ജിഷ വധം: പ്രതിയെ കണ്ടെത്താന്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം തേടുന്നു
തിരുവനന്തപുരം: ജിഷ കൊലക്കേസ് അന്വേഷണത്തിന് വിരമിച്ച ഉദ്യോഗസ്ഥരുടെ സഹായം തേടാന്‍ ഒരുങ്ങി പൊലീസ്. അന്വേഷണത്തില്‍ ഒരു തുമ്പും കിട്ടാത്ത സാഹചര്യത്താലാണ് മികവ് തെളിയിച്ച വിരമിച്ച ഉദ്യോഗസ്ഥരില്‍ നിന്ന് സഹായം തേടാന്‍ ഒരുങ്ങുന്നത്. ഫൊറന്‍സിക് വിദഗ്ധന്‍ ഉമാദത്തുമായി ഡിജിപി ചര്‍ച്ച നടത്തി.
സംസ്ഥാനത്ത് ഇതുവരെയുണ്ടായിട്ടുള്ള കേസുകളില്‍ ഏറ്റവും വിപുലമായ അന്വേഷണ സംഘമാമ് ജിഷ കൊലക്കേസ് അന്വേഷിയ്ക്കുന്നത്. മുമ്പ് ആട് ആന്റണിയുടെ കേസില്‍ മാത്രമാണ് ഇത്ര വലിയ അന്വേഷണ സംഘം രൂപീകരിച്ചത്. കൊലപാതകം നടന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും ജിഷയുടെ ഘാതകനെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.

അഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ പല സംഘങ്ങളായി തിരഞ്ഞാണ് അന്വേഷണം പുരോഗമിയ്ക്കുന്നത്. എത്രയും വേഗം പ്രതിയെ കണ്ടുപിടിയ്ക്കാനുള്ള സമ്മര്‍ദ്ദം കണക്കിലെടുത്താണ് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച് പൊലീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരുടെ സഹായം തേടാന്‍ തീരുമാനിച്ചത്. ഷാഡോ പൊലീസിന്റെയും സൈബര്‍ സെല്ലില്‍ നിന്ന് വിരമിച്ചവരുടേയും സേവനം തേടുന്നുണ്ട്.












Click it and Unblock the Notifications