ജിഷയുടെ കൊലപാതകിയുടെ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചു? ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍
കൊച്ചി: ജിഷ കൊലക്കേസ് നിര്‍ണായക വഴിത്തിരിവിലേയ്ക്ക്. ജിഷയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. എന്നാല്‍ ഇയാള്‍ തന്നെയാണോ കൊലപാതം നടത്തിയത് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
ജിഷയും യുവാവും ഒരുമിച്ച് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ആണ് പോലീസിന് ലഭിച്ചിട്ടുള്ളത്. മഞ്ഞ ഷര്‍ട്ട് ധരിച്ച യുവാവാണ് ജിഷയ്‌ക്കൊപ്പം നടക്കുന്നത്.
കൊലപാതകം നടന്ന ദിവസത്തെ വീഡിയോ തന്നെയാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. അയാള്‍ തന്നെയാണോ ജിഷയെ കൊന്നത്?

സിസിടിവി ദൃശ്യങ്ങള്‍
ജിഷയുടെ വീടിനടത്തുള്ള വളം ഡിപ്പോയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.

മഞ്ഞ ഷര്‍ട്ട്
മഞ്ഞ ഷര്‍ട്ട് ധരിച്ച യുവാവാണ് ജിഷയ്‌ക്കൊപ്പം നടക്കുന്നതായി ദൃശ്യത്തിലുള്ളത്. ഇവര്‍ ഒരുമിച്ച് നടന്നുപോകുന്നതിന്റെ ദൃശ്യമാണ് ലഭിച്ചിട്ടുള്ളത്.

സാക്ഷി മൊഴികള്‍
മഞ്ഞ ഷര്‍ട്ട് ധരിച്ച യുവാവിനെ സംശയകരമായ സാഹചര്യത്തില്‍ കണ്ടിരുന്നതായി സാക്ഷിമൊഴികള്‍ ഉണ്ട്.

പുറത്ത് പോയത്
കൊലപാതകം നടന്ന ദിവസം ജിഷ പുറത്ത് പോയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ യുവാവിനൊപ്പമായിരുന്നു അത് എന്നാണ് പോലീസ് ഇപ്പോള്‍ സംശയിക്കുന്നത്.

ഭക്ഷണം കഴിച്ചതും
ജിഷ അവസാനം കഴിച്ചത് ഫ്രൈഡ് റൈസ് ആയിരുന്നു എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ യുവാവിനൊപ്പം തന്നെ ആയിരിക്കണം ജിഷ പുറത്ത് നിന്ന് ഭക്ഷണം കഴിച്ചതും.

മദ്യം കഴിച്ചതോ
ജിഷയുടെ ശരീരത്തില്‍ ലഹരി പാനീയത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ യുവാവിനൊപ്പം ജിഷ മദ്യം കഴിച്ചിരുന്നോ എന്നും സംശയം ഉയരുന്നുണ്ട്. അല്ലെങ്കില്‍ ജിഷ അറിയാതെ യുവാവ് ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കിയതാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഒരു സിസിടിവി കൂടി
പ്രദേശത്തെ ഒരു സിസിടിവിയിലെ ദൃശ്യങ്ങള്‍ കൂടി പരിശോധിയ്ക്കാനുണ്ടെന്നാണ് പോലീസ് പറയുന്നത്. അത് കൂടി പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിയ്ക്കും.












Click it and Unblock the Notifications