അമീറുള്ളിന്റെ നുണപറച്ചില് മാറ്റാന്‍ എന്താണ് വഴി...? നുണപരിശോധന!!!
കൊച്ചി: ജിഷ വധക്കേസില്‍ പിടിയിലായ പ്രതി അമീറുള്‍ ഇസ്ലാം പറയുന്ന പല കാര്യങ്ങളും നുണകളാണെന്ന് പോലീസിന് നന്നായി വ്യക്തമാകുന്നുണ്ട്. പക്ഷേ അമീര്‍ നുണപണച്ചില് അവസാനിപ്പിയ്ക്കുന്നും ഇല്ല. ഈ സാഹചര്യത്തില്‍ എന്താണ് പോലീസിന് മുന്നിലുള്ള വഴി?
അമീറുള്‍ ഇസ്ലാമിനെ നുണപരിശോധനയ്ക്ക് വിധേയനാക്കുകയാണ് പോലീസിന്റെ മുന്നിലുള്ള വഴി. എന്നാല്‍ നുണപരിശോധനയെ കോടതി തെളിവായി അംഗീകരിക്കില്ല. എങ്കിലും നുണപരിശോധന എന്ന മാര്‍ഗ്ഗത്തിലൂടെ മുന്നോട്ട് പോകുന്നതിനെ കുറിച്ച് പോലീസ് ഗൗരവമായി ആലോചിയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അമീറുള്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തില്‍ പോലീസ് എത്തിയതായിരുന്നു. അപ്പോഴാണ് അനാറുള്ളിലും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് അമീര്‍ പറയുന്നത്. നിസ്സഹായാവസ്ഥയിലാത് അന്വേഷണ സംഘം തന്നെ...

നുണപറയുന്ന പ്രതി
ഏത് കേസിലായാലും പ്രതി സത്യം പറയുമെന്ന് പ്രതീക്ഷിയ്ക്കാന്‍ പോലീസിന് കഴിയില്ല. എല്ലാവരും കുറ്റം നിഷേധിയ്ക്കാനാണ് ശ്രമിയ്ക്കുക.

അമീറുള്ളിന്റെ കാര്യം
അമീറുള്‍ ഇസ്ലാം തുടക്കത്തില്‍ തന്നെ കുറ്റസമ്മതം നടത്തി എന്നതാണ് ഈ കേസിലെ പ്രത്യേകത. എന്നാല്‍ അതിന് ശേഷമാണ് പോലീസിന് തലവേദന കൂടിയത്.

നുണയോട് നുണ
ആദ്യം പറഞ്ഞ കാര്യങ്ങള്‍ പിന്നീട് തിരുത്തുക, ആദ്യം സമ്മതിച്ച കാര്യം പിന്നീട് സമ്മതിയ്ക്കാതിരിയ്ക്കുക.... കാര്യങ്ങള്‍ ഇങ്ങനെയാണ് പോകുന്നത്.

വൈരാഗ്യത്തിന്റെ കഥ
കുളിക്കടവില്‍ വച്ച് ചിരിച്ചതും രാവിലെ വീട്ടില്‍ ചെന്നപ്പോള്‍ അടിയ്ക്കാന്‍ ഓങ്ങിയതും എല്ലാം കള്ളക്കഥകളാണെന്ന് പോലീസിന് മനസ്സിലായി.

അനാറുള്ളിന്റെ പങ്ക്
കൊലപാതകത്തില്‍ അനാറുള്‍ ഇസ്ലാമിന്റെ പങ്ക് അമീറുള്‍ ആദ്യം നിഷേധിച്ചിരുന്നു. ഇപ്പോള്‍ അയാള്‍ ആ മൊഴിയും മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്നില്‍ നുണ പരിശോധന
പോലീസിന് മുന്നില്‍ ഇപ്പോഴുളള ഒരു മാര്‍ഗ്ഗം നുണപരിശോധനയാണ്. അമീറുള്‍ ഇതുവരെ പറഞ്ഞകാര്യങ്ങളില്‍ എത്രത്തോളം സത്യമുണ്ടെന്ന് അത് വഴി മനസ്സിലാക്കാം.

കോടതിയില്‍ കാര്യമില്ല
നുണപരിശോധന റിപ്പോര്‍ട്ട് കോടതി തെളിവായി സ്വീകരിയ്ക്കില്ല. പക്ഷേ അന്വേഷണം തുടരാന്‍ ചിലപ്പോള്‍ ഇത്തരം പരിശോധനകള്‍ അത്യാവശ്യമാണ്.

അമീറുള്ളിന്റെ സമ്മതം
നുണപരിശോധന നടത്തണമെങ്കില്‍ പോലീസ് മാത്രം തീരുമാനിച്ചാല്‍ പോര. അമീറുള്ളിന്റെ സമ്മതം കൂടി വേണം.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications