ജിഷ വധത്തില്‍ അമീറുള്‍ മാത്രമല്ല, കൊല്ലാന്‍ പ്രേരിപ്പിച്ചത് അനാറുള്‍...? ആരാണ് അയാള്‍
പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ പ്രതിയെ പിടികൂടിയെങ്കിലും ആശയക്കുഴപ്പങ്ങള്‍ അവസാനിച്ചിട്ടില്ല. അമീറില്‍ ഇസ്ലാം ഒറ്റയ്ക്ക് തന്നെയാണോ കൊല നടത്തിയത്? അതിന് അയാള്‍ക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ? അതോ മറ്റാരുടേയെങ്കിലും പ്രേരണയാല്‍ ആണോ അയാള്‍ ആകൃത്യം നിര്‍വ്വഹിച്ചത്?
സംശയങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. അതിനിടയ്ക്കാണ് അനാറുള്‍ എന്ന പേര് കേള്‍ക്കുന്നത്. അമീറുള്‍ ഇസ്ലാമിന്റെ സഹൃത്താണ് ഇയാള്‍ എന്നാണ് റിപ്പോര്‍ട്ട്. അസം സ്വദേശി തന്നെയാണ് അനാറുള്ളും.
ജിഷയെ കൊല്ലാന്‍ അമീറുള്‍ ഇസ്ലാമിനെ പ്രലോഭിപ്പിച്ചത് അനാറുള്‍ ഇസ്ലാം ആണോ?
ഒറ്റയ്ക്കല്ലേ?
അമീറുള്‍ ഇസ്ലാം ജിഷയെ കൊലപ്പെടുത്തിയത് ഒറ്റയ്ക്ക് തന്നെ ആണോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ താന്‍ ഒറ്റയ്ക്കാണ് അത് ചെയ്തത് എന്നാണത്രെ അമീറുള്‍ പോലീസിനോട് പറഞ്ഞത്.
പ്രചോദനം
അമീറുള്‍ ഒറ്റയ്ക്ക് അത് ചെയ്യാന്‍ ഇടയില്ലെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. മറ്റാരൊക്കെയോ അതിന് പിന്നില്‍ ഉണ്ടാകാം.
അനാറുള്‍
ഇതിനിടയിലാണ് അനാറുള്‍ എന്ന പേര് കേള്‍ക്കുന്നത്. അസം സ്വദേശിയായ ഇയാള്‍ അമീറുള്‍ ഇസ്ലാമിന്റെ സുഹൃത്താണ്.
പ്രേരിപ്പിച്ചത് ഇയാളോ
ജിഷയെ കൊല്ലാന്‍ അമീറുല്‍ ഇസ്ലാമിനെ പ്രേരിപ്പിച്ചത് അനാറുള്‍ ആണെന്ന് മൊഴി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതിനൊന്നും ഒരു സ്ഥിരീകരണവും ഇല്ല.
കണ്ടെത്തിയില്ല
അനാറുള്ളിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോള്‍ എന്നാണ് റിപ്പോര്‍ട്ട്.
അസമില്‍
അനാറുള്ളിനെ പിടികൂടാന്‍ പോലീസ് സംഘം ഇപ്പോള്‍ അസാമിലുണ്ട്. ഇയാളുടെ അറസ്റ്റ് കേസില്‍ നിര്‍ണായകമാകും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.