കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള പോലീസിന് ഇതെന്ത് പറ്റി? വീണ്ടും മലക്കം മറിച്ചില്‍.... ജിഷയെ കൊന്നത് അമീറുള്‍ ഒറ്റയ്ക്ക് തന്നെ?

Google Oneindia Malayalam News

കൊച്ചി: ജിഷയെ കൊന്നത് അമീറുള്‍ ഇസ്ലാം തന്നെയാണെന്ന് കേരള പോലീസിന് ഉറപ്പുണ്ട്. എന്നാല്‍ അത് അയാള്‍ ഒറ്റയ്ക്ക് തന്നെയാണോ ചെയ്തത് എന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസം വരെ ഒരു ആശയക്കുഴപ്പം ഉണ്ടായിരുന്നു.

Read Also: മുകേഷിനെ തോണ്ടിയപ്പോള്‍ പണികിട്ടിയത് 'യൂത്തുകാര്‍ക്ക്‌'... 'രാഹുല്‍ ഗാന്ധി ക്ലബ്ബിന്' മറുപടിയില്ലേRead Also: മുകേഷിനെ തോണ്ടിയപ്പോള്‍ പണികിട്ടിയത് 'യൂത്തുകാര്‍ക്ക്‌'... 'രാഹുല്‍ ഗാന്ധി ക്ലബ്ബിന്' മറുപടിയില്ലേ

ജിഷയുടെ വീട്ടില്‍ നിന്ന് ലഭിച്ച, തിരിച്ചറിയാത്ത വിരലടയാളം ആയിരുന്നു ഇത്തരം ഒരു സംശയത്തിന് കാരണം. കൂടാതെ ഇടക്കിടെ മൊഴിമാറ്റി പറയുന്ന അമീറുള്‍ ഇസ്ലാമിന്റെ രീതിയും.

Read More: ജിഷ കുടിച്ച മദ്യവും, അജ്ഞാത യുവതിയും ചേച്ചിയുടെ അന്യസംസ്ഥാന സുഹൃത്തും... കഥകള്‍ പൊളിഞ്ഞുവീഴുന്നുRead More: ജിഷ കുടിച്ച മദ്യവും, അജ്ഞാത യുവതിയും ചേച്ചിയുടെ അന്യസംസ്ഥാന സുഹൃത്തും... കഥകള്‍ പൊളിഞ്ഞുവീഴുന്നു

എന്തായാലും പോലീസ് ഇപ്പോള്‍ പറയുന്നത് അമീറുള്‍ ഒറ്റയ്ക്ക് തന്നെ ആയിരിക്കും കൊല നടത്തിയത് എന്നാണ്. എന്തായാലും അമീറുള്‍ ഇസ്ലാമിന്റെ ഡിഎന്‍എ ഒരിയ്ക്കല്‍ കൂടി പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കാര്യങ്ങള്‍ മാറി മറിയുമോ?

ജിഷയുടെ കൊലപാതകം

ജിഷയുടെ കൊലപാതകം

ജിഷയെ കൊന്നത് അമീറുള്‍ ഇസ്ലാം ഒറ്റയ്ക്കാണോ എന്ന കാര്യത്തില്‍ നേരത്തേ തന്നെ സംശയം ഉയര്‍ന്നിരുന്നു. ആ സംശയം ബലപ്പെടുത്തുന്നതായിരുന്നു വീട്ടില്‍ കണ്ടെത്തിയ വിരലടയാളങ്ങള്‍.

 മുറിവുകളുടെ കാര്യം

മുറിവുകളുടെ കാര്യം

ജിഷയുടെ ശരീരത്തില്‍ 38 മുറിവുകളാണ് ഉണ്ടായിരുന്നത് എന്നാണ് പറയുന്നത്. എന്നാല്‍ അമീറുള്‍ ഇസ്ലാമിന്റെ മൊഴി പ്രകാരം പത്തില്‍ താഴെ മുറിവുകളേ ഉണ്ടാകൂ.

ആശയക്കുഴപ്പം

ആശയക്കുഴപ്പം

അമീറുള്‍ ഇസ്ലാമിന്റെ മൊഴി വിശ്വാസത്തിലെടുക്കുകയാണെങ്കില്‍ മറ്റൊരാളുടെ ഇടപെടല്‍ ഉണ്ടെന്ന് കരുതേണ്ടി വരും.

മൊഴിമാറ്റുന്ന അമീര്‍

മൊഴിമാറ്റുന്ന അമീര്‍

എന്നാല്‍ അമീറുള്‍ ഇസ്ലാം ഇടയ്ക്കിടെ മൊഴിമാറ്റി പറഞ്ഞുകൊണ്ടിരിയ്ക്കുകയാണ്. അതുകൊണ്ട് തന്നെ പോലീസ് ഇക്കാര്യത്തെ സംശയത്തോടെയാണ് കാണുന്നത്.

