോള്‍ അന്വേഷണം നീളുന്നുണ്ട്. ജിഷ കൊല്ലപ്പെടുന്നതിന് മൂന്ന് മാസം മുമ്പാണ് ഈ ഫോട്ടോകള്‍ എടുത്തിട്ടുളളത് എന്നാണ് വിവരം.
ജിഷയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിയ്ക്കുന്നുണ്ട്. ഇതിനിടെ ജിഷ സ്റ്റുഡിയോയില്‍ പോയി ഫോട്ടോ എടുത്തു എന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

മൂന്ന് യുവാക്കള്‍
മൂന്ന് യുവാക്കളുടെ ചിത്രങ്ങളാണ് ജിഷയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. ഇവരെ ആരേയും ബന്ധുക്കള്‍ക്കോ അയല്‍വാസികള്‍ക്കോ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

അന്യ സംസ്ഥാനക്കാര്‍
ജിഷയുടെ ഫോണില്‍ ഉള്ള ചിത്രങ്ങള്‍ അന്യ സംസ്ഥാനക്കാരായ യുവാക്കളുടേതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രേഖാചിത്രം
എന്തായാലും പോലീസ് പുറത്ത് വിട്ട രേഖാചിത്രങ്ങളുമായി ഈ മൂന്ന് ഫോട്ടോകള്‍ക്കും സാമ്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്റ്റുഡിയോ
പെരുമ്പാവൂരിലെ ഒരു സ്റ്റുഡിയോയില്‍ നിന്ന് ജിഷ അടുത്തിടെ ഫോട്ടോ എടുത്തിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഒരു അഭിമുഖത്തിന് വേണ്ടിയാണ് ഫോട്ടോ എന്നാണത്രെ ജിഷ പറഞ്ഞിരുന്നത്.

ബ്യൂട്ടി പാര്‍ലര്‍
ഫോട്ടോ എടുക്കുന്നതിന് മുമ്പായി ജിഷ ബ്യൂട്ടി പാര്‍ലറിലും പോയിരുന്നതായാണ് വിവരം.

എന്തിനായിരുന്നു?
അന്ന് അങ്ങനെ ഫോട്ടോ എടുത്തിരുന്നെങ്കിലും ജിഷ ഏതെങ്കിലും അഭിമുഖത്തില്‍ പങ്കെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടില്ല.

ഗുണ്ടാത്തലവന്‍
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിലെ ഒരു ഗുണ്ടാ നേതാവിനെ പോലീസ് ചോദ്യംചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications