ജിഷവധക്കേസ്; അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ല, പിണറായി വിജയനെതിരെ പോലീസ്...
പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് പോലീസ്.
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് പോലീസ്. ജില്ലാ പോലീസ് മേദാവിയുടെ ഓഫീസില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജിഷ വധക്കേസില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി നേരത്തെ ആരോപണമുന്നയിച്ചിരുന്നു.
ജിഷ വധക്കേസിലെ ആദ്യഘട്ട അന്വേഷണത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസ് തലപ്പത്ത് അഴിച്ചുപണി നടത്തിയത്. തുടര്‍ന്ന് ഡിജിപിയായി ലോക്‌നാഥ് ബെഹ്‌റയെ നിയമിക്കുകയായിരുന്നു. യുഡിഎഫ് ഭരണകാലത്ത് തെളിവുകള്‍ ശേഖരിക്കുന്നതിലും തുടര്‍ന്നുള്ള പ്രാഥമിക അന്വേഷണത്തിലും പോലീസിന് വീഴ്ച സംഭവിച്ചെന്നായിരുന്നു പിണറായി വിജയനും ഇടതുപക്ഷവും ആരോപിച്ചിരുന്നത്.

എന്നാല്‍ മുഖ്യമന്ത്രിയുടെ ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്നതാണ് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ നിന്ന് നല്‍കിയിട്ടുള്ള മറുപടി. അദ്യഘട്ട അന്വേഷണത്തില്‍ തെളിവൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും അന്വേഷണം ശരിയായ ദിശയിലായിരുന്നുവെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.












Click it and Unblock the Notifications