വിരലടയാളം

വിരലടയാളം

ജിഷ കൊല്ലപ്പെട്ടതിന് ശേഷം വീട് സന്ദര്‍ശിച്ച ആരുടേതെങ്കിലും ആകാം കണ്ടെത്തിയ വിരലടയാളം എന്നാണ് ഇപ്പോള്‍ പോലീസിന്‍റെ നിഗമനം. എന്നാല്‍ ആ നിഗമനം എത്രത്തോളം ശരിയാകും എന്നതും ചോദ്യമാണ്.

മദ്യം കുടിപ്പിച്ചത്

മദ്യം കുടിപ്പിച്ചത്

ജിഷ മരിയ്ക്കുന്നതിന് മുമ്പ് കുടിയ്ക്കാന്‍ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ മദ്യം ഒഴിച്ച് നല്‍കി എന്നായിരുന്നു അമീറുള്‍ ഇസ്ലാം പറഞ്ഞത്. ജിഷയുടെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

മദ്യത്തിലെ സംശയം

മദ്യത്തിലെ സംശയം

മരിയ്ക്കുന്നതിന് തൊട്ടുമുമ്പ് മദ്യം കഴിച്ചാല്‍ അത് രക്തത്തില്‍ കലരില്ലെന്ന വാദം ഇതിനിടെ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ പോലീസ് ഈ വാദത്തേയും മറുകടക്കുന്നുണ്ട്.

മസ്തിഷ്‌ക മരണം

മസ്തിഷ്‌ക മരണം

മസ്തിഷ്‌ക മരണം സംഭവിച്ച് ഏതാണ്ട് അര മണിക്കൂറിന് ശേഷമാണ് പൂര്‍ണമായ മരണം സംഭവിച്ചത് എന്നാണ് പോലീസ് ഭാഷ്യം. അങ്ങനെയെങ്കില്‍ മദ്യം രക്തത്തില്‍ കലരാം.

കുത്തിക്കൊന്നു

കുത്തിക്കൊന്നു

കത്തികൊണ്ട് കഴുത്തിലേറ്റ കുത്താണ് ജിഷയുടെ മരണ കാരണം എന്നാണ് പോലീസ് സര്‍ജ്ജന്റെ വിശദീകരണം. ആ വിശദീകരണം ശരിയെങ്കില്‍ മദ്യത്തിന്റെ കാര്യത്തിലും പോലീസ് വിശദീകരണം ശരിയാകാനാണ് സാധ്യത.

അനാറുള്‍ ഇസ്ലാം

അനാറുള്‍ ഇസ്ലാം

അമീറിന്റെ സുഹൃത്ത് അനാറുള്‍ ഇസ്ലാമിന് കൊലപാതകത്തിലുള്ള പങ്ക് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അനാറുള്ളിനെ പിടികൂടാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്.

വൈരാഗ്യമെന്ന നുണ

വൈരാഗ്യമെന്ന നുണ

ജിഷയോടുള്ള വൈരാഗ്യം തീര്‍ക്കുകയായിരുന്നു എന്ന മൊഴിയും തെറ്റാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആ ദിവസം വൈകുന്നേരം മാത്രമാണ് അമീറുള്‍ ഇസ്ലാമിന്റെ മൊബൈല്‍ ഫോണ്‍ ജിഷയുടെ വീട് നില്‍ക്കുന്ന പ്രദേശത്തെ ടവറിന് കീഴില്‍ വന്നിട്ടുള്ളത്.

സ്വിച്ച് ഓഫ് ആയിരുന്നു

സ്വിച്ച് ഓഫ് ആയിരുന്നു

ഏപ്രില്‍ 28 ന് തന്റെ മൊബൈല്‍ ഫോണ്‍ ഓഫായിരുന്നു എന്നാണത്രെ ഇപ്പോള്‍ അമീറുള്‍ ഇസ്ലാം പറയുന്നത്. എന്നാല്‍ പോലീസ് ഈ മൊഴിയേയും സംശയത്തോടെയാണ് കാണുന്നത്.

വീണ്ടും ഡിഎന്‍എ പരിശോധന

വീണ്ടും ഡിഎന്‍എ പരിശോധന

പോലീസ് ഫോറന്‍സിക് ലാബില്‍ ആയിരുന്നു അമീറുള്‍ ഇസ്ലാമിന്റെ ഡിഎന്‍എ പരിശോധന ആദ്യം നടത്തിയത്. എന്നാല്‍ ഇത് വിവാദമായതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ വീണ്ടും ഡിഎന്‍എ പരിശോധന നടത്തുകയാണ് പോലീസ്.

English summary
Jisha Murder Case: Police is still in confusion, Ameerul was alone or not?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X