കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമീറുള്ളിന്റെ നുണപറച്ചില്‍ മാറ്റാന്‍ എന്താണ് വഴി...? നുണപരിശോധന!!!

Google Oneindia Malayalam News

കൊച്ചി: ജിഷ വധക്കേസില്‍ പിടിയിലായ പ്രതി അമീറുള്‍ ഇസ്ലാം പറയുന്ന പല കാര്യങ്ങളും നുണകളാണെന്ന് പോലീസിന് നന്നായി വ്യക്തമാകുന്നുണ്ട്. പക്ഷേ അമീര്‍ നുണപണച്ചില്‍ അവസാനിപ്പിയ്ക്കുന്നും ഇല്ല. ഈ സാഹചര്യത്തില്‍ എന്താണ് പോലീസിന് മുന്നിലുള്ള വഴി?

Read More: ജിഷയെ മാരകമായി ആക്രമിച്ചത് അനാറുള്‍ ഇസ്ലാമെന്ന് അമീറുള്‍ ഇസ്ലാം... പോലീസിന്റെ 'കഷ്ടകാലം'Read More: ജിഷയെ മാരകമായി ആക്രമിച്ചത് അനാറുള്‍ ഇസ്ലാമെന്ന് അമീറുള്‍ ഇസ്ലാം... പോലീസിന്റെ 'കഷ്ടകാലം'

അമീറുള്‍ ഇസ്ലാമിനെ നുണപരിശോധനയ്ക്ക് വിധേയനാക്കുകയാണ് പോലീസിന്റെ മുന്നിലുള്ള വഴി. എന്നാല്‍ നുണപരിശോധനയെ കോടതി തെളിവായി അംഗീകരിക്കില്ല. എങ്കിലും നുണപരിശോധന എന്ന മാര്‍ഗ്ഗത്തിലൂടെ മുന്നോട്ട് പോകുന്നതിനെ കുറിച്ച് പോലീസ് ഗൗരവമായി ആലോചിയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Read Also: ഡിങ്ക മതം പിളര്‍ന്നു!!! ഇനി ഡിങ്കോയിസം 'മ'യും... ഹോമിയോപ്പതി പിളര്‍ത്തിയ ലോകത്തിലെ ആദ്യമതംRead Also: ഡിങ്ക മതം പിളര്‍ന്നു!!! ഇനി ഡിങ്കോയിസം 'മ'യും... ഹോമിയോപ്പതി പിളര്‍ത്തിയ ലോകത്തിലെ ആദ്യമതം

അമീറുള്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തില്‍ പോലീസ് എത്തിയതായിരുന്നു. അപ്പോഴാണ് അനാറുള്ളിലും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് അമീര്‍ പറയുന്നത്. നിസ്സഹായാവസ്ഥയിലാത് അന്വേഷണ സംഘം തന്നെ...

നുണപറയുന്ന പ്രതി

നുണപറയുന്ന പ്രതി

ഏത് കേസിലായാലും പ്രതി സത്യം പറയുമെന്ന് പ്രതീക്ഷിയ്ക്കാന്‍ പോലീസിന് കഴിയില്ല. എല്ലാവരും കുറ്റം നിഷേധിയ്ക്കാനാണ് ശ്രമിയ്ക്കുക.

അമീറുള്ളിന്റെ കാര്യം

അമീറുള്ളിന്റെ കാര്യം

അമീറുള്‍ ഇസ്ലാം തുടക്കത്തില്‍ തന്നെ കുറ്റസമ്മതം നടത്തി എന്നതാണ് ഈ കേസിലെ പ്രത്യേകത. എന്നാല്‍ അതിന് ശേഷമാണ് പോലീസിന് തലവേദന കൂടിയത്.

നുണയോട് നുണ

നുണയോട് നുണ

ആദ്യം പറഞ്ഞ കാര്യങ്ങള്‍ പിന്നീട് തിരുത്തുക, ആദ്യം സമ്മതിച്ച കാര്യം പിന്നീട് സമ്മതിയ്ക്കാതിരിയ്ക്കുക.... കാര്യങ്ങള്‍ ഇങ്ങനെയാണ് പോകുന്നത്.

വൈരാഗ്യത്തിന്റെ കഥ

വൈരാഗ്യത്തിന്റെ കഥ

കുളിക്കടവില്‍ വച്ച് ചിരിച്ചതും രാവിലെ വീട്ടില്‍ ചെന്നപ്പോള്‍ അടിയ്ക്കാന്‍ ഓങ്ങിയതും എല്ലാം കള്ളക്കഥകളാണെന്ന് പോലീസിന് മനസ്സിലായി.

അനാറുള്ളിന്റെ പങ്ക്

അനാറുള്ളിന്റെ പങ്ക്

കൊലപാതകത്തില്‍ അനാറുള്‍ ഇസ്ലാമിന്റെ പങ്ക് അമീറുള്‍ ആദ്യം നിഷേധിച്ചിരുന്നു. ഇപ്പോള്‍ അയാള്‍ ആ മൊഴിയും മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്നില്‍ നുണ പരിശോധന

മുന്നില്‍ നുണ പരിശോധന

പോലീസിന് മുന്നില്‍ ഇപ്പോഴുളള ഒരു മാര്‍ഗ്ഗം നുണപരിശോധനയാണ്. അമീറുള്‍ ഇതുവരെ പറഞ്ഞകാര്യങ്ങളില്‍ എത്രത്തോളം സത്യമുണ്ടെന്ന് അത് വഴി മനസ്സിലാക്കാം.

കോടതിയില്‍ കാര്യമില്ല

കോടതിയില്‍ കാര്യമില്ല

നുണപരിശോധന റിപ്പോര്‍ട്ട് കോടതി തെളിവായി സ്വീകരിയ്ക്കില്ല. പക്ഷേ അന്വേഷണം തുടരാന്‍ ചിലപ്പോള്‍ ഇത്തരം പരിശോധനകള്‍ അത്യാവശ്യമാണ്.

അമീറുള്ളിന്റെ സമ്മതം

അമീറുള്ളിന്റെ സമ്മതം

നുണപരിശോധന നടത്തണമെങ്കില്‍ പോലീസ് മാത്രം തീരുമാനിച്ചാല്‍ പോര. അമീറുള്ളിന്റെ സമ്മതം കൂടി വേണം.

English summary
Jisha Murder Case: Police may go for polygraph test, report. Aneerul Islam's frequent lies about the crime is confusing the investigation team.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X